Suryagayatri സൂര്യഗായത്രി - കേരളം- എന്റെസ്വപ്നങ്ങള്‍
URL:http://suryagayatri.blogspot.com/2006/09/blog-post_25.html | Published: 9/25/2006 8:53 AM |
Author: സു | Su |
‘എനിക്കും ഒരു സ്വപ്നമുണ്ട് ’ എന്ന് രാജീവ്‌ഗാന്ധി പറഞ്ഞു. അതുപോലെ എനിക്കും ഒരു സ്വപ്നമുണ്ട്. കൊച്ചുകേരളത്തെപ്പറ്റിയുള്ള സ്വപ്നം.
കേരളത്തിലിപ്പോള്‍ ആകപ്പാടെ പ്രശ്നങ്ങള്‍ ആണ്. എന്താണ് ശരിയായ പ്രശ്നം എന്നറിയാത്ത പ്രശ്നം. കോള നിരോധിക്കണോ? കോളേജ് സീറ്റിനൊരു തീരുമാനം ഉണ്ടാക്കണോ? വിഷം കഴിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണോ എന്നൊക്കെയുള്ള പ്രശ്നങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്, ഭരണാധികാരികളും , കൂടെ ജനങ്ങളും.
എന്റെ സ്വപ്നങ്ങള്‍ താഴെപ്പറയുന്നവയാണ്.
1)ബിരുദതലം വരെ വിദ്യാഭ്യാസം സൌജന്യമാക്കുക. ഇതിനുവേണ്ടി എല്ലാ ജനങ്ങളും തങ്ങള്‍ക്കാവുന്നത് പോലെ സര്‍ക്കാരിനെ സഹായിക്കുക. പഠിച്ചിറങ്ങുന്നവര്‍ ജോലി കിട്ടുമ്പോള്‍ത്തന്നെ, ആവുന്ന രീതിയില്‍ തന്റെ പിന്‍ഗാമികളെ സഹായിക്കുക. എല്ലാവരും ഒരുപൊലെ പഠിക്കട്ടെ. പണക്കാരും, പാവപ്പെട്ടവരും. പണം കൊയ്തെടുക്കാനുള്ള വ്യാപാരം ആയി വിദ്യാഭ്യാസത്തെ മാറ്റാതിരിക്കുക.
2)വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും അര്‍ഹത തികച്ചും കഴിവ് അടിസ്ഥാനമാക്കിയാവണം. നന്നായി പഠിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ പഠിക്കേണ്ടവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ ബാങ്കുകള്‍ തയാറാവട്ടെ. ജോലി കിട്ടിക്കഴിഞ്ഞാല്‍, ബാങ്കില്‍ നിന്നും ലഭിച്ച സഹായം തിരികെ നല്‍കുക. എല്ലാവര്‍ക്കും പഠിച്ചിറങ്ങുമ്പോഴേക്കും ജോലി കിട്ടിയെന്ന് വരില്ല. കിട്ടുന്ന മുറയ്ക്ക് ബാങ്കിലെ വായ്പ വീട്ടട്ടെ. പലര്‍ക്കും ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ദരിദ്രര്‍ ആണ് എന്നുള്ളത് കൊണ്ട് നിഷേധിക്കുന്നു എന്ന് തോന്നുന്നു. അവര്‍ക്കല്ലേ ആവശ്യം?
3)കൊക്കോക്കോളയോ മദ്യമോ വേറെ എന്തെങ്കിലുമോ നിരോധിക്കേണ്ട കാര്യമില്ല. വേണ്ടവര്‍ കുടിക്കട്ടെ. പക്ഷെ യാതൊരു തരത്തിലും മറ്റുള്ളവര്‍ക്ക് ശല്യം ആവരുത്. കുടിച്ച് ബസ്സിലും വണ്ടിയിലും, സിനിമാഹാളിലും കയറി ശല്യം ചെയ്യുക, സ്കൂളിനുമുന്നില്‍ കൊക്കോക്കോള വില്‍ക്കുക- (കുട്ടികള്‍ക്ക് അതിന്റെ ദോഷവും ഗുണവും അറിയില്ല. മാതാപിതാക്കന്മാര്‍ കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ.)എന്നിവയൊക്കെ കര്‍ശനമായ നിയമം കൊണ്ട് തടയുക. അല്ലാതെ, ഇതൊക്കെ നിരോധിച്ചാല്‍ പലരുടേം ജോലി പോകും. കുടിക്കേണ്ടവരൊക്കെ ഒളിച്ചും മറച്ചും കുടിക്കുകയും ചെയ്യും. ജോലി പോയവര്‍ വിഷം കുടിക്കേണ്ടി വരും.
4)അക്രമം എന്തുതരത്തില്‍ ആയാലും എത്ര അളവില്‍ ആയാലും, കുറ്റവാളികളെ പെട്ടെന്ന് കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുക. നൂറു ശതമാനം സാക്ഷരത പോലെ നൂറു ശതമാനം അക്രമരാഹിത്യ സംസ്ഥാനം എന്ന പേരും നമ്മുടെ നാട് കരസ്ഥമാക്കട്ടെ.
5)ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടി നോക്കാതെ, പരിചയവും, അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാദ്ധ്യതയുള്ള നല്ല കാര്യങ്ങളും കണക്കിലെടുക്കുക. പരിചയസമ്പന്നരായ നല്ല ഭരണാധികാരികള്‍ ആവട്ടെ നമ്മുടെ നാട്ടില്‍. പാര്‍ട്ടിയുടേയോ, സ്വന്തം വീടിന്റേയോ പുരോഗതിയില്‍ ലക്ഷ്യം വെക്കാതെ നാടിന്റെ പുരോഗതിയില്‍ ആവട്ടെ അവരുടെ ലക്ഷ്യം.
6)അയല്‍പക്കത്ത് കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റു വിളകളും വാങ്ങാന്‍ എല്ലാവരും തയ്യാറാവുക. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത് മാത്രം വാങ്ങുന്നത് ചുരുക്കുക. അങ്ങനെ ചെയ്താല്‍ സൌകര്യമുള്ളവര്‍, നല്ല നല്ല പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കി, നാട്ടില്‍ത്തന്നെ നല്ലൊരു വിപണി കണ്ടെത്തും. ഒന്നും വിറ്റുപോകുന്നില്ല എന്നും പറഞ്ഞ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയും. തേങ്ങയും വെളിച്ചെണ്ണയും, കേരളത്തിന്റെ മുതല്‍ക്കൂട്ടാണ്. അതിന്റെ ഉപയോഗം അധികമായാല്‍ അസുഖം വരുമെന്നും, വരില്ലെന്നും രണ്ട് അഭിപ്രായമുണ്ട്. നമുക്ക് മുമ്പെ കടന്നുപോയവരൊക്കെ, വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ച്, നല്ല ആരോഗ്യത്തോടെ ജീവിച്ചല്ലേ പോയത്? അതുകൊണ്ട് തേങ്ങയും വെളിച്ചെണ്ണയും വേണ്ടായെന്ന് വേക്കേണ്ട കാര്യമില്ല. കര്‍ഷകരെ സഹായിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുക.
7) ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി ഉണ്ടാവട്ടെ. കര്‍ഷകന്‍ ആയിരുന്നു, വിപണിയില്‍ വിറ്റുപോയില്ല, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.
8)കായികതലത്തിലുള്ള പ്രതിഭകളെ കണ്ടെത്തി, അവര്‍ക്ക്, നല്ല സഹായം നല്‍കട്ടെ. മത്സരങ്ങളിലും, മറ്റും പങ്കെടുപ്പിച്ച്, ഒരു തട്ടിപ്പ് ജോലിയും കൊടുത്ത്, അവരെ അവഗണിക്കാതിരിക്കട്ടെ. അത്തരം അവഗണന കൊണ്ട് ആത്മഹത്യ ചെയ്തവര്‍ നിരവധി. നാട് വിട്ട് മറുനാടന്‍ ടീമിലേക്ക് മാറുന്നവരും അനവധി. നമ്മുടെ നാടിന്റെ പ്രതിഭകള്‍ നമ്മുടെ നാടിന്റെ പ്രശസ്തി ഉയര്‍ത്തട്ടെ. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കേണ്ടത് സര്‍ക്കാരിന്റേയും, ജനങ്ങളുടേയും ചുമതല ആണ്.
9)ആവശ്യത്തിനും അനാവശ്യത്തിനും പ്രഖ്യാപിക്കുന്ന ബന്ദും ഹര്‍ത്താലും നിരോധിക്കട്ടെ. ഒരു ദിവസം എല്ലാവരും കടയും, വിദ്യാഭ്യാസസ്ഥാപനങ്ങളും, ഓഫീസുകളും അടച്ചിട്ട് ഇരിക്കുന്നതുകൊണ്ട് ആ ദിവസത്തെ ജോലികള്‍ സ്തംഭിച്ചു എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ പാര്‍ട്ടി , ബന്ദ് നടത്തുന്നതല്ല എന്ന് ഓരോ പാര്‍ട്ടിയും പ്രഖ്യാപിക്കട്ടെ.
10)പാവപ്പെട്ടവര്‍ക്ക് ഭക്ഷണം സൌജന്യമായി കൊടുക്കാന്‍ പദ്ധതി ഏര്‍പ്പാടാക്കുക. ഒരു വശത്ത് സമൃദ്ധമായി ഭക്ഷണം കഴിച്ച് ഇരിക്കുന്നവരും ഒരു വശത്ത് പട്ടിണി കിടന്ന് മരിക്കുന്നവരും ഉണ്ടാകാതിരിക്കട്ടെ.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ ആണോ ഇതൊക്കെ? രാജീവ്ഗാന്ധി പോയതുപോലെ സ്വപ്നങ്ങളും അവശേഷിപ്പിച്ച് ഞാനും പോകേണ്ടി വരുമോ? വേണ്ടിവരില്ല. എല്ലാവരും ഒരുമയോടെ വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന മോഹങ്ങള്‍.
കേരളം നല്ല പ്രഭാതങ്ങള്‍ കണികണ്ടുണരട്ടെ.

0 Comments:
Post a Comment
<< Home