Sunday, September 24, 2006

Kariveppila കറിവേപ്പില - വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക - 10-12 എണ്ണം, വട്ടത്തില്‍, കനം കുറച്ച് അരിഞ്ഞത്.

ചിരവിയ തേങ്ങ - 4-5 ടേബിള്‍‌സ്പൂണ്‍.

കുറച്ച് പുളിയുള്ള തൈര്‍- 1/2 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍.

പച്ചമുളക് - 3 എണ്ണം.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

ഉപ്പ്.

പാചകയെണ്ണ.

വെണ്ടയ്ക്ക മുറിച്ച് ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എണ്ണയില്‍ നന്നായി മൊരിച്ചെടുക്കുക. തണുത്താല്‍, തേങ്ങയും കടുകും പച്ചമുളകും ഒന്നിച്ച് അരച്ച് വെണ്ടയ്ക്കയില്‍ ചേര്‍ക്കുക. തൈര്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ച് കടുകും, കറിവേപ്പിലയും മൊരിച്ചിടുക.

posted by സ്വാര്‍ത്ഥന്‍ at 9:23 AM

0 Comments:

Post a Comment

<< Home