Saturday, September 16, 2006

ഭാഷ്യം - ചെസ്സ് കളിക്കാരനെ ഞാനെന്തിനു് സഹായിക്കണം?

ഈ മിടുക്കനുവേണ്ടി നമ്മളെന്തു ചെയ്യണം
ഉമേഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

പ്രതിഭാശാലികളായ ദരിദ്രകുടുംബങ്ങളിലെ കുട്ടികള് ഒരുപാട് നമ്മുടെ നാട്ടിലുണ്ട്. പണമായി സഹായിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ അവരവരുടെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക. headmasterനെ കണ്ട് കുട്ടികളെ തിരഞ്ഞെടുക്കുക.

കുട്ടിയുടെ ചിലവിനുള്ള് കാശ് പലിശയായി കിട്ടുന്ന വിധത്തില്‍ Fixed Deposit ബാങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുക. മാസം തോറും ആ തുക കുട്ടിക്കുപകരിക്കും. കൂട്ടി പ്രായപൂര്‍ത്തിയായാല്‍ principle തുക കുട്ടിക്ക് ഉപരിപഠനത്തിന് ഉപകരിക്കുകയും ചെയ്യും.

ഈ വിധത്തിലാണ് സാധാരണ ഞങ്ങള്‍ സഹായിക്കാറുള്ളത്. ഒരോരുത്തരും താനാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. സംഘം ചേര്‍ന്ന് നടത്തിയാല്‍ എത്രമാത്രം അത് നന്നാവും എന്നെനിക്കറിയില്ല. മിക്കവാറും അങ്ങനെയുള്ള പരിപാടികള്‍ കുളമായ അനുഭവമേയുള്ളു.

മാത്രമല്ല പഠിക്കാനും സഹായിക്കാം. ചികിത്സക്ക് സഹായിക്കാം. കിടപ്പാടത്തിനും വിവാഹത്തിനും ഒക്കെ സഹായിക്കാം. തെറ്റില്ല

റഷ്യയില്‍ പോയി ചെസ്സ് കളിക്കാന്‍ ഞാന്‍ സഹായിക്കില്ല. ചെസ്സിനോടു വിരോധമുണ്ടായിട്ടല്ല. ചെസ്സ് കളിക്കുന്ന ഒരു ഡോക്ടറിനോട് എനിക്കും വലിയ താല്പര്യമില്ല. എന്റ നാട്ടില്‍ വേറേ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട്. ചെസ്സ് അതില്‍ പെടില്ല.

നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് പുസ്തകങ്ങളും, വസ്ത്രങ്ങളും, ഭക്ഷണങ്ങളും ഒക്കെ ആവശ്യമുണ്ട്. കടം മുട്ടിയ കൃഷിക്കാര്‍ ആത്മഹത്യചെയ്ത് കുടുംബങ്ങളുള്ള നാടാണെന്റേത്. ഞാന്‍ അതു മറന്നിട്ടില്ല.

posted by സ്വാര്‍ത്ഥന്‍ at 5:46 AM

0 Comments:

Post a Comment

<< Home