Friday, September 15, 2006

എന്റെ ലോകം - ക്രൂരമായ ഫലിതം

URL:http://peringodan.blogspot.com/2006/09/blog-post_15.htmlPublished: 9/16/2006 1:01 AM
 Author: പെരിങ്ങോടന്‍
ക്രൂരമായ ഫലിതമാണിതു്, പല തവണ കേട്ടതുമാണു്. പല കൈകള്‍ മാറി അയാള്‍ക്കു ലഭിച്ച ഒരു അഞ്ചുരൂപ തുട്ടിലാണു ഫലിതം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു്. വിശപ്പിന്നറുതി വരുത്താന്‍ അതേ അയാള്‍ക്കു കൈവശമുള്ളൂ. അന്ധനായ ആ വൃദ്ധന്‍ നാണയം പലതവണ വിരലുകള്‍ക്കിടയിലിട്ടു തിരുമ്മി നോക്കി. തെറ്റല്ലല്ലോ? അഞ്ചുരൂപ തന്നെ? എടുക്കാത്തതാകുമോ?

വടി തട്ടി, വഴി പരതിക്കൊണ്ടയാള്‍ ഒരു വാതില്‍ കടന്നു ചെന്നു. അവിടെയുള്ള ഒരാള്‍ വൃദ്ധന്റെ അന്ധത തിരിച്ചറിഞ്ഞു്, അയാളെ സാവകാശത്തില്‍ ഇരിപ്പിടത്തിലിരുത്തി, ചോദിച്ചു: ‘എന്താ വേണ്ടത്?’

വൃദ്ധന്‍ കൈയിലുള്ള നാണ്യം സംശയത്തോടെ ഒരുതവണ കൂടെ തിരുമ്മിനോക്കി ശബ്ദം കേട്ടയിടത്തേയ്ക്കു ചെവിതിരിച്ചു പറഞ്ഞു: ‘ഇതിനുള്ളത് എന്തായാലും.’

വൃദ്ധനെ സ്വീകരിച്ചിരുത്തിയവനു നിവര്‍ത്തികേടായി; അയാള്‍ വൃദ്ധനെ ശ്രദ്ധിച്ചു - ജടപിടിച്ചു കിടക്കുന്ന മുടി, കുറച്ചധികം നാളുകളായി ക്ഷൌരം ചെയ്യാത്ത മുഖം. കൈയിലാകട്ടെ ആകെ അഞ്ചുറുപ്പ്യ നാണ്യവും. പിടിച്ചിരുത്തിപ്പോയതിന്റെ ഗതികേടോര്‍ത്തു് അയാള്‍ ശങ്കിച്ചു നിന്നു. പിന്നെ വൃദ്ധനോടു പറഞ്ഞു: ‘ചാരിയിരുന്നോള്ളൂ.’

തല വെട്ടിയൊതുക്കാന്‍ ഒട്ടു സമയം വേണം പത്തുറുപ്യ തന്നാലും പോരാ...

ക്ഷൌരക്കത്തിയെടുത്തു മിനുക്കി അയാള്‍ വൃദ്ധന്റെ മുഖം നനച്ചു. പിന്നെ കത്തി സ്വല്പം ചെരിച്ചു പിടിച്ചു ക്ഷൌരം തുടങ്ങി. മുഖത്തു വെള്ളത്തിന്റെ നനവു വീണു, പിന്നെ മുഖം ഒരു വശത്തേയ്ക്കു ബലമായി ചേര്‍ത്തു പിടിച്ചു. മുഖം നനഞ്ഞപ്പോള്‍ മരവിച്ച നാവാണു്, വൃദ്ധന്‍ മറുത്തൊന്നും പറയുവാനാകാതെ അനക്കമറ്റിരുന്നു.

പഴുതാര മീശയും, മിനുക്കിയ താടിയും, ജടപിടിച്ച മുടിയോടു ചേരുന്നതിന്റെ ചേര്‍ച്ചക്കുറവോടെ വൃദ്ധന്‍ പുറത്തിറങ്ങി. പിന്നെ ഒട്ടിയ വയറോടെ വഴി പരതിക്കൊണ്ടു വെയിലിലേയ്ക്കു നടന്നലിഞ്ഞു.

വൃദ്ധന്‍ എഴുന്നേറ്റു പോയ ഇരിപ്പിടത്തില്‍ മറ്റൊരാള്‍ വന്നിരുന്നു. കണ്ണാടിയിലെ പ്രതിബിംബം നോക്കി അയാള്‍ തീരുമാനിച്ചുറപ്പിച്ചു പറഞ്ഞു: കട്ടിങും ഷേവിങും.

എനിക്കു ചിരിക്കുവാനാകുന്നില്ല. കനല്‍ ചവുട്ടിയ വേദനയോടെ കരയുവാന്‍ തോന്നുന്നു.

കടപ്പാടു്: സുഭാഷ് ചന്ദ്രനു്, ആഷിക്കിനു്.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:50 PM

0 Comments:

Post a Comment

<< Home