തോന്ന്യാക്ഷരങ്ങൾ - ഓണം ദ്വീപിലേക്ക് ഒഴുകുമ്പോള്‍!
URL:http://kumarnm.blogspot.com/2006/09/blog-post.html | Published: 9/1/2006 1:22 PM |
Author: kuma® |
ദ്വീപുകളില്‍ ഓണമൊരുക്കാന്‍ എറണാകുളം മാര്‍ക്കറ്റില്‍ നിന്നും ഓണക്കോപ്പുകള്‍ നിറയ്ക്കുന്ന വള്ളങ്ങള്‍.
നഗരം മുഴുവന്‍ ഓണത്തിരക്കില്‍ കുരുങ്ങിക്കിടക്കുകയാണ്. എം ജി റോഡിനു ശ്വാസംമുട്ടുന്നു. എക്സ്ചേഞ്ച് ഓഫറുകളും സ്കീമുകളും തകര്‍ക്കുന്നു. ഓഫീസുകളില്‍ ഓണസദ്യയും ഓണക്കളികളും ഒക്കെ തകൃതിയില്‍ നടക്കുന്നു. വഴിവാണിഭം തൊണ്ടപൊട്ടുമാറുച്ചത്തില്‍ കൊഴുക്കുന്നു. പത്രങ്ങളും മാഗസിനുകളും ട്വിന്‍ ഇഷ്യു ഇറക്കി പരസ്യങ്ങള്‍ നിറയ്ക്കുന്നു. എറണാകുളത്ത് ഓണത്തിനു തീപിടിച്ചിരിക്കുന്നു. ഇനി കുറച്ചു ദിവസം മാത്രം ബാക്കി.
പക്ഷേ, ഈ ഓണത്തിനും കുടിവെള്ളത്തിനായി പാവം ദ്വീപു നിവാസികള്‍ക്ക് കുഴല്‍കിണറുകളുടെ ചുവട്ടിലും, കുടിവെള്ള വണ്ടികളുടെ പിന്നിലും, കായലിലൂടെ കുടിവെള്ളവുമായി വരുന്ന ബോട്ടിനെ കാത്തും ഒക്കെ ഇരിക്കേണ്ടിവരുന്നു. ഇതു വൈപ്പിനിന്റേയും മുളവുകാടിന്റേയും ഒക്കെ ശാപമാണ്. പൈപ്പ് ലൈനിന്റെ പണി നടക്കുന്നതേയുള്ളു അത്രേ! ഇപ്പോഴും! ഓരോ ഓണത്തിനും അവര്‍ പ്രതീക്ഷിക്കും, അടുത്തകൊല്ലം ഈ പ്രശ്നങ്ങളൊക്കെ തീരും എന്ന്.
അവരുടെയും അതുപോലെ ഒട്ടനവധിപേരുടേയും ദുഃഖങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളില്‍ നമുക്ക് ആശംസിക്കാം ഒരു നല്ല ഓണം. ഹാപ്പീ ഓണം.
1 Comments:
എറണാകുളം മാര്‍ക്കറ്റിലെ ബേസിന്‍ കനാല്‍.
പണ്ടിവിടെ ഇതിനേക്കാള്‍ രസമായിരുന്നു.
ഇന്ന് ഏത്തക്കായ ലേലം നടക്കുന്ന ഗ്രൌണ്ട് പണ്ട് ‘ചന്തക്കുള’മായിരുന്നു. ചരക്കു കൊണ്ടുപോകാന്‍ മുഖ്യമായും വള്ളങ്ങളെത്തന്നെ ആശ്രയിച്ചിരുന്ന അക്കാലത്ത് വലിയ വള്ളങ്ങള്‍ ഈ കനാലിലൂടെ കടന്നുവന്ന് ചന്തക്കുളത്തില്‍ ഊഴം കാത്ത് കിടക്കുന്നതും വള്ളക്കാരുടെയും കുളക്കരയിലെ സ്ഥിരം ചെറുകച്ചവടക്കാരുടെയും വര്‍ത്തമാനവുമെല്ലാം സുഖമുള്ള ഓര്‍മ്മകള്‍ മാത്രം.
Post a Comment
<< Home