തുളസി - മലയാളമെന്ന അന്തര്‍ദേശീയഭാഷ
URL:http://kevinsiji.goldeye.info/?p=108 | Published: 8/26/2006 11:54 AM |
Author: കെവി |
നിങ്ങളെന്തൊക്കെ പറഞ്ഞാലും ശരി, ഇംഗ്ലീഷ് കഴിഞ്ഞാല്‍ പിന്നെ ലോകത്തേറ്റവും അധികം രാജ്യങ്ങളില്‍ സംസാരിക്കപ്പെടുന്ന ഭാഷയേതെന്നു ചോദിച്ചാല്‍, മലയാളമാണെന്നാണു് എന്റെ ഉത്തരം.
ബഹ്രൈനില്‍ ഏതോ കാലം മുതല്‍ തന്നെ പെഡസ്ട്രിയന്‍ ക്രോസിങ്ങുകളിലെ ട്രാഫിക്‍ സിഗ്നല്‍ കാലുകളില്‍ “ബട്ടണ്‍ അമര്‍ത്തൂ, പച്ചമനുഷ്യനു് വേണ്ടി കാത്തുനില്ക്കൂ” എന്നു് മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.
“കോള്‍ ഇന്ത്യ” എന്ന ഈ കാര്‍ഡിന്റെ പിന്‍വശം നോക്കൂ. ആംഗലത്തിന്റെ അതേ സ്ഥാനമാണു് മലയാളത്തിനും നല്‍കിയിരിക്കുന്നതു്. കൂടാതെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സംഗതിയുമുണ്ടു്. ഈ മലയാളം രചന ഫോണ്ടാണു് ഉപയോഗിച്ചിരിക്കുന്നതു്. അതായതു്, യുണീക്കോഡു് മലയാളം അച്ചടിയുടെ പ്രായോഗികതലങ്ങളിലേയ്ക്കു് എത്തിതുടങ്ങിയിരിക്കുന്നു.
മലയാളമുപയോഗിച്ച ഇനിയും കാര്‍ഡുകളുണ്ടു്, പക്ഷേ യുണീക്കോഡിന്റെ പ്രയോഗം കൂടിയുള്ളതിനാലാണു് ഈ കാര്‍ഡു് തന്നെ ഞാന്‍ എടുത്തുകാണിക്കാന്‍ കാരണം.
മലയാളത്തിന്റെ ഭാവി ശോഭനമാണെന്നുള്ള തിരിച്ചറിവില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു.
0 Comments:
Post a Comment
<< Home