തുളസി - തസ്ലീമയെ കേരളത്തില്‍ നിന്നു് നാടുകടത്തണോ?
URL:http://kevinsiji.goldeye.info/?p=107 | Published: 8/23/2006 11:23 AM |
Author: കെവി |
മുസ്ലീം ജമാഅത്തെ കൌണ്‍സില്‍ എന്താണ് കരുതിയതു്? കേരളം സൌദിഅറേബ്യയാണെന്നോ? തസ്ലീമ നസ്രീനെ അന്ധമായി എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ക്കു് സ്വന്തമാണു് കേരളമെന്നോ?
തസ്ലീമയുടെ ചിന്തകളും കൃതികളും മുസ്ലീം യാഥാസ്ഥിതികനേതൃത്വത്തെ വെറിപിടിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ യഥാര്‍ത്ഥകാരണം തേടേണ്ടതു് മുസ്ലീം പൌരോഹിത്യം ഇസ്ലാമില്‍ വളര്‍ത്തിയെടുത്ത കൊള്ളരുതായ്മകളിലാണു്. അതിന്റെ പേരും പറഞ്ഞു് കേരളത്തില്‍ വന്ന ഒരെഴുത്തുകാരിയെ നാടുകടത്തണമെന്നു് സര്‍ക്കാരിനോടു് ഉത്തരവിടാന്‍ എന്തു ചങ്കൂറ്റമാണു് ജമാഅത്തെ കൌണ്‍സിലിനുള്ളതു്. കേരളത്തെക്കുറിച്ചു് ജമാഅത്തെ കൌണ്‍സിലിന്റെ വിചാരമെന്താണു്? തങ്ങളുടെ ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിയ്ക്കുന്ന ജനങ്ങളും സര്‍ക്കാരുമാണു് കേരളത്തിലേതെന്നു കരുതിയോ ഈ സമുദായനേതാക്കന്മാര്‍. ഇതു് സൌദിയല്ല, ഇന്ത്യയാണെന്നുള്ള ബോധം ഇവര്‍ക്കിനിയും ഉണ്ടാവേണ്ടതായിട്ടാണു് ഇരിയ്ക്കുന്നതു്.
0 Comments:
Post a Comment
<< Home