എന്റെ നാലുകെട്ടും തോണിയും - ഒരു സന്തോഷ വാര്‍ത്ത
URL:http://naalukettu.blogspot.com/2006/06/blog-post_12.html | |
Author: Inji Pennu |
“അമ്മേ! എന്തിനാ കരയണേ അമ്മേ?അമ്മ കരഞ്ഞാല്‍ മോളും കരയൂട്ടൊ” ലക്ഷ്മിക്കുട്ടി കൊഞ്ചുകയാണു.
അപ്പൂനാണെങ്കില്‍ കവിളത്തെ കണ്ണീരു തുടച്ചിട്ടും തുടച്ചിട്ടും മായണുമില്ല. അപ്പൂന്റെ അച്ഛന്‍ മരിച്ചൂന്നു ഇന്നു കാലത്താണു ഫോണ്‍ വന്നെ. അപ്പൊ ഇനി അച്ഛന്‍ വരില്ല്യാ അല്ലേ? പക്ഷെ അച്ഛന്‍ അടുത്ത അവധിക്കു വരാന്നു പറഞ്ഞിട്ടാണല്ലോ അന്നു പോയെ.ഇനി എല്ലാരും വേറുതെ കളിപ്പിക്കണതാണോ? അല്ലാന്ന തോന്നണെ, അമ്മയോടു നുണയാണോ അമ്മേ ഇതെല്ലം എന്നു ചൊദിക്കണമെന്നുണ്ടു, പക്ഷെ പേടിയാവുന്നു..ഫോണ്‍ വന്നപ്പൊ, അലറി വിളിച്ച പോലെ അമ്മ അലറി വിളിച്ചെങ്കിലൊ.
Mrs. ഇന്ദൂന്നു പകരം ഇനി എന്താണു? വിധവകള്‍ക്കു ഇനി വിശേഷണം ഒന്നും ഇല്ലാല്ലേ?ഇനി മുതല്‍ ഇന്ദു, പി. ഭാസ്ക്കരന്റെ വിധവ. വെറും ഇരുപത്തിയെട്ടാം വയസ്സില്‍ വൈധവ്യം. കല്യാണാലോചന വന്നപ്പോഴെ മുത്തശ്ശി പറഞ്ഞതാണു,പട്ടാളക്കാരനുമായി വേണ്ടാ,എപ്പോഴാ മരിക്കാ എന്നു അറിയില്ലാന്നു. മുത്തശ്ശീടെ വാക്കു അറം പറ്റി,അതോ ശപിച്ചതോ? കുഴമ്പു വാങ്ങിക്കാന്‍ മറന്നുപോയതിനു, നന്നാവില്ലാടീ എന്നു പിറുപിറുത്തതു, ഇതൊക്കെ മുന്നില്‍ക്കണ്ടിട്ടാവണം.
കഴിഞ്ഞ തവണ വന്നപ്പൊ, സുധേട്ടത്തി പറഞ്ഞതാണു, ഫാമിലി ഫോട്ടോ ഒന്നും എടുക്കണ്ടാന്നു. അല്ലെങ്കില്‍ വേറെ ആരെയെങ്കിലും കൂടെ ഫോട്ടോയില്‍ നിറുത്താന്‍. ഭാസ്കരേട്ടന്‍ അന്ധവിശ്വാസം എന്നു പറഞ്ഞു ചിരിച്ചു തള്ളി. എന്തൊരു ഭംഗിയാ ആ ചിരിക്കു....എന്തൊരു ഭംഗിയായിരുന്നു എന്ന് ഇനി മുതല്‍ ചിന്തിക്കണം, ല്ലേ ഭാസ്കരേട്ടാ? നമ്മുടെ മക്കളെ ഇനി ഹതഭാഗ്യര്‍ എന്നൊക്കെയാവും എല്ലാരും വിളിക്കാല്ലേ? ഈ പൊന്നു മക്കളെ ഇട്ടേച്ചു പോവാന്‍ എങ്ങിനെ ഭാസ്ക്കരേട്ടനു മനസ്സു വന്നു? എന്തെളുപ്പമാ ഇങ്ങിനെ സ്വപ്നങ്ങള്‍ തന്നു മോഹിപ്പിച്ചിട്ടു അതു തട്ടിപ്പറിച്ചെടുക്കാന്‍? അപ്പൂനോടു കരയണ്ടാന്നു പറയണോ? തറച്ചു നോക്കാന്‍ അല്ലാണ്ടു ഒന്നും പറ്റുന്നില്ല. അവന്‍ കരയട്ടെ,ഏട്ടാ. കരഞ്ഞു കരഞ്ഞു തളരട്ടെ. ഇനി അവനു കരയാന്‍ എന്തെല്ലാമുണ്ടു? തല എവിടെ എങ്കിലും തട്ടിപ്പൊളിഞ്ഞു ഈ വേദന ഒന്നു അവസാനിച്ചെങ്കില്‍. ഈ തീരാവേദന അവസാനിപ്പിക്കാന്‍ വേണ്ടിയാവും ചിലരൊക്കെ ആത്മഹത്യ ചെയ്യണെ,ല്ലെ ഭാസ്കരേട്ടാ. ആര്‍ക്കാ ഇതു മനസ്സിലാവാ ഇനി?
ലച്ചു നെഞ്ചത്തു ഇരുന്നു ഉറങ്ങിപ്പോയി. അച്ഛനില്ലാണ്ടു ഒരു പെണ്‍കുട്ടി എങ്ങിനെയാ വളരാ? ലച്ചൂനേം കൊണ്ടുപോയാല്ലൊ. ആരുമില്ലാതെ വേദന തിന്നു ഒരു പെണ്‍കുട്ടി ജീവിക്കണതിലും ഭേദമല്ലേ അതു? അപ്പൊ എന്റെ അപ്പു ഒറ്റക്കാവില്ലേ? പക്ഷെ, അവന്‍ ആണ്‍കുട്ടിയല്ലേ. ആരെങ്കിലും ഒക്കെ
നോക്കിക്കോളുമായിരിക്കും. വലുതാവുമ്പൊ അവന്‍ ശരിക്കും ഭാസ്ക്കരേട്ടനെ പൊലെ ഇരിക്കും. ഇപ്പോഴും ഒരു മീശേം കൂടി മതീന്നാ എല്ലാരും പറയണെ. അവന്‍ വലുതാവുന്നതു കാണാന്‍ അവന്റെ അമ്മ വേണ്ടെ? ഈശ്വരാ, എന്നാല്‍ അവനേം കൂടി? എന്തിലാ ഞാന്‍? പായസം മതി. പായസം രണ്ടാള്‍ക്കും ഒത്തിരി ഇഷ്ടാ. അടികൂടി പായസക്കലം നക്കി തുടക്കണ കാണുംബോള്‍ ചിരിയാ വരാ. പായസത്തില്‍ കലക്കിയാല്‍ സന്തോഷത്തോടെ കുടിച്ചോളും. അല്ലെങ്കിലും ഇങ്ങിനെ കുറേ സ്വപ്നം കണ്ടു അതെല്ലാം ബാക്കി വെച്ചിട്ടു പോവുന്നതിനേക്കാളും ഭേദല്ലേ , ഇപ്പഴേ ഈ കുഞ്ഞു പ്രായത്തില്‍ ഒരു കലം പായസവും നക്കി തോര്‍ത്തി എല്ലാം അവസാനിപ്പിക്കുന്നതു? എന്റെ കുട്ടികള്‍ക്കു വേദനിക്കുമോ ആവൊ, ഈശ്വരാ!
ഇത്രേം ഒരു ചതി ചെയ്തിട്ടും ഈശ്വരാന്നു തന്നെയാണല്ല്ലൊ വിളിക്കണെ. എന്തായലും അവനെ ഇനി വിശ്വസിക്കണ്ട, ചതിക്കും. എന്റെ കുട്ടികളെ മാത്രം എടുത്തു അവന്‍ ചിലപ്പോള്‍ എന്നെ ജീവിപ്പിക്കും. വേണ്ട! ചതിയനാണവന്‍. കുട്ടികള്‍ മരിച്ചെന്നു നല്ലോണം ഉറപ്പ് വരുത്തീട്ടു മതി ഞാന്‍.....
എന്താ കോലായില്‍ ഒരു ബഹളം? ആരൊക്കെയൊ ഒച്ച എടുക്കുന്നുണ്ടെല്ലൊ, കൊണ്ടു വന്നുവൊ?
“ഇന്ദൂ.....ഇന്ദൂ മോളെ, നമ്മള്‍ രക്ഷപ്പെട്ടൂടീ...ഇന്ദൂ...അവര്‍ക്കു തെറ്റു പറ്റീന്നു, പി.ഭാസ്ക്കരന്‍ അല്ലാന്നു..എന്റെ പൊന്നു മോളെ,സന്തോഷ വര്‍ത്തമാനമാണു..അത് ഏതൊ, ഡി.ഭാസ്ക്കരന്‍ ആണു അത്രെ മരിച്ചതു. ദെ ഇപ്പൊ അപ്പീസറ് നേരിട്ടു വന്നിരിക്കുന്നു..”
“എന്റെ മോളെ, നിന്റെ സിന്ദൂരം മാഞ്ഞില്ലല്ലൊ,അതു കാണാന്‍ നിന്റെ അമ്മ അത്രേം ഭാഗ്യം കെട്ടവള്‍ അല്ലാ...എന്റെ കൃഷണാ..”
“ദേ, ഇന്ദൂവേച്ചി, ഫോണ്‍, ഭാസ്കരേട്ടന്‍ ഫോണില്‍. ഡി എന്ന് അവര്‍ എഴുതിയപ്പോള്‍ കൊച്ചിയിലെ ആഫീസില്‍ ആരാണ്ടു അതു പി എന്നു മാറ്റിവായിച്ചതോ മറ്റോ ആണു എന്ന്....”
സാവധാനം എഴുന്നേറ്റു ചെന്നു ഇന്ദു ഫോണ്‍ എടുത്തു. അതെ, ഭാസ്കരേട്ടന്റെ സ്വരം തന്നെ.
“ഞാന്‍...” ശബ്ദം വെളിയിലേക്കു വരുന്നില്ല. ഭാസ്കരേട്ടന്‍ മറുതലക്കല്‍ കരയുന്നുണ്ടു...എന്തെല്ലാമോ പറയുന്നുണ്ടു.ആശ്വാസിപ്പിക്കുന്നുണ്ടു.
“ആരാ..ഭാസ്കരേട്ടാ അതു....”
“ആരാ,ആരുടെ കാര്യമാ മോളെ....”
“തെറ്റിപ്പോയ ആള്‍?” എങ്ങിനേയൊ പറഞ്ഞു ഒപ്പിച്ചു.മരിച്ചു പോയി എന്നു പറയാന്‍ പറ്റുന്നില്ലാ.
“അതു..അതും കൊച്ചിയിലെ ഒരാളു തന്നെയാ.എന്റെ പ്രൊഫൈലുമായി ഒത്തിരി സാമ്യമണ്ടു,പ്രായവും ഒക്കെ.ഇങ്ങിനെ ഒരു തെറ്റു ഒരിക്കലും പറ്റാത്തതാണു..പക്ഷെ..”
“അയാളുടെ ഭാര്യ,Mrs. ഭാസ്കരന്‍.....പായസം ഇഷ്ടമാണാവൊ ആ കുട്ടികള്‍ക്കു ?” ശബ്ദം പക്ഷെ, പുറത്തേക്കു വന്നില്ല.

Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home