ചിത്രങ്ങള്‍ - ബ്ലോഗുകളെ കാറ്റഗറി തിരിക്കാന്‍
URL:http://chithrangal.blogspot.com/2006/08/blog-post_19.html | Published: 8/20/2006 9:20 AM |
Author: evuraan |
ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിക്കുവാനുള്ള ഉപാധികളെ പറ്റി കുലംകഷമായ ചര്‍ച്ചകള്‍ ബൂലോകത്തില്‍ തകര്‍ക്കുകയാണല്ലോ.
എഴുതുന്ന ആര്‍ക്കും താന്താങ്ങളുടെ തന്നെ കാറ്റഗറികള്‍ ഏര്‍പ്പെടുത്താമെന്നിരിക്കെ (പ്രത്യേകിച്ചും ബ്ലോഗര്‍ 2-ന്റെ ആവിര്‍ഭാവത്തോടെ), പോസ്റ്റില്‍ നിന്നും കാറ്റഗറി കണ്ടെത്തി യഥാവിധി നിരത്താന്‍ പ്രായോഗികമായും പ്രയാസങ്ങളുണ്ട്. അതിനാല്‍, വരമൊഴി വിക്കിപീടിയയിലെ വിഭാഗങ്ങളെ മാതൃകയാക്കി, തനിമലയാളം വിഭാഗീകരണത്തിന് ഒരുങ്ങുകയാണ്.
ഏതു ബ്ലോഗിംഗ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും, തങ്ങളുടെ കൃതികള്‍ ഏതു വിഭാഗത്തില്‍ വരണമെന്ന് നിശ്ചയിക്കാം. രചയിതാക്കള്‍ക്ക് മാത്രമല്ല, സന്നദ്ധരായ വായനക്കാര്‍ക്കും തങ്ങള്‍ വായിച്ചവയില്‍ പ്രിയപ്പെട്ട ബ്ലോഗുകള്‍ വിഭാഗമനുസരിച്ച് ചേര്‍ക്കാവുന്നതാണ്.
ബ്ലോഗുകളെ തരംതിരിക്കാന്‍ ഈ പേജ് ഉപയോഗിക്കുക. ചേര്‍ക്കേണ്ടുന്ന പോസ്റ്റിന്റെ ലിങ്കും, അതിനുള്ള കാറ്റഗറിയുമാണ് പ്രധാനമായും അറിയേണ്ടത്.
വിഭാഗങ്ങളനുസരിച്ചുള്ള ലിസ്റ്റ് ഇവിടെ കാണാം. നിലവിലില്ലാത്ത വിഭാഗങ്ങള്‍ പുതിയവ ചേരുന്നതിനുസരിച്ച് പ്രത്യക്ഷപ്പെടേണ്ടതാണ്.
മുഴുവന്‍ ലിസ്റ്റില്‍ (head.html) വരുന്നവ മാത്രമേ തത്ക്കാലം വിഭാഗങ്ങളായി തിരിക്കാനാവൂ. (മുഴു ലിസ്റ്റില്‍ ഇല്ലാത്തവയെ കൈകാര്യം ചെയ്യാനുള്ള കോഡിനെ പറ്റി ചിന്തിക്കുന്നതേയുള്ളൂ എന്നതാണ് സത്യം)
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തനിമലയാളത്തില്‍ വരുന്നവയെ കാറ്റഗറി തിരിക്കാനുള്ള സംവിധാനം -- ഏത് കാറ്റഗറി (വിഭാഗം) വേണമെന്ന് ഒന്നുകില്‍ വായനക്കാരനോ, അല്ലെങ്കില്‍ എഴുത്തുകാരനോ തിരഞ്ഞെടുക്കുന്നു. (ആരാണോ ആദ്യം തീരുമാനിക്കുന്നത്, അപ്രകാരം തന്നെ..)
ഒരു പോസ്റ്റ് ഒന്നിലധികം വിഭാഗത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല -- ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമേ ഒരു പോസ്റ്റിനെ പെടുത്താനാവൂ, ഇതില്‍.
അഭിപ്രായങ്ങള്‍ സ്വാഗതം...!!
-- ഏവൂരാന്‍.

0 Comments:
Post a Comment
<< Home