Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - ആരാവണം?

(ഇതിലെ കുട്ടിയും അച്ഛനും മാറുന്നില്ല.പല പല സന്ദര്‍ഭങ്ങളിലുള്ള അവരുടെ ആശയ വിനിമയം ആണു)

കുട്ടി: എനിക്കു ഒരു ഫോട്ടോഗ്രാഫര്‍ ആവണം. എന്നിട്ടു മഴയുടെ പുറകേ പോകണം. മഴക്കു വേണ്ടി കാത്തിരിക്കണം.മഴയുടെ താളം എന്റെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കണം.

അച്ച്ഛന്‍ : അവളുടെ ഒരു ഫോട്ടോഗ്രാഫി. ഈ കാമെറക്കു നിനക്കു ആരു കാശു തരും? നീ ഒരു ഡോക്ട്ര് ആയാല്‍ മതി. എന്റെ ഏറ്റവും വലിയ ആഗ്രഹമാണു നീ ഒരു ഡോക്സ്ടര്‍ ആയി കാണുക എന്നതു.

കുട്ടി: പക്ഷെ അച്ഛാ, എനിക്കു ഡോക്ട്ര് ആവണ്ടാ. ബൈയൊളജി എനിക്കിഷ്ടമല്ല. മാത്രെമല്ല ഡോക്ട്ര് ഒത്തിരി ഡെഡിക്കേഷന്‍ വേണ്ട ജോലിയാണു. എനിക്കതില്ല.

അച്ഛ്ന്‍ : നിനക്കെന്തു അറിയാം? ഒരു ഡോക്ട്രിനു നാട്ടില്‍ കിട്ടുന്ന വില നിനക്കു അറിയുമോ? വേറെ ഒരു ജോല്ലിക്കും അത്രേ വിലയില്ല. ജീവിതം സുഖം ആണു. അവളുടെ ഒരു മഴയും കാറ്റും. നീ സ്വപ്നലോകത്തില്‍ ആണു.

കുട്ടി: അച്ഛാ! പക്ഷെ എനിക്കു ആരുടേയും മരണം കാണെണ്ടാ. എനിക്കു ബൈയോള‍ജിയില്‍ ആണു ഏറ്റവും കുറവു മാര്‍ക്കു.

അച്ഛന്‍: അതാണു നിന്നോടു ഞാന്‍ പഠിക്കാന്‍ പറയുന്നേ. എടീ നിനക്കറിയുമോ, എനിക്കു ഒരു ഡോക്ട്ര് അവാന്‍ ആയിരുന്നു ഏറ്റവും ആഗ്രഹം. ഞാന്‍ പഠിക്കാഞ്ഞിട്ടല്ല. അന്നു പഠനത്തിനുള്ള കാശ് ഇല്ലാത്ത കൊണ്ടു അതു നടന്നില്ല. ഇന്നിപ്പൊ നിനക്കു എണ്ട്രന്‍സ് കിട്ടീല്ലെങ്കില്‍ ഒരു സീറ്റ് മേടിച്ചു തരാന്‍ എനിക്കു പറ്റും.

കുട്ടി: എനിക്ക് അച്ഛന്റെ കാശൊന്നും വേണ്ടാ. കാശു കൊടുത്തു പഠിച്ചിട്ടു എനിക്കു ഒന്നും ആവെണ്ടാ. എനിക്കു എന്തായലും ഫോട്ടൊഗ്രാഫി മതി. അച്ഛന്റെ ആ പഴയ യാഷിക്കേടെ എസ്.എല്‍.ആര്‍ എനിക്കു തരുവൊ? ഞാന്‍ ഒന്നു ട്രൈ എങ്കിലും ചെയ്യട്ടെ.

അച്ഛ്ന്‍ : ആ മോഹം നിന്റെ മനസ്സില്‍ വെച്ചാല്‍ മതി. നിനക്കു ഫോട്ടോഗ്രാഫി പഠിക്കണമെങ്കില്‍ തന്നെത്താന്‍ കാശു ഉണ്ടാവുംബോള്‍ ക്യാമറ മേടിച്ചു പഠിച്ചാല്‍ മതി. എന്റെ ക്യാമറ തൊട്ടെന്നാങ്ങാനും അറിഞ്ഞാല്‍. അവളുടെ ഒരു ഫോട്ടോഗ്രാഫി.

കുട്ടി: പക്ഷെ ,അച്ഛാ!

*******************************

കുട്ടീ : എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ജേര്‍ണലിസ്റ്റ് ആവണം എന്നാണു. എന്നിട്ടു ഈ ലോകം മൊത്തം കറങ്ങി എനിക്കു എല്ലാവരുടേയും കഥകള്‍ പകര്‍ത്തണം. ഐ ഈവണ്‍ ഹാവ് തോട്ട് അബൌട്ട് എ പ്രോജക്റ്റ് ...എനിക്കീ ലോകത്തുള്ള റെഫ്യൂജി കാമ്പ്സ് എല്ലാം സന്ദര്‍ശിക്കണം. ഐ വാന്റു റൈറ്റ് ദെയര്‍ സ്റ്റോറീസ്...

അച്ഛന്‍ : ഷട്ട് അപ്പ്! നീ ഇനി ഒരക്ഷരം മിണ്ടരുതു. എടീ സാധാരണ മനുഷ്യര്‍ ചിന്തിക്കുന്ന പോലെ ചിന്തിക്കണം. എടീ ഇവിടെ നാലു നേരവും നിനക്കൊക്കെ തിന്നാന്‍ തരാനും, ഉടുപ്പു മേടിക്കാനും, സ്കൂളില്‍ അയക്കാനും എനിക്കു പറ്റുന്നതു ഇസ് ഓണ്‍ലി ബിക്കോസ്, ഐ വര്‍ക്ക് വെരി വെരി ഹാര്‍ഡ്. നിന്റെ പോലെ അയിരുന്നു ഞാന്‍ എങ്കില്‍ ഇപ്പൊ പിച്ച ചട്ടി എടുക്കാന്‍ പോലും കഴിയില്ല.

കുട്ടി: അച്ഛാ, പക്ഷെ,സ്വന്തമായി സങ്കടം പങ്കുവെക്കാനും,സ്നേഹം പങ്കുവെക്കാനും ഒന്നുമില്ലാതെ,സ്വന്തം വീട്ടില്‍ നിന്നു ആട്ടി ഇറക്കപ്പെടേണ്ടി വരുന്ന ആളുകളുടെ കാര്യം.ഐ തിങ്കു ദാറ്റ് ഈസ്സ് ദ മോസ്റ്റ് ട്ടെറിബ്ബിള്‍ ട്രാജഡി. ആരു പറഞ്ഞു ജേര്‍ണ‍‍ലിസ്റ്റുകള്‍ക്കു ജീവിക്കാന്‍ പറ്റൂല്ല എന്നു. എനിക്കു വലിയ കാശുകാരി ഒന്നും ആവെണ്ടാ.എനിക്കു ആവശ്യത്തിനു മതി.

അച്ഛന്‍: നിനക്കതു തോന്നും.കാര‍ണം,നീ എപ്പൊ കൈ നീട്ടുംബോഴും കാശെടുത്തു തരാന്‍ എന്റെ കയ്യില്‍ ഉള്ളതു കൊണ്ടു നിനക്കതു തോന്നും.കാരണം നിനക്കു സ്വപ്നം കണ്ടാല്‍ മതിയല്ലൊ. നീ ആദ്യം സ്വന്തം കാര്യം നോക്കൂ,സ്വന്തം വീട്ടിലുള്ളോരുടെ.എന്നിട്ടാകാം, മറ്റുള്ള വീട്ടിലെ കാര്യം.

കുട്ടീ : അച്ഛനെന്താ എപ്പോഴും ഇങ്ങിനെ കാശിന്റെ കാര്യം പറയണതു?

അച്ഛ്ന്‍ : എടീ, യൂ കാന്‍ അഫോര്‍ഡ് റ്റു ഡ്രീം ,സ്റ്റുപിഡ് ഡ്രീംസ് ലൈക് ദിസ്, ബിക്കോസ് ഐ ആം പുട്ടിങ് ഫൂഡ് ഓണ്‍ ദ ട്ടേബിള്‍.

കുട്ടീ: ബട്ട്, ഡു യൂ തിങ്ക്, ഒണ്‍ലി റിച്ചു കിഡ്ശ് ആര്‍ ഡ്രീമിങ്ങ്? ഒണ്‍ലി ദേ ആ‍ര്‍ ബികമ്മിങ്ങ് ജേര്‍ണലിസ്റ്റ്?

അച്ഛന്‍ : ദാറ്റ്സീറ്റ് ! നോ മോര്‍ ട്ടോക് അബൌട്ട് ദിസ്.

******************************************

അച്ഛ്ന്‍ : നോക്കൂ. എനിക്കു സന്തോഷമായി. നീ കണക്കില്‍ മിടുമിടുക്കി .എപ്പോഴും ഫുള്‍ കിട്ടുന്നുണ്ടു. ബട്ട് ഡോണ്ട് ഫോര്‍ഗെറ്റ് ബൈയോളജി.

കുട്ടി : എനിക്കു കാണാപാഠം പഠിക്കാന്‍ വയ്യ. ഒരോ ഓരൊ ലാറ്റിന്‍ പേരുകള്‍!

അച്ഛ്ന്‍ : നിനക്കൊന്നിനും വയ്യ. വയറു നിറയുംബോള്‍ അങ്ങിനെ ആണു എന്നു കാരണവന്മാര്‍ പറഞ്ഞിട്ടുണ്ടു. വിശന്നിരുന്നു പഠിച്ചാലേ നിനക്കൊക്കെ എന്തെകിലും തലയില്‍ കയറൂ.

കുട്ടി: എന്നാല്‍ എനിക്കിനി ആഹാരം തരണ്ട.

ദേഷ്യം കൊണ്ടു ചീറി പാ‍ഞ്ഞു വന്ന അച്ഛ്ന്റെ കയ്യില്‍ നിന്നു കുട്ടി ഓടി റൂമില്‍ കയറി വാതില്‍ അടച്ചു.
അടച്ചിട്ട കതകിന്റെ വെളിയില്‍ നിന്നു...
അച്ഛ്ന്‍ : ഇനി നീ എന്നു ഭക്ഷിക്കണ്ട. അഹങ്കാരം കൊണ്ടു നീ തുള്ളുകയാണു. നിനക്കൊക്കെ പകരം എന്തെങ്കിലും നട്ടു വളര്‍ത്തി ഇരുന്നെങ്കില്‍ അതിനെങ്കിലും നന്ദി ഉണ്ടായേനെ.

****************************

അച്ഛന്‍ : കംബ്യൂട്ടര്‍ അല്ലെങ്കില്‍ ഇലക്ട്ട്രോണിക്സു. അതു മാത്രം പൂരിപ്പിച്ചാല്‍ മതി.

കുട്ടി : പക്ഷെ, എനിക്കു ആര്‍ക്കിട്ടെക്ചര്‍ എഞ്ചിനീയറിങ്ങിനോടാണു താല്‍പ്പര്യം. പ്രത്യേകിച്ചു ഓള്‍ഡ് ആങ്ങഷ്യന്റ് ആര്‍ക്കിട്ടെക്ചര്‍.

അച്ഛന്‍ : അതു നീ സ്വപ്നത്തില്‍പ്പോലും വിചാരിക്കണ്ട. ഞാന്‍ പറഞ്ഞ ആ രണ്ടു ബ്രാഞ്ചും മതി. ഞാന്‍ എല്ലാരോടും ചോദിച്ചു. എവരിബഡി സജ്ജെസ്റ്റ്ഡ് ദാറ്റ്.

കുട്ടി : എന്റെ ഇഷ്ടം ഇല്ലെ? ആരാണു ഈ എവരിബഡ്ഡി?

അച്ഛ്ന്‍: നീ പറയുന്നതു കേട്ടാല്‍ മതി. ഈ രണ്ടു ബ്രാഞ്ചു കിട്ടീല്ലെങ്കില്‍ ഞാന്‍ വേറെ എവിടെ എങ്കിലും അഡ്മിഷന്‍ മേടിച്ചു തരാം.

കുട്ടീ : എനിക്കു തന്നെത്താന്‍ പഠിച്ചിട്ടു കിട്ടിയെങ്കില്‍ മതി. ഐ ഡൊണ്ട് വാണ്ഡ് യൂര്‍ മണി റ്റു ബയ് മീ എ കരിയര്‍.

അച്ഛ്ന്‍ : (പൊട്ടിചിരിച്ചോണ്ടു) ഇറ്റ് ഈസ് നോട്ട് ഈവണ്‍ ഫണ്ണി! വാട്ട് യൂ ആര്‍ നൌ ഇസ്സ് വിത്ത് മൈ മണി. നിന്റെ വിവരമില്ലായ്മ കേട്ടോണ്ടിരിക്കാന്‍ എനിക്കു നേര‍മില്ല. വെഗം ഫോം ഫില്‍ ചെയ്തു തരൂ. ഇന്നത്തെ പോസ്റ്റില്‍ തന്നെ അയക്കണം.

കുട്ടി: പ്ലീസ് ഞാന്‍ ലാസ്റ്റ് ഓപ്ഷന്‍ എങ്കിലും ആയിട്ടു ആര്‍ക്കിട്ടെക്ച്ച്ര്‍ വെച്ചോട്ടെ? എല്ലാ പഴയ കെട്ടിടങ്ങള്‍ക്കും ഒരു കഥ ഉള്ള പോലെ....

അച്ഛ്ന്‍ : നിന്റെ വിവരമില്ലായ്മ കേള്‍ക്കാന്‍ എനിക്കു നേരമില്ലായെന്നു പറഞ്ഞില്ലേ? ആ രണ്ടു ഓപ്ഷനും വെച്ചു വേഗം ഫോം തരൂ.

കുട്ടി: പ്ലീസു. എനിക്കു കെട്ടിടങ്ങള്‍ പണിയണം അച്ഛാ.

അച്ഛ്ന്‍: ഞാന്‍ ഫില്‍ ചെയ്തോളാം. ഐ വാണ്ട്ഡ് യൂ റ്റൂ ബി കം എ ഡോക്ട്ര്. നീ എന്നെ ഡിസ്സപ്പോയിന്റു ചെയ്തു അതില്‍. ഇതില്‍ നീ എന്നെ ഡിസ്സപ്പോയിന്റ് ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ലാ.

കുട്ടി: പക്ഷെ...

അച്ഛ്ന്‍: നൌ ജസ്റ്റ് കീപ് ക്വയ്റ്റ്. ഹാവിന്റ് ഐ ട്ടോള്‍ഡ് യൂ ചില്‍ഡ്രണ്‍ ഷുഡ് ഒണ്‍ലി ബീ സീന്‍ ,നോട്ട് ഹേര്‍ഡ്?

posted by സ്വാര്‍ത്ഥന്‍ at 10:09 AM

0 Comments:

Post a Comment

<< Home