Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - ജയം

കറുത്തതും വെളുത്തതുമായ പടയാളികള്‍ യുദ്ധക്കളത്തില്‍ മുഖാമുഖം നിരന്നു കഴിഞ്ഞു. രാജ്ഞിയും രാജാവും കോട്ടകള്‍ തീര്‍ത്തു പടയാളികള്‍ക്കു തൊട്ടു പുറകില്‍ തന്നെ ഉണ്ടു.

വെള്ള കുതിരയേയും കൊണ്ടു അമ്മുക്കുട്ടി കുതിക്കുകയാണു. എതിരാളിയുടെ പടയാളികളെയെല്ലാം
അമ്മുക്കുട്ടി തലങ്ങും വിലങ്ങും തെറിപ്പിച്ചു നിലംപരിശാക്കുകയാണു. അവരുടെ എല്ലാ നീക്കങ്ങളും വെളുത്ത പടയാളികള്‍ക്കു ഒരു ഹരം പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഒരു കറുത്ത കുള്ളനേയും അവര്‍ വെറുതെ വിടാന്‍ ഉള്ള ഭാവമില്ല. കറുത്ത രാജാവിനെ നിലംപരിശാക്കാന്‍ പിന്നെ നിമിഷങ്ങള്‍ മാ‍ത്രം മതിയായിരുന്നു..

“അമ്മേ, ഞാന്‍ അച്ഛനെ തോല്‍പ്പിച്ചമ്മേ!” കറുത്ത രാജാവിനേയും കയ്യില്‍ പിടിച്ചുകൊണ്ടു അമ്മുക്കുട്ടി അമ്മയുടെ മടിയില്‍ കയറി ഇരുപ്പുറപ്പിച്ചു.

അമ്മയും അച്ഛനും മുഖാമുഖം നോക്കുന്നതും അവരുടെ ചുണ്ടുകളില്‍ ഒരു ചെറുചിരി മിന്നി മറയുന്നതും അമ്മുക്കുട്ടി എല്ല്ലാ പ്രാവശ്യത്തേയും പോലെ കണ്ടിലാന്നു നടിച്ചു.

posted by സ്വാര്‍ത്ഥന്‍ at 10:09 AM

0 Comments:

Post a Comment

<< Home