ഈ കുടക്കീഴില്‍ - വണ്‍... ടൂ...
URL:http://bahuvarnakuda.blogspot.com/2006/08/blog-post.html | Published: 8/8/2006 8:11 AM |
Author: സ്നേഹിതന്‍ |
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, ജട പിടിച്ച മുടിയും, പീള കെട്ടിയ കണ്ണുകളും, ഉമിനീര്‍ ഉണങ്ങി വികൃതമായ താടിയുമുള്ള അയാള്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ പിടിച്ച്, ചക്രവാളത്തിലേയ്ക്ക് നീണ്ടു കിടക്കുന്ന സമാന്തരങ്ങളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത്, തന്നെ അവഗണിച്ച് കടന്നു പോകുന്ന ഓരോരുത്തരോടായി ആവര്‍ത്തിച്ചു: "വണ്‍... ടൂ... ത്രീ. അവള് ചാടി... ...ഞാന്‍ പോന്നു".
0 Comments:
Post a Comment
<< Home