Tuesday, July 11, 2006

മഴ - ജപ്പാനീസ്‌ മാങ്ങ

മാങ്ങ (manga|മാൻഗ) എന്നാൽ ജപ്പാനിൽ കോമിക്സ്‌ എന്നർഥം. പൊതുവെ ആനിമേഷനെയാണ്‌ ജപ്പാനീസ്‌ മാങ്ങകൊണ്ട്‌ പാശ്ചാത്യർ ഉദ്ദേശിക്കറ്‌. എന്നാൽ അച്ചടിച്ചു വരുന്ന (ബ്ലാക്‌ ആൻഡ്‌ വൈറ്റിൽ) കോമിക്‌ പുസ്തകങ്ങളാണ്‌ ശരിക്കും ഉള്ള ജപ്പനീസ്‌ മാങ്ങ.

മറ്റു രാജ്യങ്ങളിൽ, കുട്ടികൾക്ക്‌ വേണ്ടിയാണ്‌ സാധാരണ കോമിക്‌ പുസ്തകങ്ങൾ പബ്ലിഷ്‌ ചെയ്യാറുള്ളത്‌. എന്നാൽ ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവർക്കും എല്ലാ തരക്കർക്കും മാങ്ങ വളരെ ഇഷ്ടമാണ്‌. (മുതിർന്നവർകു വേണ്ടിയുള്ള കോമികുകൾ മറ്റു രാജ്യങ്ങളിൽ വളരെ ഉണ്ട്‌. ഇല്ല എന്നല്ല. പക്ഷെ ജപ്പൻ മാങ്ങകളുടെ ഒരു റേയ്ൻജ്‌ വേറെ എവിടെയും കാണില്ല എന്നു തോന്നുന്നു.) പലതരത്തിലുള്ള മാങ്ങകൾ ജപ്പാനിൽ ദിനം പ്രതി ലക്ഷക്കണക്കിന്‌ വിറ്റഴിയുന്നു. ആയിരങ്ങൾ മാങ്ങ ഇൻഡസ്റ്റ്രിയിൽ ജോലി ചെയ്യുന്നു. മറ്റു പുസ്തകങ്ങേക്കാളും കൂടുതൽ ജപ്പാൻകാരൻ വായിക്കുന്നതും മാങ്ങയാണ്‌. ട്രൈനിൽ ഒക്കെ സാധാരണ കാണുന്ന ഒരു കാഴ്ചയാണ്‌ നിന്നും ഇരുന്നും മാങ്ങ വായിക്കുന്ന ജപ്പാൻകാരെ.

ചില ജപ്പാൻകാർക്ക്‌ അല്ലെങ്കിൽതന്നെ ഒരു കാർടൂൺ ലൂക്കാണ്‌. ഞാൻ ജപ്പാനിൽ ഉണ്ടായിരുന്നപ്പോൾ ഓഫീസിൽ വർക്‌ ചെയ്യ്ത ഒരു പയ്യൻ ശരിക്കും ഒരു കാർടൂൺ കഥാപാത്രം പോലെ തോന്നിച്ചിരുന്നു. അവൻ കഴിഞ്ഞ ജന്മത്തിൽ ഒരു മാങ്ങപാത്രമായിരുന്നുവെന്നു ഞാൻ വിചാരിക്കുമായിരുന്നു. ഈ മാങ്ങക്കുട്ടന്റെ വീട്‌ ഒരു കാർടൂൺ പുസ്തകത്തിന്റെ ഉള്ളിലാണെന്നും ഓഫിസ്‌ വിട്ടുപോയാ അവൻ മാങ്ങപുസ്തകത്തിനെ ഉള്ളിലാണ്‌ കിടന്നുറങ്ങുന്നതെന്നും ഞാൻ വെറുതെ ആലോചിക്കുമായിരുന്നു.

രസകരമായ മാങ്ങപുസ്തകങ്ങളുടെ ചെറിയ ഒരു കളക്ഷൻ എന്റെ പക്കൽ ഉണ്ട്‌.

അടിക്കുറിപ്പ്‌:
മലയാളത്തിലെ കാർടൂൺ കഥാപാത്രങ്ങളിൽ എനിക്ക്‌ ഏറ്റവും ഇഷ്ടം മായാവിയിലെ ലുട്ടാപ്പിയെ ആണ്‌. ശൂലം പോലെയുള്ള വാലും വച്ച്‌ കുന്തതിൽ കയറി പറന്ന്, ജട്ടിയിട്ട്‌ ഓടിനടക്കണ ക്യൂട്ട്‌ ഗഡി. ലുട്ടാപ്പി ഒരു ചുള്ളാപ്പി തന്ന്യാ.

posted by സ്വാര്‍ത്ഥന്‍ at 3:57 PM

0 Comments:

Post a Comment

<< Home