Wednesday, July 05, 2006

സുധ | Sudha - കറുത്തപെണ്ണ്‌ (ഒരു നാടന്‍ പാട്ട്‌)

കറുത്ത പെണ്ണേ! കരിങ്കുഴലീ!
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു.
കാടുവെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി
വളകിലുങ്ങി കിളി പറന്നു
പെണ്ണിനുട വള കിലുക്കം
കിളി പറന്നു മല കടന്നു
കറുത്തപെണ്ണേ! കരിങ്കുഴലീ!

നിനക്കൊരുത്തന്‍ കിഴക്കുദിച്ചൂ.
------------------------------

posted by സ്വാര്‍ത്ഥന്‍ at 8:21 PM

0 Comments:

Post a Comment

<< Home