Tuesday, July 04, 2006

മൌനം - കൊച്ചു കൊച്ചു മോഹങ്ങള്‍

[എന്റെ മോന്‌ വായിച്ചു കൊടുക്കുന്ന കുട്ടിക്കഥകളിലെ
പൊട്ടും പൊടിയും കോര്‍ത്തിണക്കി ഇതാ ഒരെണ്ണം... ]

മാരിക്കാര്‍മുകില്‍ മുകളേറി
മഴവില്ലൂഞ്ഞാലൊന്നാടി
ചെമ്മാനത്തെ പഴുപ്പൊത്ത
ചെമ്പഴമൊന്നു പറിക്കേണം!

രാവിന്‍ തോണി തുഴഞ്ഞെത്തി
പാല്‍നിറമൊത്തൊരു പൂര്‍ണേന്ദു
നൂലാല്‍ കെട്ടിയെടുത്താലോ?
നാടു മുഴുക്കെ വിളക്കായി!

താരകളെങ്ങും മിന്നുന്നു
മിന്നാമിന്നി നിറഞ്ഞതു പോല്‍!
കൂടിതിലൊന്നു പിടിക്കേണം
കൂടെയുറങ്ങാന്‍ കൂട്ടായി!

തെന്നലു മൂളിപ്പാടുന്നോ,
തേന്മാവിന്‍ കൊമ്പാടുന്നോ?
ഞാനും കൂടെപ്പോന്നോട്ടെ
പാടിപ്പാടിയുറക്കാമോ?

posted by സ്വാര്‍ത്ഥന്‍ at 8:20 PM

0 Comments:

Post a Comment

<< Home