chintha - ജാലകം, കവിത, വായന, വാര്‍ത്ത, വര്‍ത്തമാനം, കണ്ണാടി - പേടി
URL:http://www.chintha.com/node/887 | Published: 7/13/2006 9:50 PM |
Author: chinthaadmin |
ചതഞ്ഞ തക്കാളികള്‍,
പിന്നെയും കയറിയിറങ്ങും ടയറുകള്‍,
മഞ്ഞക്കണ്ണുകള്‍
തുറിക്കും ട്രാഫിക്ക് സിഗ്നല്‍
കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടവള്‍
കണ്ണടച്ചെന്നേയുറക്കമായി!
ഇത്തിരി നിലാവ്
ഇത്തിരിയിടം മാത്രം
നനയ്ക്കുന്ന കണ്ണുനീര്‍.
കാത്തിരിക്കാന്‍ വീട്ടിലമ്മയില്ലെന്ന്
കാതിലാരോ മൂളിപ്പറക്കുന്നു!
ഒരു കരച്ചിലിന്‍ വിരല്‍ത്തുമ്പില്‍
ആരെങ്കിലുമെന്നെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കില്‍.
0 Comments:
Post a Comment
<< Home