മഴ - പ്രെംബ്ലിമെംബ്ലിമേഷൻ
URL:http://valmax.blogspot.com/200...g-post_115255611883867046.html | Published: 7/10/2006 11:54 PM |
Author: ഋ |
നിഘണ്ടുവിൽ ഇല്ലാത്ത, എന്നാൽ ഉണ്ടാവേണ്ടിയിരുന്ന വാക്കുകളെയാണുപോലും സ്നിഗ്‌ലെറ്റ്|sniglet എന്നു വിശേഷിപ്പിക്കുന്നത്. ഇതിന്റെ മലയാളം എന്താണാവോ?
പ്രെംബ്ലിമെംബ്ലിമേഷൻ |Premblememblemation എന്ന സ്നിഗ്‌ലെറ്റ് എനിക്ക് പ്രിയപെട്ട ഒന്നാണ്.
തപാൽപെട്ടിയിൽ കത്ത് നിക്ഷേപിച്ച് മടങ്ങുമ്പോൾ, നമ്മൾക്ക് ഒരു ഉൾവിളി. ആ കത്ത് ശരിക്കും പെട്ടീടെ ഉള്ളിൽ വീണ്വോ? അതോ ത്രിശങ്കൂന്റെ അവസ്ഥയിൽ കിടക്ക്വാണോ. ഹെയ് അങ്ങനെ കെടന്നാ പോസ്റ്റ്‌മാൻ കൊണ്ടുപോകാതെ അത് അവട്യന്നെ കെടക്ക്വോ? ഇത്യാദി ശങ്കകളാൽ നാം തിരിച്ച് പോയി കയ്യ് ആവുന്നത്ര ഉള്ളിൽ കടത്തി ഒന്നു തള്ളി അതു താഴെ വീണിരിക്കുണൂന്ന് ഉറപ്പു വരുത്തുന്നു. ഈ ശങ്ക, അല്ലെങ്കിൽ സംശയം അല്ലെങ്കിൽ Doubt, അല്ലെങ്കിൽ മനസിന്റെ ഒരു ഒരു.. രു.. ദ് . ഇതിനെയാണത്രേ പ്രെംബ്ലിമെംബ്ലിമേഷൻ എന്നു പറയുന്നത്.
ഈ സംഗതി എനിക്ക് പലപ്പോളും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് യാത്ര പുറപ്പെടുമ്പോളോ വീടുമാറ്റം എന്ന കലാപരിപാടി നടത്തുമ്പോളൊ ഒക്കെ. സ്വതെ absent minded ആയ ഞാൻ എന്റെ മറവിശക്തി പലപ്പോളും തെളിയിച്ചിട്ടുള്ളതാണ്. ഒരുതവണ എയർപോർടിൽ ലാപ്‌ടോപ്പും ക്യാമറയും അങ്ങനെ കുറച്ച് കുന്ത്രാണ്ടങ്ങളും ഉള്ള ഒരു ബാഗ് മറന്നു വച്ചു. ഒരു അര മുക്കാ മണിക്കൂർ കഴിഞ്ഞാണ് ബോധോദയം ഉണ്ടായത്. ഭാഗ്യത്തിനു അത് നഷ്ടം പറ്റിയില്ല. 2 ആഴ്ച് മുമ്പ് laundry എന്ന വീൿലി കലാപരിപാടി നടത്താൻ വേണ്ടി washing machine തുറന്നപ്പോ ദാ കെടക്കുണൂ കഴിഞ്ഞ ആഴ്ച് നനക്കാൻ ഇട്ട തുണി ഉണങ്ങാതെ ഇങ്ങനെ നല്ല സുഗന്ധം പരത്തീട്ട്.. ഹൌ.. അതിനു ശേഷം ഇപ്പൊ വാഷിംഗ് മഷീൻ കണ്ടാ വെറുതേ ഒന്നു തുറന്നു നോക്കാൻ ഒരു രു രു പ്രെംബ്ലിമെംബ്ലിമേഷൻ തോന്നാറുണ്ട്.

0 Comments:
Post a Comment
<< Home