Wednesday, June 07, 2006

Gurukulam | ഗുരുകുലം - അഹോ രൂപമഹോ സ്വരം!

URL:http://malayalam.usvishakh.net/blog/archives/137Published: 6/8/2006 8:44 AM
 Author: ഉമേഷ് | Umesh

അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കുന്ന വിഡ്ഢികളെ പരിഹസിക്കുന്ന ഒരു ശ്ലോകം:

ഉഷ്ട്രാണാം ച വിവാഹേഷു
ഗീതം ഗായന്തി ഗര്‍ദ്ദഭാഃ
പരസ്പരം പ്രശംസന്തേ
അഹോ രൂപ, മഹോ സ്വരം!

അര്‍ത്ഥം:

ഉഷ്ട്രാണാം വിവാഹേഷു : ഒട്ടകങ്ങളുടെ കല്യാണത്തിനു്
ഗര്‍ദ്ദഭാഃ ഗീതം ഗായന്തി : കഴുതകള്‍ പാട്ടു പാടുന്നു
പരസ്പരം പ്രശംസന്തേ : (അവര്‍ എന്നിട്ടു്) പരസ്പരം പ്രശംസിക്കുന്നു:
“അഹോ രൂപം!” : “എന്തൊരു രൂപം! (എന്തൊരു സൌന്ദര്യം!)”
“അഹോ സ്വരം!” : “എന്തൊരു സ്വരം!”

അങ്ങോട്ടുമിങ്ങോട്ടും ആരെങ്കിലും പ്രശംസിക്കുന്നതു കാണുമ്പോള്‍ കാച്ചാല്‍ കൊള്ളാം: “അഹോ രൂപം, അഹോ സ്വരം!”

(കേള്‍ക്കുന്നവര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഇതു ചൊല്ലിക്കൊള്ളൂ :-) )

ഇനി വിശാലനെ അരവിന്ദനും അരവിന്ദനെ വിശാലനും പൊക്കുന്നതു കേള്‍ക്കുമ്പോള്‍ വേണം എനിക്കിതു കാച്ചാന്‍…

VERIZON ONLINE DSL: Broadband Internet access starting at $14.95/mo. Get one month free when you order online. All packages include:

  • Choice of online services: Yahoo! and MSN
  • 24/7 live technical support
  • 30-day money-back guarantee
  • 9 e-mail accounts
  • 10 MB of Web space
  • Self-install kit

Click here to learn more.

posted by സ്വാര്‍ത്ഥന്‍ at 11:03 PM

0 Comments:

Post a Comment

<< Home