Wednesday, June 21, 2006

ഭൂതകാലക്കുളിര്‍ - മഴയില്‍ കുളിച്ച മരങ്ങളേ .....


മഴയില്‍ കുളിച്ച മരങ്ങളേ, കണ്ടുവോ
മറവിയിലെന്‍ പോയ ബാല്യം
ഒരുവേള കാണുമേ കാതലില്‍ പണ്ടെന്റെ
ചെറുനഖം കോറിയ ചിത്രം
ഒരു കൊമ്പിലുണ്ടാകാം ഞാന്‍ തൂങ്ങിയാടിയ
വിരലടയാളങ്ങളിന്നും

തടവില്‍ നിന്നൊരു ഭ്രാന്തി കരയുമ്പോള്‍ വീശിയൊ
രിടി മിന്നലിന്റെ തീപ്പൊരിയും
ഒരു പെങ്ങല്‍ തന്‍ നെടുവീര്‍പ്പു, മൊരമ്മതന്‍
വ്യസനത്തിന്‍ നേര്‍ച്ചയും കാണും
ഒരു മുറം മുത്തശ്ശിക്കഥ, ഒരു ഞാറ്റുപാ
ട്ടൊരിടവപ്പാതിയും കാണും

മഴയില്‍ തളിര്‍ത്ത മരങ്ങളെ ,കണ്ടുവോ
മറവിയിലായൊരെന്‍ ഗ്രാമം?

എന്റെ വീടിന്റെ ഇറയത്ത്‌ നിന്നുമുള്ള മഴ കാഴ്ചയാണിത്‌. വരികള്‍ ഉമ്പായി സംഗീതം നല്‍കി പാടിയ ഒരു സച്ചിദാനന്ദന്‍ ഗസല്‍

posted by സ്വാര്‍ത്ഥന്‍ at 2:04 AM

0 Comments:

Post a Comment

<< Home