If it were... - തനിമലയാളം പേജ്
URL:http://cibu.blogspot.com/2006/06/blog-post_20.html | Published: 6/20/2006 9:06 PM |
Author: സിബു::cibu |
തനിമലയാളം പേജിനെ കുറിച്ചുള്ള കുറച്ചു സജഷന്‍സാണ് ചുവടെ:
- ഓരോ ലിങ്കിലും ക്ലിക്ക് ചെയ്താല്‍ കുറച്ച് നേരം പരസ്യം കാണിച്ച് യഥാര്‍ഥ പേജിലെത്തുന്നത് ശരിക്കും ഒരു ശല്യമാണ് :( വേറേ എന്തെങ്കിലും പരസ്യ പരിപാടി കണ്ടുപിടിക്കണം. അപ്പുറത്തൊരു ഫ്രെയിമില്‍ കാണിക്കുകയോ പോപ്‌അപ് വിന്‍ഡോയോ മറ്റോ
- എല്ലാ മലയാളം ബ്ലോഗുകളുടേയും ഒരു ലിസ്റ്റ് ശ്രീജിത് ഉണ്ടാക്കുന്നത് ഒരു വശത്തിട്ടാല്‍ നന്നായിരുന്നു.
- ബ്ലോഗ് പി.ഡി.എഫുകളിലേയ്ക്കുള്ള ലിങ്കുകളും വരുന്ന മുറയ്ക്ക് കൊടുക്കണം. ഇപ്പോള്‍ തന്നെ, വിശാലന്‍, വക്കാരി, അരവിന്ദ് എന്നിവരുടെ കളക്ഷന്‍ ഉണ്ടല്ലോ
- ഹെല്‍പ് ലിങ്കുകള്‍ മുകളിലും താഴെയും ഡ്യൂപ്ലികേറ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ഥലത്ത് പോരെ? ഒരു സൈഡില്‍ കൊടുക്കുന്നത് ഞാന്‍ പ്രഫര്‍ ചെയ്യുന്നു.
- പുതിയ ബാനറിന്റെ പച്ച കളര്‍ സ്കീം അല്ല സൈറ്റിന്റെ. ഓന്നുകില്‍ ബാനറിന്റെ കളറുമാറ്റുക, അല്ലെങ്കില്‍ സൈറ്റിന്റെ സ്കീം മാറ്റുക.
- എല്ല പെട്ടികളും കൂടി നെടുനീളത്തില്‍ സെന്റര്‍ ആക്കിയിടുന്നത് അത്ര ഭംഗിയല്ല. വിക്കിപീഡിയയുടെ ലേയൗട്ട് അനുകരിക്കാവുന്ന ഒന്നാണ്.
- പുതിയതായി സൈറ്റിലെത്തുന്ന ഒരാളുടെ വ്യൂപോയിന്റിലും സൈറ്റിനെ കാണണം. അപ്പോള്‍ 'വിശാല മീശ' എന്ന ഫീച്ചേഡ് ബ്ലോഗിന് വലിയ പ്രസക്തിയില്ല.
- ആവശ്യത്തില്‍ കൂടുതലുള്ള ടെക്സ്റ്റുകള്‍ എടുത്തുകളയുക. ഉദാഹരണങ്ങള്‍: 3 സ്ഥലത്ത് തനിമലയാളം എന്നെഴുതിയിരിക്കുന്നത്, 'നമസ്കാരം', 'thanimalayalam in new layout' ...
- എന്താണ് ഈ സൈറ്റ് എന്നതിനെ പറ്റി ഒരു രണ്ടുവാരി തുടക്കത്തില്‍ ഉണ്ടായിരുന്നാല്‍ നന്ന്.
- ഓരോ ദിവസവും വരുന്ന ബ്ലോഗ് എന്റ്രികളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടായിരുന്നെങ്കില്‍ നോക്കി ആവേശം കൊള്ളാമായിരുന്നു.. :)
- ബ്ലോഗറുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ എഴുതിയ ആളുടെ അടുത്തെത്തുമെങ്കില്‍ ബലേ ബേഷ്
- ഫീഡില്‍ 'author:കൃതി' എന്നുള്ള ഫോര്‍മാറ്റ് സ്വീകരിച്ചിരുന്നെങ്കില്‍ പലതും എളുപ്പമായി ;)
Squeet Sponsor | Squeet Advertising Info |
EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo.
0 Comments:
Post a Comment
<< Home