chintha - cinema, television and media :: കാശുവാരുന്ന ഗുലാന്‍
http://www.chintha.com/forum/viewtopic.php?p=632#632 | Date: 5/1/2006 10:31 PM |
Author: Sivan |
Author: Sivan
Subject: കാശുവാരുന്ന ഗുലാന്‍
Posted: Mon May 01, 2006 10:31 pm (GMT 5.5)
തെലുങ്കില്‍ നിന്ന് ഡബ്ബ് ചെയ്തു വരുന്ന ജനപ്രിയസിനിമകള്‍ക്ക് ഒരു സ്ഥിരം പാറ്റേണുണ്ട്. അജയ്യനും കുടുംബസ്നേഹിയും ത്യാഗിയും തികഞ്ഞ ആണുമായ നായകന്‍ ലീലാപരത(playfullness)യുള്ളവന്‍ കൂടിയായിരിക്കും. വില്ലന്‍ മാരോട് അസാധാരണമായ വിധത്തില്‍ കോപിക്കുന്ന, അവരെ ഇടിച്ചു നിലം പരിശാക്കുന്ന അയാള്‍ ഫലിതപ്രിയനും അല്പസ്വല്പ വിഡ്ഢിയും ആകുന്നതോടെയാണ് കൂടുതല്‍ ജനപ്രീതിയാര്‍ജിക്കുന്നത്. ഇത് ഏറ്റവും താഴെക്കിടയിലുള്ളവരെ ഉദ്ദേശിച്ചുള്ള ഫോര്‍മുലയാകുന്നു. അമാനുഷനും താരവുമായ നായകനുമായി പലപ്പോഴും പാവപ്പെട്ട ജനങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നത് അയാളുടെ ഈ ലീലാപരതയിലൂടെയാണ്. തൂറുപ്പുഗുലാന്‍ ഈ പ്രവണത മലയാളത്തില്‍ ഉറപ്പിക്കുന്ന സിനിമയാണ്. മമ്മൂട്ടി ഫ്ലെക്സിബിളാകുന്നു. (മോഹന്‍ലാല്‍ തിരിച്ച് ടൈപ്പുമാകുന്നു.. ചരിത്രത്തിന്റെ നിയോഗം!) പലപ്പോഴും അരോചകമായ വിധത്തില്‍. പക്ഷേ മസാല പടങ്ങളുടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ കൈയടിയാല്‍ തിയേറ്റര്‍ മുഖരിതമാക്കുന്നു.

0 Comments:
Post a Comment
<< Home