Wednesday, May 17, 2006

ചക്കാത്തു വായന - ദുരന്തങ്ങളുടെ ബാക്കിപത്രം

എന്‍. മാധവന്‍കുട്ടി വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനം നമ്മുടെ ഉരുണ്ട ഭൂമിയെ സമനിരപ്പാക്കിയിരിക്കുന്നു എന്ന തോമസ് ഫ്രെഡ്മാന്റെ വാക്കുകള്‍ ഈവിധം അറംപറ്റുമെന്ന് ആരാണ് കരുതിയത്? നമ്മള്‍ ആഘോഷിക്കുന്ന ആഗോളഗ്രാമം ഇങ്ങനെയാകും നമുക്കിടയില്‍ അവതരിക്കുകയെന്ന് ആരാണ് നിനച്ചത്? ദേശ-രാഷ്ട്രാതിര്‍ത്തികളും പട്ടാളനിയന്ത്രണരേഖകളും ഈവണ്ണമാണ് അപ്രത്യക്ഷമാകുകയെന്ന് ഏത് ഉത്തരാധുനിക ചിന്തകനാണ് സങ്കല്പിച്ചത്? മരിച്ചവരെ കുഴിച്ചിടാനും, ജീവിച്ചിരിക്കുന്നവരെ പരിചരിക്കാനും അപരിചിതരുടെ കാരുണ്യം കാത്തുകഴിയുന്ന നമ്മുടെ അയല്‍പക്കം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംക്ഷിപ്ത ചരിത്രം തന്നെയാകുമോ? ഇതോരുവശം. മറുവശം ദുരന്തങ്ങള്‍ ഉടന്‍ വിശകലനത്തിന് വഴങ്ങുകയില്ലെന്ന് നമ്മള്‍ ധരിച്ചിരുന്നുവെങ്കില്‍ തെറ്റി. ആഗോളവത്കരണ വിരുദ്ധ [...]

posted by സ്വാര്‍ത്ഥന്‍ at 7:03 AM

0 Comments:

Post a Comment

<< Home