Suryagayatri സൂര്യഗായത്രി - ഒക്കെ ഒരുപോലെയാണോ?
http://suryagayatri.blogspot.com/2006/04/blog-post_12.html | Date: 4/12/2006 2:22 PM |
Author: സു | Su |
എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്.
എണ്ണാന്‍ പഠിച്ചുവരുന്ന കുട്ടിയെപ്പോലെ, തുടക്കം എവിടെ ഒടുക്കം എവിടെ എന്നറിയാതെ കുഴങ്ങുന്നു.
എന്നാല്‍ പറയണ്ടായെന്ന് വെച്ചാലോ?
പഴുത്ത മാങ്ങയുടെ മണം കിട്ടിയ കിളികളെപ്പോലെ അടങ്ങിയിരിക്കാത്ത മനസ്സ്.
എന്തെങ്കിലും പറയാമെന്ന് വെച്ചാലോ?
ഉത്തരക്കടലാസ്സിലെ മാര്‍ക്ക് കണ്ട അക്ഷരവൈരിയെപ്പോലെ ഒരു ചമ്മല്‍.
പറയുന്നത് മനസ്സിലായില്ലെങ്കിലോ എന്നോര്‍ത്തപ്പോഴോ?
പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ കിട്ടി നാടിനു വെളിയിലെത്തിയ ഭാഷയറിയാത്തവനെപ്പോലെ ഒരു നാണം.
പറയുന്നത് മനസ്സിലായി, ഇനി ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോളോ?
വണ്‍വേ ആയിപ്പോയ ഫോണ്‍ സംഭാഷണം പോലെ ഒരു വൈക്ലബ്യം.
ഇനി എന്തെങ്കിലും തിരിച്ചു പറഞ്ഞാലോന്നോര്‍ത്തപ്പോഴോ?
ഇന്ത്യന്‍ ടീമില്‍ സെലക്‍ഷന്‍ കിട്ടിയ നവാഗതനായ ക്രിക്കറ്റ് കളിക്കാരനെപ്പോലെ ഒരു രോമാഞ്ചം.
വിചാരിച്ച മറുപടി കിട്ടിയില്ലെങ്കിലോന്നോര്‍ത്തപ്പോഴോ?
വോട്ടേര്‍സ് ഐ ഡി കാര്‍ഡിലെ തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള സ്വന്തം ഫോട്ടോ കണ്ട വോട്ടറെപ്പോലെ ഒരു ഞെട്ടല്‍.
വിചാരിച്ച മറുപടിയാണ് കിട്ടുന്നതെങ്കിലെന്നോര്‍ത്തപ്പോഴോ?
അത്താഴപ്പട്ടിണിക്കാരന് അരിച്ചാക്ക് വീണുകിട്ടുന്ന പോലെയൊരു ആഹ്ലാദം.
ഇതൊക്കെത്തന്നെയല്ലേ പ്രണയംന്ന് ആരെങ്കിലും ചോദിച്ചാലോ?
തോളുവെട്ടിച്ച് ചമ്മിച്ചിരിച്ച് കണ്ണിറുക്കുന്ന ലാലേട്ടനെപ്പോലെയൊരു ഭാവം.

0 Comments:
Post a Comment
<< Home