Tuesday, April 18, 2006

ഭൂതകാലക്കുളിര്‍ - നാട്‌ ഉറങ്ങുകയാണ്‌

ഈ പുഴയും, പുളിയന്‍ മാവും, അമ്പല കാവും, ഇല്ലത്തെ കണ്ടവും ഒക്കെ ഉറക്കത്തിലാണ്‌. ഓടി വന്ന്‌ മലക്കം മറിഞ്ഞ്‌ പുഴയിലേക്ക്‌ ഊളിയിടാനും, പുളിയന്‍ മാവിന്റെ ചോട്ടില്‍ ഓല പന്തലു കെട്ടി മാങ്ങ വീഴുന്നതും കാത്തിരിക്കാനും കുട്ടികളെത്താറില്ല. വേനലവധിക്കാലമാണെങ്കിലും കുരുത്തോല കെട്ടി മുഖപ്പാളയണിഞ്ഞ്‌ തെയ്യം കെട്ടി കളിക്കാനും, കഞ്ഞീം കറീം വെച്ചു കളിക്കാനും അവര്‍ക്കെവിടെ സമയം... എല്ലാര്‍ക്കും ട്യൂഷന്‌ പോകനുണ്ട്‌. വേനലവധികളുടെ നിറം മാറാന്‍ തുടങ്ങിയത്‌ വീട്ടുമുറ്റത്തോളം വണ്ടി കൊണ്ടു വന്ന്‌ കുട്ടികളെ ഇംഗ്ലീഷ്‌ മീഡിയംകാര്‍ തട്ടികൊണ്ടു പോകാന്‍ തുടങ്ങിയതു മുതലാണെന്നു തോന്നുന്നു. ഞങ്ങള്‍ പഠിച്ച സര്‍ക്കാര്‍ സ്കൂള്‍ എണ്ണം തികയ്ക്കാനാവാതെ അടച്ചു പുട്ടല്‍ ഭീഷണിയിലുമായി. ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചിരുന്ന ഇല്ലത്തെ കണ്ടം തണ്ടു മറിച്ച്‌ കവുങ്ങ്‌ വെച്ചതെത്ര നന്നായി .......

posted by സ്വാര്‍ത്ഥന്‍ at 5:13 AM

0 Comments:

Post a Comment

<< Home