Saturday, April 08, 2006

ചിത്രജാലകം - ഉദ്യാനവിരുന്ന്

വരികയായ് വസന്തം
ഭൂമിതന്നാഹ്ലാദം, മോഹനം
പൂക്കളായ് വിടരുന്നതെങ്ങും.
ഈ വര്‍ണ്ണപ്രപഞ്ചം
വര്‍ണ്ണിക്കുവാനിന്ന്
വാക്കുകള്‍ കിട്ടാതെ
വലയുന്നു ഞാനും.




വരിക വരിക ഭൃംഗമേ നീയൊരു
മധുരഗാനത്തിന്‍ ലഹരിയായ്
വിധുരമീപ്രാണന്റെ മധുനുകര്‍ന്നീടുക
പുതിയൊരുദ്യാനപ്പുനര്‍ജ്ജനിയ്ക്കായ്
പകരുകെന്‍ ജീവന്റെ പരാഗത്തുടിപ്പുകള്‍..



ഒരു സൊകാര്യം കാതില്‍ പറഞ്ഞിടാം
സഖീ നീയെന്നരികില്‍ ചേര്‍ന്നു നില്‍ക്കൂ.
ഇതളൊരെണ്ണം ദ്രവിച്ചുവെന്നാകിലും
നിന്‍ മുഖകാന്തിയില്‍ ഞാനലിഞ്ഞീടട്ടെ‍.



വഴിതെറ്റിയെത്തുന്ന
ശലഭങ്ങളെക്കാത്ത്..



മണ്ണില്‍ നിന്നാരോ വിളിക്കുന്നുവോ..


posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home