Friday, April 07, 2006

ചിത്രങ്ങള്‍ - വേര്‍‌ഡ്‌പ്രസ്സ് ബ്ലോഗുകളില്‍

[ഇതിപ്പം ആറാമത്തെ തവണയാണിതു പോസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത്തവണയെങ്കിലും എല്ലാം ശരിയായ്ത്തീരണേ എന്റെ ബ്ലോഗീശ്വരന്മാരേ..! അഞ്ചാമത്തെ പോസ്റ്റിതാ ഇവിടെ അനാഥമായിക്കിടപ്പുണ്ട്.]

വേര്‍‌ഡ്‌പ്രസ്സ് ബ്ലോഗുകളുള്ളവര്‍, തങ്ങളുടെ ബ്ലോഗുകള്‍ക്ക് വരുന്ന കമ്മന്റുകള്‍



എന്ന ഐ.ഡിയിലെത്തിക്കുകയാണെങ്കില്‍ , അവ തിരുത്തിയെഴുതി പിന്മൊഴികളിലെത്തിക്കുന്നതാണ്.

അങ്ങിനെ തിരുത്തിയെഴുതപ്പെടുന്നവ, എപ്രകാരം കാണപ്പെടുമെന്നറിയാന്‍ ഈ ഉദാഹരണങ്ങള്‍ നോക്കുക, പെരിങ്ങോടരുടെ വേര്‍‌ഡ്‌പ്രസ്സ് ബ്ലോഗിലേക്ക് വന്ന ഒരു കമ്മന്റാണ് അവിടെ കാണിച്ചിരിക്കുന്നത്.

1. പിന്മൊഴി ഗ്രൂപ്പില്‍
2. പിന്മൊഴി സൂചികയില്‍
3. പിന്മൊഴി ബ്ലോഗില്‍

സ്വന്തമായി വേര്‍ഡ്‌പ്രസ്സ് ഹോസ്റ്റിംഗ് ഉള്ള ഉമേഷിനെ പോലുള്ളവര്‍‌ക്ക് അവരുടെ കമ്മന്റുകള്‍ പിന്മൊഴികളിലെത്തിക്കുന്നതിന് ഉപായം ഉപയോഗിച്ചാലും മതിയാകും.

എന്നാല്‍, വേര്‍‌ഡ്‌പ്രസ്സ്.കോമില്‍ സൌജന്യ ബ്ലോഗുകളുള്ളവര്‍ക്ക്, ഉമേഷ് പറഞ്ഞിരിക്കുന്ന പോലെ, തങ്ങളുടെ കമ്മന്റിംഗ് റ്റെം‌പ്ലേറ്റുകള്‍ തിരുത്തിയെഴുതാന്‍ പറ്റില്ല.

പെയ്ഡ് ഹോസ്റ്റിംഗ് ഉള്ളവര്‍ക്കും, സൌജന്യമായിട്ടുള്ള വേര്‍ഡ്‌പ്രസ്സ് ഹോസ്റ്റിംഗുള്ളവര്‍ക്കും മേല്‍‌പറഞ്ഞിരിക്കുന്ന ഐ.ഡി. ഉപയോഗിക്കാവുന്നതാണ്.

കുറിപ്പ്: കമ്മന്റില്‍ മലയാളം അക്ഷരമൊരെണ്ണമെങ്കിലും വേണം, ഇപ്രകാരം പ്രോസസ്സ് ചെയ്യപ്പെടുവാന്‍.



വേര്‍‌ഡ്‌പ്രസ്സ് കമ്മന്റെങ്ങനെ ഫോര്‍‌വേഡ് ചെയ്യും?

ജീ-മെയില്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഫോര്‍‌വേഡ് ചെയ്യാവുന്നതാണ്. (ജീ-മെയില്‍ ക്ഷണങ്ങള്‍/invites വേണമെന്നുള്ളവര്‍ അറിയിക്കുക.)

posted by സ്വാര്‍ത്ഥന്‍ at 8:47 PM

0 Comments:

Post a Comment

<< Home