Tuesday, April 18, 2006

അതുല്യ :: atulya - പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 34

അവള്‍ ഒരുപാടു സുന്ദരിയായിരുന്നു. മുതുകത്ത്‌ കഴുത്തിനു താഴെ വലത്‌ വശത്ത്‌ നീല നിറമുള്ള നീണ്ട മറുക്‌ അവളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു. ബസ്റ്റോപ്പുകളില്‍ കണ്ട പരിചയം വളര്‍ന്ന്, അവനും അവളും തമ്മില്‍ പിരിയാന്‍ കഴിയാത്ത പ്രണയത്തില്‍ കൊണ്ടെത്തിച്ചു, പിന്നെ വിവാഹവും.

സന്തുഷ്ടമായ കുടുംബ ജീവിതം. ഇത്രയും സുന്ദരിയായ ഭാര്യ സ്വന്തമായതില്‍ അയാള്‍ സന്തോഷിച്ചിരുന്നു.

കാലങ്ങള്‍ ഒരുപാട്‌ കടന്നു പോയി. അതോടൊപ്പം തന്നെ പല കാരണങ്ങളാലും അയാള്‍ക്ക്‌ അവളോടുള്ള സ്നേഹത്തിന്റെ തീവ്രതയും, ഊഷ്മളതും കുറഞ്ഞു വന്നു.

ഒരു ദിവസം, അവളുടെ മുഖത്ത്‌ ഉറ്റു നോക്കി തെല്ല് നീരസത്തോടെ ചോദിച്ചു?"ഈ മറുക്‌ ഇത്രകാലമായി ഈ കഴുത്തില്‍? ജന്മനാലോ അതോ ഇടയ്ക്‌ വന്നതോ? പെട്ടന്ന് നോക്കുമ്പോള്‍ തന്നെ കാണാം, ഇത്‌ മറിച്ച്‌ വയ്കുന്ന ബ്ലസിടു ഇനി മുതല്‍....

ഒരു നിമിഷത്തേയ്യ്ക്‌ അവള്‍ മിണ്ടിയില്ല. പിന്നെ മെല്ലെ പറഞ്ഞു.

"നിങ്ങള്‍ക്കെന്നോട്‌ സ്നേഹം കുറഞ്ഞ അന്നു മുതലാണു ഈ മറുകും വന്നത്‌".

posted by സ്വാര്‍ത്ഥന്‍ at 7:02 AM

0 Comments:

Post a Comment

<< Home