Wednesday, March 22, 2006

എന്റെ ലോകം - നിദ്രയും തേടി

http://peringodan.blogspot.com/2006/03/blog-post_22.htmlDate: 3/22/2006 10:50 PM
 Author: പെരിങ്ങോടന്‍
പഴയ ലൊട്ടുലൊടുക്കു എഴുത്തുകുത്തുകളും പലബ്ലോഗുകളിലുമായി കിടക്കുന്ന ലേഖനങ്ങളും ഒരു സ്ഥലത്തു് ആര്‍ക്കൈവ് ചെയ്തേക്കാമെന്നു കരുതി വേഡ്പ്രസ്സിലൊരു ബ്ലോഗുണ്ടാക്കി. ഏവൂരാന്‍ ഇത്രകാലവും അവിടേയ്ക്കൊന്നും തിരിഞ്ഞുനോക്കിയിരുന്നില്ല. എന്തായാലും ഇന്നത്തെ വലയില്‍ ആ പരലും കുടുങ്ങി..

2003, സെപ്തംബറില്‍ നിദ്രയും തേടി എന്നൊരു കഥയെഴുതി മലയാളവേദിയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇന്നത്തെ എന്റെ ഭൌതികാവസ്ഥയെ കുറിച്ചു മുന്‍‌ധാരണകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ചിലതെല്ലാം പൊടി തട്ടി എടുക്കുന്നതിനിടെ ഇന്നതും കിട്ടുകയുണ്ടായി. രണ്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുനര്‍വായിക്കുമ്പോള്‍ ഈ കഥ ഇന്നലെ എഴുതിയതു പോലെ തോന്നുന്നു. അതോ പണ്ടേതോ അപരിചിതന്‍ എഴുതിയ കഥയോട് ഇന്നത്തെ ഞാന്‍ താദാത്മ്യം പ്രാപിക്കയാണോ?

എന്തെഴുതി, എത്ര നന്നായി എഴുതി എന്നു ഒന്നുകൂടെ തിട്ടപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല, മറ്റൊരു കോണില്‍ നിന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നത്തെ ജീവിതം deja vu ആയി തോന്നുന്നുമില്ല. ചില കണ്ടെത്തലുകള്‍ ആശ്ചര്യം ഉണ്ടാക്കുന്നു; അതു ചില്ലറ അസ്വാസ്ഥ്യങ്ങളും വരുത്തിവയ്ക്കുന്നുണ്ടെന്നു നിശ്ചയം.

സ്വപ്നങ്ങളെ കുറിച്ചു പറയുമ്പോള്‍.. എന്നെ ഈയിടെ ശല്യപ്പെടുത്തുന്ന സ്വപ്നങ്ങള്‍ “വേര്‍ഷനുകളുടെയാണു്”. സോഫ്റ്റ്‌വെയര്‍ വേര്‍ഷനുകള്‍ സ്വപ്നങ്ങളില്‍ കടന്നുവരാന്‍ തക്കവണ്ണം ഒരു “സോഫ്റ്റ്‌വെയര്‍ പുലി”യൊന്നുമല്ല ഞാന്‍. എന്നെ ശല്യപ്പെടുത്തുന്ന വേര്‍ഷനുകള്‍ മറ്റുചില സാമഗ്രികളുടെയാണു്; തല്‍ക്കാലം എന്തെന്നു തുറന്നെഴുതാന്‍ നിവൃത്തിയില്ല ;-)

posted by സ്വാര്‍ത്ഥന്‍ at 10:31 AM

0 Comments:

Post a Comment

<< Home