Monday, March 20, 2006

:::::പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍:::::



http://mathrubhumi.com/php/newsFrm.php?news_id=124626&n_type=HO&category_id=3&Farc=&previous= എന്ന ലിങ്കില്‍ നിന്നും ചുരണ്ടിയത്. മുഖ്യമന്ത്രി ആയാലും സാധാരണ പൌരന്‍ ആയാലും പുട്ട് ഇല്ലാതെ എന്ത് ആഘോഷം, എന്ത് സന്തോഷം.
http://puttans.blogspot.com/2006/02/blog-post_10.htmlDate: 2/10/2006 12:24 PM
Author: ശ്രീജിത്ത്‌ കെ

ഒരു വീഴ്‌ചയ്‌ക്ക്‌ ഒരുയര്‍ച്ചയുണ്ടെന്നു പറയുന്നത്‌ ഈ ആഗോളവല്‍ക്കരണ കാലത്തുപോലും തീരെ തെറ്റല്ലെന്നു വന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയില്‍ ഉയര്‍ച്ചയുണ്ടായതു പുട്ടിനാകുന്നു.
ഉവ്വ്‌, നമ്മുടെ പുട്ടിന്‌.

നാളെത്രയായിട്ടും നാടനായിത്തന്നെ നില്‍ക്കുന്ന നമ്മുടെ സ്വന്തം പലഹാരം, പുട്ട്‌.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപൊട്ടിക്കിടപ്പായതു മുതല്‍ പുട്ടിന്റെ നല്ലകാലമായി.

നമ്മളാരും അറിയാത്ത ദാവോസ്‌ മലയാളികള്‍ പൂക്കള്‍ക്കുപകരം പുട്ടുമായി ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. പുട്ട്‌ അഥവാ പുട്ടുകള്‍ ആശുപത്രിക്കു മുന്‍പില്‍ ക്യൂനിന്നു.

പുട്ട്‌ ആശുപത്രിയില്‍ കയറിപ്പറ്റിയതിനെപ്പറ്റി ദാവോസിലൊരു കഥ ഉണ്ട്‌.

പുട്ടുമായി വന്ന ആദ്യ സന്ദര്‍ശകനെ ആശുപത്രി കവാടത്തില്‍ തടഞ്ഞു.

എന്തായിത്‌ എന്നു ചോദ്യം.

പുട്ട്‌ എന്നുത്തരം.

വാട്ട്‌ പുട്ട്‌?

സ്റ്റീംപുട്ട്‌.

വാട്ട്‌ ആന്‍ഡ്‌ വൈ സ്റ്റീം?

ഉത്തരം മുട്ടിയ പുട്ടുകാരന്‍ പാത്രത്തിന്റെ മൂടി ഉയത്തിക്കാട്ടിയപ്പോള്‍ കാവല്‍ക്കാരന്‍ നോക്കി. തെല്ലോന്ന് ഞെട്ടി.

പ്ലാസ്റ്ററിട്ട കൈത്തണ്ടപ്പോലെ നീണ്ടുരുണ്ട ഒന്ന്‌.

അദ്ദേഹം വിനീതനായി ചോദിച്ചു:

ഓര്‍ത്തോയിലേക്കാണല്ലെ?

ഉവ്വ്‌ എന്നു പറഞ്ഞ്‌, മലയാളി ചാടി അകത്തുകയറി.

പിന്നേയും പിന്നേയും പിന്നേയും ഓര്‍ത്തോപീഡിക്‌ എന്ന എല്ലു വിഭാഗത്തിലേക്ക്‌ പുട്ടുകള്‍ കയറിപ്പോകുന്നതു കാവല്‍ക്കാരന്‍ കണ്ടു.

വൈദ്യശാസ്ത്രത്തില്‍, അതും എല്ലുശാസ്ത്രത്തില്‍, എന്റെല്ലാം പരിഷ്കാരങ്ങള്‍ എന്ന്‌ ആ നല്ലമനുഷ്യന്‍ മനസ്സിലോര്‍ത്തു.

പുട്ടാണ്‌ ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടവിഭവം എന്ന്‌ ദാവോസില്‍ ആരാണ്‌ ആദ്യം കണ്ടുപിടിച്ചതെന്നു വ്യക്തമല്ല.

സാധാരണ രോഗികളേക്കാല്‍ (അതി)വേഗം ഉമ്മന്‍ചാണ്ടി സുഖം പ്രാപിച്ചുതുടങ്ങിയതു പുട്ടു തിന്നിട്ടായിക്കൂടെന്നില്ല എന്ന അഭിപ്രായത്തിലാണ്‌ ദാവോസിലെ ഡോക്ടര്‍മാര്‍.

'ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം' എന്നു പറഞ്ഞു നാം താഴ്‌ത്തിക്കെട്ടിപ്പോന്ന പുട്ടിനു മരുന്നുമൂല്യം വല്ലതുമുണ്ടോ എന്നു ആര്‍ക്കറിയാം.

പക്ഷെ അധികമായാല്‍ പുട്ട്‌ ആരെയും പൂട്ടും.

എനിക്കിപ്പം വീട്ടിപ്പോണം എന്നു പറഞ്ഞ്‌ ഉമ്മന്‍ചാണ്ടി ദാവോസ്‌ കട്ടിലില്‍കിടന്ന്‌ കൈയും (പരുക്കേല്‍ക്കാത്ത) കാലുമിട്ടടിച്ചത്‌ പുട്ടുതിന്നുമടുത്തിട്ടാണെന്ന് ആരും അറിഞ്ഞിട്ടില്ല.

എന്തായാലും, പുടിനു രാജ്യാന്തരപദവി ലഭിച്ചതോര്‍ക്കുമ്പോല്‍ അപ്പുക്കുട്ടന്റെ ആത്മാവിലേക്ക്‌ ആവി കയറിവരുന്നു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച്‌ പുടിനു തേങ്ങ ചേര്‍ത്തതുപോലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന ഒരു ദിവസം രാവിലെ അപ്പുക്കുട്ടന്‍ നാലുകോണ്‍ഗ്രസുകാരെ വിളിക്കാനിടയായി.

കുളിക്കുകയാണ്‌, കാപ്പി കുടിക്കുകയാണ്‌, ടിവി കാണുകയാണ്‌, കോണ്‍ഗ്രസ്സിന്റെ ടിവി ചാനല്‍ വരുംവരെ കണ്ണടച്ചിരിക്കുകയാണ്‌ തുടങ്ങിയ പതിവുമറുപടികള്‍ അമ്പേ മാറിപ്പോയിരിക്കുന്നു.

- പുട്ടു തിന്നുകയാണ്‌

- പുട്ടു കഴിക്കുകയാണ്‌

- പുട്ടടിക്കുകയാണ്‌

- പുട്ടില്‍ പൊതുമിനിമ പരിപാടി ചേര്‍ക്കുകയാണ്‌. (കടലയായിരിക്കും അല്ലേ?)

ഉവ്വ്‌, പുട്ട്‌ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍പ്പെടുത്താന്‍ മാത്രം പ്രാധാന്യം കൈവരിച്ചിരിക്കുന്നു.

പുട്ടിനു മുന്‍പില്‍ നമുക്കു മുട്ടുമടക്കാം.

കാലിലെ പൊട്ടല്‍ പുട്ടുകുറ്റിപോലെ നേരെയാവും വരെ മുഖ്യമന്ത്രിയെ മുട്ടുമടക്കലില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
http://puttans.blogspot.com/2006/02/blog-post_11.htmlDate: 2/11/2006 8:41 AM
Author: വിശാല മനസ്കൻ
http://puttans.blogspot.com/2006/02/blog-post_114024261659310279.htmlDate: 2/18/2006 11:15 AM
Author: വിശാല മനസ്കൻ




ഇച്ചിരി പുട്ടുപൊടി, ഇച്ചിരി ബീഫ്‌, ഇച്ചിരി ആവി....





മുളക്‌ വെറുതെ ഒരു ഭംഗിക്ക്‌....




ആ പുട്ടും ഓർമ്മയായി...


http://puttans.blogspot.com/2006/02/blog-post_18.htmlDate: 2/18/2006 11:15 AM
Author: വിശാല മനസ്കൻ




ഇച്ചിരി പുട്ടുപൊടി, ഇച്ചിരി ബീഫ്‌, ഇച്ചിരി ആവി....





മുളക്‌ വെറുതെ ഒരു ഭംഗിക്ക്‌....




ആ പുട്ടും ഓർമ്മയായി...


http://puttans.blogspot.com/2006/02/blog-post_22.htmlDate: 2/22/2006 11:34 AM
Author: ഡ്രിസില്‍
പുട്ടില്ലാതെ എന്ത്‌ ആഘോഷം..

പുട്ടിനെ കുറിച്ച്‌ നിങ്ങള്‍ എന്ത്‌ വിചാരിച്ചു.? നോക്ക്‌..!! പുട്ടില്ലാതെ പഞ്ചനക്ഷത്ര പാര്‍ട്ടികള്‍ വരെ കേമമാകില്ല എന്നായിരിക്കുന്നു.



ജാക്‍ഫ്രൂട്ട്‌ പുട്ട്‌

ആവശ്യസാധനങ്ങള്‍

‍നാടന്‍ പുട്ട്‌ പൊടി
ചെറുതായി അരിഞ്ഞ ജാക്‍ഫ്രൂട്ട്‌
തേങ്ങാ പൊടി
ഉപ്പ്‌ പാകത്തിന്‌
ശുദ്ധജലം.

പാകം ചെയ്യുന്ന വിധം.

1. ഒരു നുള്ള്‌ ഉപ്പും, കുറച്ച്‌ തേങ്ങാപൊടിയും പുട്ട്‌ പൊടിയില്‍ ചേര്‍ത്ത്‌, കുറച്ച്‌ ശുദ്ധജലം ചേര്‍ത്ത്‌ നന്നായി വിരലുകള്‍ കൊണ്ട്‌ (കൈവിരലുകള്‍ ഉപയോഗിക്കുന്നത്‌ നന്ന്) ചിക്കുക.
2. അരിഞ്ഞു വെച്ച ജാക്ഫ്രൂട്‌ കുറച്ച്‌ പഞ്ചസാര ചേര്‍ത്ത്‌ ഒരു പാനില്‍ ചെറിയ ചൂടില്‍ ചൂടാക്കുക.
3. പുട്ട്‌ കുറ്റിയെടുത്ത്‌, അതിലേക്ക്‌ ഒന്നാം ചേരുവകള്‍ കുറച്ച്‌ ഇടുക (പുട്ട്‌ കുറ്റിയുടെ മൂന്നില്‍ ഒരു ഭാഗം നിറയണം). പിന്നീട്‌ കുറച്ച്‌ രണ്ടാം ചേരുവ നിറക്കുക. വീണ്ടും ഒന്നാം ചേരുവ. പിന്നെ രണ്ടാം ചേരുവ. വീണ്ടും ഒന്ന്.. പിന്നെ രണ്ട്‌. ഇനി മതി. ഇപ്പോള്‍ പുട്ട്‌ കുറ്റി നിറഞ്ഞിട്ടുണ്ടാകും. പിന്നീട്‌, തിളക്കുന്ന വെള്ളം നിറച്ച പാത്രത്തിന്റെ മുകളില്‍ വെച്ച്‌ നിറഞ്ഞ കുറ്റി അഞ്ച്‌ മിനുട്ട്‌ നേരം ആവി പിടിപ്പിക്കുക. (സാധാ പുട്ട്‌ ഉണ്ടാക്കുന്നത്‌ പോലെ. കൂടുതല്‍ വിവരങ്ങള്‍ ഈ ബ്ലോഗിന്റെ ആദ്യ പോസ്‌റ്റുകളില്‍ ഉണ്ട്‌.). അഞ്ച്‌ മിനിറ്റിനു ശേഷം.പുട്ട്‌ റെഡി. ഇനി വിളമ്പാം. ആക്രാന്തം കാട്ടരുത്‌.

http://puttans.blogspot.com/2006/03/blog-post.htmlDate: 3/3/2006 8:09 PM
Author: മന്‍ജിത്‌ Man-jith

ദാ മറ്റൊരു പുട്ടന്‍. ഇന്ത്യന്‍ ടീമിലെ മലയാളി ശ്രീശാന്ത് പുട്ടിന്റെ ആരാധകനാണത്രേ. ശ്രീശാന്തിന് പുട്ട് അസോസിയേഷന്റെ അഭിനന്ദനങ്ങള്‍. ഈ ലേഖനം മനോരമ ഓണ്‍ലൈനില്‍ നിന്നുമുള്ളതാണ്.




http://puttans.blogspot.com/2006/03/blog-post_07.htmlDate: 3/7/2006 12:52 PM
Author: ശ്രീജിത്ത്‌ കെ

ഒരു വീട്ടില്‍ ചെന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പരിപാടി ആയിരിക്കുന്നു “കൊച്ചു മക്കള്‍ പുരാണം”. മുക്തകണ്ഠം ഭക്ഷിച്ചു തീന്മേശ ക്ലീന്‍ ആക്കേണ്ടതിനു പുറമേ വയറു നിറയെ ‘കൊച്ചുമക്കള്‍ കഥകള്‍’ കൂടി കേള്‍ക്കേണ്ടി വരുന്ന അതിഥിയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അതും കെട്ട് മൂക്കുമുട്ടെ നില്‍ക്കുമ്പോഴായിരിക്കും ആ‍തിഥേയന്‍ ദയയില്ലാതെ പറയുന്നത് : ‘എടാ ജിക്കൂ, അങ്കിളിന് നീയാ മിമിക്രി കാണിച്ചു കൊടുക്ക്’. ഉടനെ പാവം ജിക്കു എന്തോ ഒരു ശബ്ദം കഷ്ടപ്പെട്ട് ഉണ്ടാക്കുകയുണ്ടായി.

അപ്പോള്‍ അപ്പൂപ്പന്റെ ദൃക്‌സാക്ഷി വിവരണം. ‘ട്രെയിന്‍ സ്റ്റേഷനിലെത്തുകയാ ...’

‘അയ്യോ പാവം’ എന്നു മനസ്സില്‍ പറഞ്ഞ് അതിഥി വായില്‍ കിടക്കുന്ന കട്‌ലറ്റിനടിയിലൂടെ കഷ്‌ടപ്പെട്ട് ഉറക്കെ ചിരിക്കുന്നതായി കാണിക്കുന്നു. അപ്പോള്‍ പയ്യന്‍സ് അടുത്ത അവതരണത്തിലേക്ക് കടക്കുകയാണ്. കട്‌ലറ്റ് വായിലിട്ട തന്റെ ചിരിയാണോ ഈ മിമിക്രിയെന്ന് അതിഥി ആശങ്കപ്പെടുമ്പോള്‍ ആശ്വാസമായി അപ്പൂപ്പന്‍, ‘ട്രെയിനിപ്പൊ ഒരു പാലത്തിലാണ്...’

ആ തീവണ്ടി എപ്പോഴാണ് ഓട്ടം അവസാനിപ്പിക്കുന്നതെന്നോര്‍ത്ത് പാവം അതിഥി വാച്ചിലേക്ക് നോക്കുന്നു. അപ്പോള്‍ കുഞ്ഞു മിമിക്രിക്കാരന്‍ പറയുകയാണ് : ‘നോക്കി നോക്കി വാച്ചിനെ ബോറടിപ്പിക്കല്ലേ, അങ്കിളേ ...!’

ഇപ്പോഴത്തെ കുട്ടികള്‍ക്ക് വയസ്സേറെയാണ്. ബുദ്ധിയിലും കാര്യഗ്രഹണശേഷിയിലും അവരെത്രയോ മുന്നിലും. കാലഘട്ടത്തില്‍ വന്ന മാറ്റമാണ് ഈ കുഞ്ഞു തലച്ചോറിനെ ഇത്ര വലുതാക്കിയത്. ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണിന്റെ പോളിഫോണിക്ക് റിങ്ടോണ്‍ അല്ലേ അവന്‍ കേള്‍ക്കുന്നത്! കയ്യിലൊരു മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മക്കൊരു മെസ്സേജ് അയച്ചേനെ അവന്മാര്!

സംസാരിക്കാനായല്‍ കുഞ്ഞുനാവിന്റെ നീളമളക്കാനാകതെ വീട്ടുകാരും നാട്ടുകാരും ബുദ്ധിമുട്ടുകയും ചെയ്യും. പറയുന്നതില്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ... ‘മണ്ടത്തരം പറഞ്ഞാല്‍ അടി കിട്ടുമേ’ എന്ന് പരമ്പരാ‍ഗത രീതിയില്‍ ഭീഷണിപ്പെടുത്താനും വയ്യാത്ത അവസ്ഥ. ചുരുക്കത്തില്‍ പിള്ളേര് നമ്മളെ പിടിക്കുന്ന കാലമാണിതെന്ന് പറയാം.

‘കൊച്ചുമക്കള്‍ പുരാണം’ പറഞ്ഞാണല്ലോ തുടങ്ങിയത്. എനിക്കും ഉണ്ട് രണ്ടു കൊച്ചുമക്കള്‍. അവര്‍ ചിന്തിക്കുന്ന രീതി എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. മുന്‍പൊന്നും നമ്മള്‍ ചിന്തിക്കാത വഴികളിലൂടെയാണല്ലോ ഈ കുരുന്നു മനസ്സുകള്‍ ഇങ്ങനെ ഒഴുകിപ്പോകുന്നത്! (അതെ. നിങ്ങള്‍ ഊഹിച്ചത് ശരി തന്നെ. കൊച്ചു മക്കലെക്കുറിച്ച് അല്പം പൊങ്ങച്ചം പറയാന്‍ തന്നെയാണാല്ലോ എന്റേയും ഉദ്ദേശ്യം!)

ഇംഗ്ലണ്ടിലുള്ള മകന്റേയും കുടുബത്തിന്റെയും കൂടെ ഒരു മാസം താമസിക്കാന്‍ എത്തിയതായിരുന്നു ഞാനും ഭാര്യയും. മകനും ഭാര്യയും ജോലിക്കു പോകുന്നതു കൊണ്ട് കൊച്ചുമോന് ഞാനും ഭാര്യയും ആയിരുന്നു മിക്ക സമയവും കൂട്ട്. ആ അഞ്ച് വയസ്സുകാരന്റെയൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരിചു പോരേണ്ട സമയമായി. അവന്‍ ഞങ്ങളോട് ഇത്ര അടുപ്പമായിക്കഴിഞ്ഞതിനാല്‍ പോകുന്ന കാര്യം കൊച്ചുമോനോട് വളരെ സൌമ്യമായേ പറയവൂ എന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ചെറിയ മനസ്സിനെ വേദനിപ്പിക്കാന്‍ പാടില്ലല്ലോ. പോകുന്നതിന്റെ തലേ രാത്രി ഞങ്ങള്‍ അവനെ അരികില്‍ വിളിച്ച് മെല്ലെ കാര്യം പറഞ്ഞു:

- ഞങ്ങള്‍ നാളെ രാവിലെ തിരിച്ചു പോകുകയാ മോനേ.

അവനെ സമാധാനിപ്പിക്കനുള്ള അടുത്ത വാചകം പുറത്തെടുക്കുന്നതിനു മുന്‍പുതന്നെ അവന്‍ ഇംഗ്ലീഷില്‍ ഉറക്കെ പറഞ്ഞു:

- കൊള്ളാം, അതൊരു നല്ല ഐഡിയ ആണല്ലോ!

ഇനിയൊരു ‘കൊച്ചുമോള്‍ കഥ’ കൂടി പറഞ്ഞു അവസാനിപ്പിക്കാം.

എന്റെ മകളുടെ മകളാണവള്‍. നാലര വയസ്സുകാരി വികൃതി. മൂന്നു ദിവസത്തെ അവധിക്ക് അവര്‍ ചെന്നെയില്‍ നിന്ന് കോട്ടയത്തെ ഞങ്ങളുടെ വീട്ടിലെത്തുന്നു. കളിയും ചിരിയുമായ് വീട്ടിലാകെ ബഹളം. എന്റെ ഭാര്യയുടെ അഭിമാനങ്ങളിലൊന്ന് സാമാന്യം നല്ലൊരു അടുക്കളക്കാരിയാണെന്നതാണ്. ഏതെങ്കിലും രണ്ടു നേരം പ്രധാന വിഭവങ്ങള്‍ ഒന്നു തന്നെയായാല്‍ സഹ വിഭവങ്ങള്‍ വ്യത്യസ്തമാക്കി തീന്മേശക്ക് പുതുമ നല്‍കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്.

അങ്ങനെയതാ ഒരു പ്രഭാതം അടുക്കളയില്‍ പൊട്ടി വിടരുന്നൂ. തുടര്‍ന്ന് ആ പ്രഭാതം പ്രാതലിന്റെ രൂപത്തില്‍ തീന്മേശായിലുമെത്തുന്നു. മകളുടെ കുടുംബം ഇവിടെ എത്തിയതിന്റെ മൂന്നാം രാവിലെയാണന്ന്. പ്രാതല്‍ വിഭവത്തിന്റെ കാസറോള്‍ ഇതിനിടെ കൊച്ചുമോള്‍ തുറന്ന് നോക്കിയിരുന്നു. തുറന്ന് നോക്കിയതിലും സ്പീഡിലായിരുന്നു കാസറോളിന്റെ അടപ്പ് അവള്‍ തിരികെ വച്ചത്. കൂടെ ഇംഗ്ലീഷില്‍ ഒരു ആത്മഗതവും:

- ഓ. ഇന്നും പുട്ട്. ഇന്നലെയും മിനിയാന്നും കിട്ടിയതും പുട്ട്. എന്തുകൊണ്ടാണ് വേറെ ഒരു സാധനം ഇവിട്ടെ ഉണ്ടാക്കത്തത്?

പുട്ടിലെ തേങ്ങ പോലെ വെളുക്കെ ചിരിച്ച് കൊച്ചുമോള്‍ക്കരികെ നിന്നിരുന്ന ഭാര്യ ആ ആത്മഗതം കേള്‍ക്കെ, കസേരയില്‍ ഇരുന്നു പോയി. ഉച്ചക്ക് മകളും കുടുംബവും തിരിച്ചു പോകാനൊരുങ്ങി. കാറില്‍ കയരുന്നതിനു മുന്‍പ് കൊച്ചുമോള്‍ ഞങ്ങളോട് സഹതാപത്തോടെ പറഞ്ഞു.

- ഞങ്ങള്‍ പോകുകയാണ്. നാളെയും നിങ്ങള്‍ക്ക് പുട്ട് തന്നെ...!

ഭാര്യയെ ഞാനൊന്ന് ഒളിഞ്ഞ് നോക്കി. ഭാര്യക്കിട്ട് ഒരു ചെറിയ കൊട്ട് കൊടുക്കാന്‍ പറ്റിയ അവസരമാണെന്ന് കണ്ട് കൊച്ചുമോളോട് പറഞ്ഞു.

- അങ്ങനെ പറഞ്ഞ് കൊടുക്ക് മോളേ. 36 വര്‍ഷമായി പുട്ട് തിന്ന് കഴിയുകയാണ് ഞാന്‍!

അതു പരഞ്ഞു കഴിഞ്ഞ് ഭാര്യയുടെ മുഖത്ത് നോക്കതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു...

അതിന്റെ ആന്റി ക്ലൈമാക്സ് കൂടി പറയാതിരിക്കുന്നതെങ്ങിനെ?

ഒരു മാസം കഴിഞ്ഞ് ഞാന്‍ ചെന്നെയില്‍ മകളുടെ വീട്ടിലെത്തി. ആ രാവിലെ പ്രാതല്‍ കഴിക്കാന്‍ എത്തിയപ്പോഴതാ, കൊച്ചുമോല്‍ നിശബ്ദയായിരുന്ന് അവളുടെ അമ്മയുണ്ടാക്കിയ പുട്ട് ആസ്വദിച്ച് കഴിക്കുന്നു. ഒരു പരാതിയുമില്ലാതെ...!

(മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍).
Send your reactions to thomasjacob@manorama.com
http://puttans.blogspot.com/2006/03/blog-post_11.htmlDate: 3/11/2006 2:11 AM
Author: അനില്‍ :‌Anil














“സൈഡ് അമിട്ട്“ എന്നാണത്രേ സ്വാര്‍ത്ഥന്‍ ഇതിനെ വിളിക്കുക.
പാവങ്ങള്‍ :(


posted by സ്വാര്‍ത്ഥന്‍ at 2:19 AM

0 Comments:

Post a Comment

<< Home