::സ്വാര്ത്ഥവിചാരം::Swarthavicharam::test2
http://swarthavicharam.blogspot.com/2006/03/blog-post.html | Date: 3/8/2006 1:36 AM |
Author: സ്വാര്ത്ഥന് |
ഈ ടീംസിനെ ആദ്യമായി കാണുന്നത് മുംബയില് വച്ചാണ്. മൂന്നാം ക്ലാസ്സിലെ അവധിക്കാലത്ത് ടൂറാന് വന്നതായിരുന്നു ഞാന്. അയല് ഫ്ലാറ്റിലെ സഹൃദയരുടെ come...go...down...play എല്ലാം കേട്ട് അവശനായി അധികാരിവര്ഗ്ഗത്തിന് മുന്പാകെ കേണു. ഉപാധികളേയും, അച്ചടക്ക നടപടികളേക്കുറിച്ച് ആവര്ത്തിച്ചുള്ള മുന്നറിയിപ്പുകളേയും തത്വത്തില് അംഗീകരിച്ച് ഞാന് പാഞ്ഞു. ഗോവണിത്താഴത്തുനിന്നും സഹൃദയര് കുട്ടം കൂട്ടമായി മുകളിലേക്ക്, "ബാഗോ, ബാഗോ, ചക്കാ ലോഗ് ആരെ".
നാട്ടില് നിന്നും ചക്ക കൊണ്ടുവന്നത് ഇവരെങ്ങിനെ അറിഞ്ഞു! ഞാന് ആഞ്ഞു മണം പിടിച്ചു. ഹാ, പഴുത്തിട്ടുണ്ട്. "ബാഗോ.....ജല്ദീ....വോ ലോഗ് തുംകൊ ഡൂണ്ട് കെ ആരെ.....", എന്ന് ആദ്യം മുകളിലെത്തിയവന്. ആകാശവാണിയിലെ 'സമ്പതി വാര്ത്താ സുയന്താ' കേട്ട പോലെ ഞാന്! പിന്നെ കേട്ടത് പാറയില് ചിരട്ട എന്നപോലെ രാഗവിസ്താരവും കൈത്താളവും അടുത്ത് വരുന്നത്. എന്തായാലും സംഗതി പന്തിയല്ല എന്ന് മാത്രം മനസ്സിലായി. ഞാന് തിരിച്ചോടി.
വാതിലിനു പുറത്ത്, പേടിപ്പിക്കുന്ന സ്വരത്തില് കൈകൊട്ടും പാട്ടും. ഒരു പട തന്നെയുണ്ട്. മറഞ്ഞിരുന്ന് ഞാന് കണ്ടു, പെണ് വേഷം കെട്ടിയ കുറേപ്പേര്. അവര് അമ്മാവനുമായി തര്ക്കിക്കുന്നു, തഴുകുന്നു. ഞാന് ഉള്വലിഞ്ഞു.
"അവര്ക്കറിയണം, നിങ്ങള് പുതിയ തമസക്കാരാണോന്ന്. പങ്ക് വേടിക്കാന് വന്നതാ." രംഗം ശാന്തം, ഒളിസങ്കേതത്തില് നിന്ന് ഞാനും പെങ്ങളും പുറത്തേക്ക്. എന്നെ കണ്ടതും അമ്മ, "നിന്നോട് പറഞ്ഞതല്ലേ പുറത്ത് കളിക്കാന് പോവേണ്ടാന്ന്?".
"അവര് കാണാഞ്ഞത് നന്നായി. നിന്റെ പൊത്തമണി മുറിച്ച് കൊണ്ടേയേനെ!," അമ്മാവന്റെ കമന്റ്.
പിന്നീടുള്ള മുംബൈ ടൂറുകളില് എന്റെ കണ്ണുകള് ആദ്യം പരതിയിരുന്നത് 'ചക്ക'കളെയാണ്. എനിക്കെന്റെ പൊത്തമണി കാത്ത് സൂക്ഷിക്കണമല്ലോ, അതില്ലാതെ എങ്ങിനെ മൂത്രമൊഴിക്കും!
വളരും തോറും മനസ്സിലായി, പൊത്തമണി മൂത്രമൊഴിക്കാന് മാത്രമുള്ളതല്ലെന്ന്. 'റഫറന്സ് ഗ്രന്ഥങ്ങള്' ഒരുപാട് ലഭ്യമാകുന്ന കാലമാണല്ലോ കൌമാരം! എന്നാല്, ഈ വക റഫറന്സ് ഗ്രന്ഥങ്ങള് പറഞ്ഞു തന്നതും അഭിനവ 'വാത്സ്യായനന്'മാരില് നിന്നും കേട്ടറിഞ്ഞതും പ്രകാരമുള്ള ചക്കകള് അഥവാ ഹിജഡകള് യഥാര്ത്ഥത്തില് നപുംസകങ്ങളല്ലെന്ന് മനസ്സിലാക്കാന് കാലം കുറച്ചെടുത്തു!!
സാഹചര്യങ്ങളുടെ നിരന്തര സമ്മര്ദ്ദങ്ങള്ക്കൊടുവില് മുംബയില് ചേക്കേറിയപ്പോഴാണ് ചക്കകളെ അടുത്തറിഞ്ഞു തുടങ്ങിയത്. ഡബിള് ഡെക്കര് ബസ്സിലും ഇലക്ട്രിക് ട്രെയിനിലും ചൌപ്പാട്ടിയിലും നിത്യേന ഇവരെ കാണാറായി; മഹാനഗരത്തിന്റെ അവിഭാജ്യഘടകമെന്നോണം.
ആ ദിവസം അന്ധേരിയില് നിന്നും സാത്ഭംഗ്ലയിലേക്ക് ജോലിക്ക് പോയത് ഡബിള് ഡെക്കറിന്റെ മുകള്ത്തട്ടിലിരുന്നായിരുന്നു. വലിയ തിരക്കൊന്നുമില്ല. നാലഞ്ച് സ്ത്രീകള്, പത്തിരുപത് പുരുഷന്മാര്, ഒരു പറ്റം ചക്കകള്. ഞാനിവരേയും ശ്രദ്ധിച്ചങ്ങിനെ ഇരുന്നു. എന്റെ പൊത്തമണി...
സൌമ്യമായി തുടങ്ങിയ അവരുടെ സംഭാഷണം മെല്ലെ മെല്ലെ അശ്ലീലത്തിലേക്ക് കടന്നു. തലേന്ന് രാത്രിയിലെ ഇടപാടുകാരുമായുള്ള രതിക്രീഡകള് പങ്ക് വയ്ക്കുകയാണ് അവര്. മറാഠി കലര്ന്ന ഹിന്ദിയിലും തമിഴിലും, അറപ്പുളവാക്കുന്ന വിവരണം. ഞാന് ചുറ്റും നോക്കി. സ്ത്രീകള് 'രാമ നാമം സത്യം' എന്നോ, Hail Mary full of grace(നന്മ നിറഞ്ഞ മറിയമേ സ്വസ്തി) എന്നോ ജപിച്ചുകൊണ്ട് നിസ്സംഗരായി ഇരിക്കുന്നു. ആണുങ്ങളുടെ തൊലിയുരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തില് പ്രായമുള്ള ഒരു മറാഠി സഹികെട്ട് വിളിച്ചുപറഞ്ഞു, ഒന്ന് മിണ്ടാതിരിക്കാന്.
കളഞ്ഞു, കടന്നല് കൂട്ടില് കല്ലെടുത്തെറിഞ്ഞു. ഇനി ഓടുകയേ നിവൃത്തിയുള്ളൂ. ഷോ തുടങ്ങിയപ്പോള് തന്നെ സ്ത്രീകള് സദസ്സ് കലിയാക്കി. ഗോവണിപ്പടിയില് തിക്കും തിരക്കും. ഞാനൊന്ന് തീരുമാനിച്ചു, ഇന്നേതായാലും ഇത് കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം. എന്റെ പൊത്തമണി വേണേല് പോട്ടെ!
ആഭാസനൃത്തം അരങ്ങ് തകര്ക്കുകയാണ്. അകമ്പടിയായി കൈകൊട്ടിപ്പാട്ടും. ഒരുവള്(ഈ ദിവസം വരെ സ്ത്രീലിംഗ പദങ്ങളാണ് ഇവര്ക്ക് ഞാന് ചാര്ത്തിക്കൊടുത്തിരുന്നത്) ദാവണി വലിച്ചെറിഞ്ഞ് ഒറ്റ വലിക്ക് തന്റെ ബ്ലൌസ് തുറന്നു. (ബാലന് കെ നായരൊക്കെ ഇവരെ കണ്ട് പഠിക്കണമായിരുന്നു.) കവികള് പാടാറുള്ള കൂമ്പിയ താമരമൊട്ടുകള്; ഇതൊരുമാതിരി ഒടിഞ്ഞു തൂങ്ങിയ താമരമൊട്ടുകള്. അല്പം പോലും കാത്തിരിക്കേണ്ടി വന്നില്ല, അവള് ഇരുകൈകളും കൊണ്ട് പാവാട വാനോളം ഉയര്ത്തി. പ്രതീക്ഷിച്ചപോലെ, അടിവസ്ത്രം ഇല്ല. ദീര്ഘകാലത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കണ്ണുകള് ലക്ഷ്യം കണ്ടു. അന്നാദ്യമായി ഞാനറിഞ്ഞു, ആ നഗ്നസത്യം...
(ഒന്ന് മൂത്രമൊഴിച്ചിട്ട് വരാമേ... അതുവരെ ഈ ചക്ക കാണുക)

http://swarthavicharam.blogspo....com/2006/02/blog-post_26.html | Date: 2/27/2006 1:18 AM |
Author: സ്വാര്ത്ഥന് |
മണ്ണിട്ടാല് താഴൂല്ല, മണ്ണിട്ടാല് താഴൂല്ല, തലേന്ന് ആലുവാ മണല്പ്പുറത്ത് പോയ വിശേഷങ്ങള് പങ്കുവയ്ക്കുകയാണ് ശങ്കരേട്ടന്.
കൊടുങ്ങല്ലൂര്ന്ന് ബസ്സീ കേറിയതേ ഓര്മ്മയുള്ളൂ. ഉറങ്ങിയെണീറ്റപ്പം യെന്താ തെരക്ക്, ഹൊ!!!
എവിടെയാ ശങ്കരേട്ടാ, മണ്ണിട്ടാല് താഴാത്തത്?, അല്പം അവജ്ഞയോടെ കുരുത്തക്കൊള്ളി വാസു.
ശങ്കരേട്ടന് ചോദ്യം തീരെ പിടിച്ചില്ല.
ആലുവാ മണപ്പുറത്താ വാസൂ, കേള്വിക്കാരിലൊരാള്
ശങ്കരേട്ടനെന്താ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലുമില്ലാത്തെ?, വാസുവിന്റെ ചോദ്യം കേട്ട് ശങ്കരേട്ടന് മുഖം തിരിച്ചു.
മണപ്പുറത്തെ ഉറക്കമൊക്കെ സുഖമായിരുന്നോ?, ശങ്കരേട്ടനെ വിടാന് വാസു ഒരുക്കമല്ല.
നീയും പോയിരുന്നോ വാസൂ മണപ്പുറത്ത്?
പിന്നില്ലേ, ഇന്നലെ മണലിറക്കാന് ഗോതുരുത്ത് കടവില് ചെന്നപ്പോള്, വാറ്റടിച്ച് മണലിന്റെ പുറത്ത് കിടക്കുകയായിരുന്നു ഈ ശങ്കരേട്ടന്. എന്നെ കണ്ട ഭാവം നടിച്ചില്ല, കള്ളന്!!!
ഏവര്ക്കും ശിവരാത്രി ആശംസകള്!!!

http://swarthavicharam.blogspo....com/2006/02/blog-post_20.html | Date: 2/20/2006 10:39 PM |
Author: സ്വാര്ത്ഥന് |
ചെറിയ കാര്യങ്ങള്ക്കു പോലും ശാന്തേടത്തി വല്ലാതെ പിണങ്ങും. അല്പനേരത്തേയ്ക്കേ ഉള്ളൂ ഈ സൌന്ദര്യപ്പിണക്കങ്ങള്. അതുകൊണ്ടുതന്നെ, മക്കളില്ലാത്ത ദു:ഖം ഭാസ്കരേട്ടനെ ഇതുവരെ അലട്ടിയിട്ടില്ല. അവിചാരിതമായി കിട്ടിയ ഒഴിവുദിനത്തില്, ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഉച്ചയൂണു കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ആ ദമ്പതികള്.
ദാസന് ഭസ്കരേട്ടനെ കാണാന് വരുമ്പോള്, പരിഭവിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി വരികയാണ് ശാന്തേടത്തി, "തരൂല്ല, ഞാന് തരൂല്ല"
"എന്തു പറ്റി ശാന്തേടത്തീ?"
"കൊടുക്കൂല്ല ദാസാ, ഞാന് കൊടുക്കൂല്ല"
"എന്ത് കൊടുക്കൂല്ലാന്ന്?"
"കൊടുക്കൂല്ല, അങ്ങേര്ക്ക് ഞാന് കൊടുക്കൂല്ല"
"എന്താ സാധനം? എനിക്ക് തരോ?"
"പ്പ്ഹ ചെറ്റെ, വൃത്തികെട്ടവനേ, #&$**, (^#&)&(%, #^(((&*^%, @%^^)^^, &^%$^$%, #(^&$#&, നിന്റെ തള്ളയോട് പോയി ചോദിക്കെടാ!!!"
ശാന്തം! പാപം!

http://swarthavicharam.blogspot.com/2006/02/blog-post.html | Date: 2/14/2006 2:45 AM |
Author: സ്വാര്ത്ഥന് |
സ്വാര്ത്ഥ ജനനം ഏതാണ്ട് ഇപ്രകാരമായിരുന്നു (ദുര്ബല ഹൃദയര് ജാഗ്രതൈ!):
ഇരിഞ്ഞാലക്കൊടേല്ത്തെ ഇട്ടിക്കുരൂന്റെ ആശ്പത്രി. പ്രസവവേദനകൊണ്ട് പുളയുന്ന ആ യുവതിക്ക് ചുറ്റും ഡോക്ടറും പരിവാരങ്ങളും. ഞാന് അന്നേ സ്വാര്ത്ഥന്. എന്റെ അമ്മയുടെ ഉദരം എന്റെ മാത്രം സ്വന്തം! അവിടം വിട്ട്, ഈ കശ്മലന്മാരുടെ ലോകത്തേക്ക് ഞാനില്ല എന്ന് തീരുമാനിച്ചു. ഡോക്ടറുണ്ടോ സമ്മതിക്കുന്നു. കയ്യില് കിട്ടിയ ചവണ/പ്ലെയര്/കൊടില്, ഇവയിലേതോ ഒന്നുമായി എന്റെ നേര്ക്ക്.
"നിന്നെ ഇപ്പം ശരിയാക്കിത്തരാടാ"ന്ന് ഡോക്ടറും, "ന്നാ കാണാടാ"ന്ന് ഞാനും.
ഒരുവിധത്തില് എന്റെ തല അയാള് വലിച്ച് പുറത്തിട്ടു. ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോള് ഞാന് മനസ്സിലുറപ്പിച്ചു, "ഇയാള്ക്കിട്ട് ഒരു പണി കൊടുക്കണം."
അടുത്ത അറ്റംറ്റില്, തോല്ക്കുമെന്നുറപ്പായ വടംവലിക്കാര് "എന്നാ കെടക്കട്ടെ" എന്ന് പറഞ്ഞ് വടം അഴിച്ച് വിടും പോലുള്ള ഒരു പണി ഞാന് കൊടുത്തു.
കളിക്കുമ്പോള് 'സ്റ്റാച്യൂ' പറഞ്ഞപോലെ നടു വിലങ്ങി ഡോക്ടര് ഒരേ നില്പ്! കയ്യിലിരുന്ന ചവണ വഴുക്കി. അതിന്റെ അടയാളം എന്റെ SSLC പുസ്തകത്തില് ഇപ്പോഴുമുണ്ട്, 'A scar on the right side of the right eye'.
"ഇനി ഇവടെ പറ്റില്ല, വേഗം തൃശൂര്ക്ക് വിട്ടോ", ഡോക്ടര് സുല്ലിട്ടു.
എന്റപ്പന്, യുദ്ധരംഗത്ത് തളരാത്ത എക്സ് നേവിക്കാരന്, ടാസ്കി വിളിച്ച് അമ്മേം കൊണ്ട് നേരെ വിട്ടു. എന്റെ ആദ്യ തൃശൂര് യാത്ര! ഞാനിങ്ങനെ തല പുറത്തിട്ട് കാഴ്ചകളൊക്കെ കണ്ട്... വല്ലാണ്ട് കാറ്റടിച്ചപ്പോള് പതുക്കെ തല ഉള്ളിലേക്ക് വലിച്ചു.
മിഷ്യനാശ്പത്രിക്കാര് ഇത് കൊറേ കണ്ടതാ. അവര് വാക്കത്തീം വടിവാളുമായി ടീമായി വന്ന് അമ്മേടെ വയറ് കീറി. ഒന്ന് ചെറുത്ത് നില്ക്കാന് പോലും അനുവദിക്കാതെ, എന്നെ എടുത്ത് പുറത്തിട്ടു. കുറുമ്പ് കാട്ട്യേന് കുഞ്ഞിച്ചന്തീമ്മൊരു പെട! (നന്നായി വേദനിച്ചൂ ട്ടോ)
കലാലയത്തില് വച്ച് മറ്റൊരു ജന്മത്തെ പരിചയപ്പെട്ടു. ആ ജനനം ഇങ്ങനെ:
എട്ട് മാസം ഗര്ഭിണിയായ യുവതി, യെര്ണാളം ഓച്ചന്തുരുത്ത് വളപ്പ് ദേശത്തെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുന്നു. വഴിയില് വച്ച് മരപ്പാലം തകര്ന്ന് 'ബ്ലും', ദേ കെടക്കണ് അവര് താഴെ തോട്ടില്! ആശുപത്രി കിടക്കയില് രണ്ടാള്ക്ക് സ്ഥലമില്ലാതിരുന്നത് കാരണം, മാസം തികയാത്ത കുഞ്ഞിനെ നഴ്സമ്മമാര് അവരുടെ മുറിയില് പുല്ക്കൂടുണ്ടാക്കി ലൈറ്റൊക്കെയിട്ട് കിടത്തി.
പരുക്കൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെട്ട് തുള്ളിച്ചാടി നടന്ന ആ കുഞ്ഞിന് രണ്ടര വയസ്സായി. സര്ക്കാരിന് നിര്ബന്ധം, കുഞ്ഞുങ്ങള്ക്ക് 'പോളിയോ' എടുക്കണം. എടുത്തു. രണ്ടാം ദിവസം അക്ഷരാര്ത്ഥത്തില് 'പോളിയോ' കിട്ടി.
ഒരു വശം മുഴുവന് തളര്ന്ന കുഞ്ഞിനെ കോട്ടക്കലെ വൈദ്യരും ഗോവയിലെ ഡോക്ടറും മറ്റും ചേര്ന്ന് ഒരുപാട് കാലം കൊണ്ടാണ് എഴുന്നേറ്റ് നടക്കാന് പാകമാക്കിയത്.
ഇതിപ്പൊ, പിടിച്ചേലും വല്ലീതാണല്ലോ അളേല്, എന്ന മട്ടായി ഞാന്. ന്നാലും, പിന്നീടൊരിക്കല് ചോദിച്ചു, "കൂടെ കൂടുന്നോ"ന്ന്.*
ഇന്നവള് മറ്റ് രണ്ട് ജന്മങ്ങളുടെ, സ്വാര്ത്ഥന്റെ ചുണക്കുട്ടന്മാരുടെ, അമ്മയാണ്!
*അന്നൊരു ഫെബ്രുവരി 14 ആയിരുന്നു.
'ഏവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാലന്റൈന് ദിനാശംസകള്'

http://swarthavicharam.blogspot.com/2006/01/4.html | Date: 1/29/2006 1:32 AM |
Author: സ്വാര്ത്ഥന് |
കൊടികുത്തിയ യൂണിയന് നേതാവാണ് സഖാവ് സദാശിവന്. തൊഴിലാളികളെ എങ്ങിനെ വഹിക്കണമെന്ന് പഠന കോണ്ഗ്രസ്സില് പ്രബന്ധം അവതരിപ്പിച്ചവന്. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്ച്ചയേക്കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചുപോരുന്ന കോണ്ട്രാക്റ്റിംഗ് കമ്പനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സദാശിവന് ഗള്ഫിലെത്തിയത്. പ്രതീക്ഷ വെറുതെയായില്ല, റാലികള്ക്കും സമ്മേളനങ്ങള്ക്കും ആളേക്കൂട്ടുന്ന അതേ വീറോടെ ലേബര്മാരെ നയിച്ചുകൊണ്ട് സഖാവ് സൂപ്പര്വൈസര് തന്റെ ദൌത്യം ആരംഭിച്ചു.
തികച്ചും തത്വശാസ്ത്രപരമായിരുന്നു സഖാവിന്റെ പ്രവര്ത്തനം. വിവരവും വിദ്യാഭ്യാസവുമില്ലാത്ത നേപ്പാളികളേയും ശ്രീലങ്കക്കാരേയും കഴുതകളേപ്പോലെ പണിയെടുപ്പിക്കുക. എതിര്ക്കുന്നവരെ അടിച്ചൊതുക്കുക. ഒരുകിലോ പരിപ്പ് ഒരായിരം പേര്ക്ക് എന്ന തത്വവുമായി സഖാവിന്റെ സൂപ്പര്വൈസിംഗ് മെസ്സിലേക്കും വ്യാപിച്ചതോടെ അളമുട്ടിയ നീര്ക്കോലികളും തലപൊക്കിത്തുടങ്ങി.
ഒരു സുപ്രഭാതത്തില് മാനേജ്മെന്റിനു മുന്പാകെ നേപ്പാളിക്കൂട്ടം. പരിപ്പ് വെള്ളത്തില് അല്പം ഭേദഗതിയാണ് ആവശ്യം. ഉന്നതതല ചര്ച്ചകള്ക്കൊടുവില് തീരുമാനമായപ്പോഴേക്കും സൈറ്റില് അര ദിവസത്തെ പണി മുടങ്ങി. ഇതില്പരം ക്ഷീണം സദാശിവന് വരാനില്ല. സഖാവിന്റെ വിപ്ലവ വീര്യം ഉണര്ന്നു. നേപ്പാളിക്കൂട്ടത്തിലെ കാലുവാരികളെ കൂട്ടുപിടിച്ച്, ചാരായം വാങ്ങിക്കൊടുത്ത്, പരാതിപറഞ്ഞവരെ രാത്രി ക്യാമ്പിനുള്ളില് പൂട്ടിയിട്ട് ഇരുട്ടടി അടിപ്പിച്ചു.
പ്രഭാതം തികച്ചും ശാന്തം. മുന്പൊരിക്കല്, ലേബര് വകുപ്പില് പരാതിപ്പെടും എന്ന് പറഞ്ഞ ഒരുവന് അന്ന് രാത്രിതന്നെ നാട്ടില് വിമാനമിറങ്ങിയത് ആര്ക്കും മറക്കാറായിട്ടില്ല. എങ്കിലും, തലേന്ന് മുഴങ്ങിക്കേട്ട നിസ്സഹായരായ നേപ്പാളിക്കൂട്ടങ്ങളുടെ കരച്ചില് സദാശിവന്റെ കൌണ്ട് ഡൌണിന്റെ ആരംഭമായിരുന്നു.
മലയാളികള് മുന്കൈ എടുത്താണ് 'സദാശിവന് വിരുദ്ധ മുന്നണി'ക്ക് രൂപം കൊടുത്തത്. രഹസ്യ അജണ്ട പ്രകാരം, നാലു വര്ഷമായി നാട്ടില് പോയിട്ടില്ലാത്ത ഒരുവന്റെ ഭാര്യ പ്രസവിച്ചു. ആഘോഷത്തിന് മുഖ്യാതിഥിയായി സഖാവിനേയും നിശ്ചയിച്ചു. ഖത്തറില് മദ്യം സുലഭമാണോന്ന് ചോദിച്ചാല്...നാലുകാശിന് വകയുള്ളവന് പെര്മിറ്റ് കിട്ടും. ലേബര് ക്യാമ്പിലെ പട്ടിണിപ്പാവങ്ങള്ക്ക് 'പന' തന്നെ ശരണം.
'പന'യെന്നാല് പനങ്കള്ളല്ല. ഈന്തപ്പനയുടെ ചിത്രം ആലേഖനം ചെയ്ത, 70% സ്പിരിറ്റ് കലര്ന്ന ഒമാന് നിര്മ്മിതമായ ബാത്റൂം ക്ലീനിംഗ് ലിക്വിഡ്. സദാശിവനെ 'പനകയറ്റുക' എന്നതാണ് മുന്നണിയുടെ അപ്രഖ്യാപിത ലക്ഷ്യം. അവധി ദിവസമായതിനാല് മുന്കൂട്ടി ഓര്ഡര് ചെയ്തിട്ടും ഒരുകെയ്സ് പനയേ ലഭിച്ചുള്ളൂ. ആരും നിരാശരല്ല, ആയിരം സദാശിവന്മാര്ക്ക് അര പന തന്നെ ധാരാളം.
നാട്ടില് വാറ്റടിച്ചു നടന്ന സഖാവ് വിസ്കിയേ കുടിക്കൂ അതും സ്പ്രൈറ്റ് ഒഴിച്ച്. സദാശിവനു വേണ്ടി ബക്കറ്റ് പിരിവ് നടത്തി ബ്ലാക്കില് വിസ്കിയൊരെണ്ണം സംഘടിപ്പിച്ചിട്ടുണ്ട് സംഘാടകര്. രണ്ടെണ്ണം അകത്തുചെന്നപ്പോള് സഖാവ് വാചാലനായി, തൊഴിലാളികളിലൊരുവനായി. പിന്നീടങ്ങോട്ട് സ്പ്രൈറ്റിന് പകരം പന മിക്സ് ചെയ്ത് തങ്ങളുടെ പ്രിയ നേതാവിനെ അവര് വേണ്ടുവോളം സല്ക്കരിച്ചു.
പാതിരാത്രി. സദാശിവന് പനയില് കയറുംപോലെ കയ്യും കാലും കുത്തി റോഡിലൂടെ... വര്ഗസ്നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളില് ചിലരുണ്ടായിരുന്നു അവിടെ. സദാശിവനെ അവര് 'എത്തേണ്ടിടത്ത്' എത്തിച്ചു.
പിറ്റേന്ന് രാവിലെ ഒന്നൊഴിയാതെ തൊഴിലാളികളെല്ലാം ഹാജര്. സൂപ്പര്വൈസര് സദാശിവന് നെടുമ്പാശ്ശേരി അറൈവല് ടെര്മിനലില്.

http://swarthavicharam.blogspo....com/2006/01/blog-post_25.html | Date: 1/25/2006 11:15 AM |
Author: സ്വാര്ത്ഥന് |
ശ്രീകുമാറസ്വാന്മീ നമ:
കുമാറിന്റെ 'കിഴക്കും പടിഞ്ഞാറും' കണ്ട് പ്രചോദിതനായി വെളുപ്പിന് ക്യാമറയുമായി എഴുന്നേറ്റു...
(അടിക്കുറിപ്പിന് എവിടെപ്പോകും? കുമാര് തന്നെ തുണ!)
ദോഹയില് നിന്നുമടങ്ങും വഴിയില് അല് ഖോറിനടുത്ത് കണ്ട ഉദയം.ഒരു റോഡിനിടതുഭാഗത്തു കണ്ട കാഴ്ചയാണിത്.
താഴെക്കാണുന്ന ചിത്രം അപ്പോള്ത്തന്നെ റോഡിന്റെ വലതുഭാഗത്തു കണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം, പാലമില്ലാത്തതിനാല് , ഇത്തിരീശെ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, കാറിന് മുകളിലെ 'എന്റെ പ്രിയപ്പെട്ട ശബ്നത്തില് ' പ്രതിഫലിക്കുന്നതാണ് കിഴക്കന് കാഴ്ച.
മരക്കരുത്ത് കൊണ്ട് മഞ്ഞ വെളിച്ചം തടഞ്ഞ് നിര്ത്തുന്നത്, പടിഞ്ഞാറന് കാഴ്ചയും.
ഈ കാഴ്ചയ്ക്കും ഫില്ട്ടറുകള് ഇല്ല.
നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

ഇനി ഞാനൊന്ന് ആശ്വസിച്ചോട്ടേ കുമാറേ?
"ഒരുനാള് ഞാനും ഏട്ടനെപ്പോലെ വളരും, വലുതാകും..."
എല്ലാം കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള് കണ്ടത് ഈ കാഴ്ചയും...
നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...
http://swarthavicharam.blogspo....com/2006/01/blog-post_23.html | Date: 1/23/2006 4:09 PM |
Author: സ്വാര്ത്ഥന് |
നിതംബത്തിന്റെ 'നിറം' നോക്കിയാണത്രെ ആ ക്രൂരകൃത്യത്തിന് അവന് അവളെത്തന്നെ തെരഞ്ഞെടുത്തത്!
"അരുതേ..." എന്ന് ഞാന് പറഞ്ഞു നോക്കി.
"ഈ തണുപ്പില് പിടിച്ചുനില്ക്കാന് ഇങ്ങനെ ചിലതൊക്കെ കൂടിയേ തീരൂ" അവന് പിന്മാറാന് തയ്യാറല്ല.
പുറകില് നിന്ന് അവളുടെ മേല് അവന് പിടിമുറുക്കി കഴിഞ്ഞിരുന്നു. നിഷ്കരുണം അവളുടെ ഉടയാട അവന് പറിച്ചെറിഞ്ഞു. മരണത്തിന്റെ നിലയില്ലാക്കയത്തിലേക്ക് തുഴയുകയായിരുന്നു അപ്പോള് അവള്. ഒന്ന് നിലവിളിക്കാന് പോലുമാകാതെ അവള് പിടഞ്ഞു.
"ഈശ്വരാ...വൈകാതെ ജന്മം നല്കാന് പോകുന്ന ഒരമ്മയായിരുന്നല്ലോ അവള്" എന്റെ ഉള്ളം പിടഞ്ഞു. അവള് ഒരുവളേക്കൊണ്ട് ആ ദുഷ്ടന് തൃപ്തനല്ല. ദുഷ്ടത നിറഞ്ഞ ആ കൈകള് അവളുടെ കൂട്ടുകാരികളുടെ നേര്ക്ക് തിരിയും മുന്പേ ഞാന് അവിടം വിട്ടു.
"ഇത്ര ക്രൂരനാവാന് മനുഷ്യന് എങ്ങിനെ കഴിയുന്നു?" തിരിച്ച് വരുമ്പോഴും ഈ ചിന്തയായിരുന്നു മനസ്സില്.
അല്പ നിമിഷങ്ങള്ക്കുള്ളില് എന്റെ ചിന്തയാകെ മാറി. "പുണ്യം നിറഞ്ഞ ആ കൈകളേയാണല്ലോ ഞാന് ദുഷ്ടത നിറഞ്ഞതായി ചിത്രീകരിച്ചത്" സഹതാപവും ആരാധനയും എന്നില് നിറഞ്ഞു.
'ആ ഞണ്ട് കറി അത്രയ്ക്ക് രുചിയായിരുന്നു!'

Put Squeet on Your Blog | Read the Squeet Blog
This email was sent to you based on your requested RSS feeds and schedule. To manage your Squeet account and subscriptions, visit Squeet.com.
Powered by Squeet.com.
0 Comments:
Post a Comment
<< Home