Thursday, December 21, 2006

ശേഷം ചിന്ത്യം - തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും

കുട്ടിക്കാലങ്ങളില്‍ ഓരോ കുറുമ്പുകള്‍ കാട്ടുമ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ “ഇവന്‍ ഇങ്ങനെയൊക്കെ ചെയ്യാതിരിക്കുമോ” എന്ന അര്‍ഥത്തില്‍ “അവളുടെയല്ലേ മോന്‍” അല്ലെങ്കില്‍ “അവന്‍റെ മോനല്ലേ” എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇനി മേലില്‍ അറിയാതെ പോലും ആ ചെയ്തി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുമായിരുന്നു. ഒന്നാമത്, വെറുതേ അച്ഛനെയും അമ്മയെയും പഴി കേള്‍പ്പിക്കുന്നതിനുള്ള മടി. പിന്നെ ‘ഞാന്‍ ആരെപ്പോലെയുമല്ല, വ്യത്യസ്തനാണ്’ എന്ന് കാണിക്കാനുള്ള ത്വര. പക്ഷേ, ഇങ്ങനെ ചെയ്തു കൂട്ടുന്ന (പലപ്പോഴും നിര്‍ദ്ദോഷങ്ങളായ) പ്രവൃത്തികള്‍, നാമറിയാതെ നമ്മുടെ ചര്യകളില്‍ യാന്ത്രികമായി കടന്നു വരുന്നവയാണെന്ന് മനസ്സിലാവുന്നത്, രണ്ടു വയസ്സായ മകന്‍റെ ‘അനുകരണ’ത്തില്‍ വിസ്മയം പൂണ്ടിരിക്കുമ്പൊഴാണ്.

അമ്മയുടെയും അച്ഛന്‍റെയും ചില മാനറിസങ്ങള്‍ ഇപ്പോള്‍ത്തന്നെ മകന്‍ ശീലിച്ചിരിക്കുന്നു. ജോണ്‍ സ്റ്റുവര്‍ടിന്‍റെ റ്റി. വി. പരിപാടി തുടങ്ങുന്നതിനുമുമ്പ് സോഫയില്‍ വന്നിരുന്ന് ചിരിക്കാന്‍ തയ്യാറെടുക്കുന്നതും, പാത്രങ്ങളായെ പാത്രങ്ങളിലൊക്കെ കിട്ടുന്ന തവികളിട്ടിളക്കുന്നതും, നിത്യം കാണുന്ന മനസ്സിലുറച്ചുപോയ കാഴ്ചകളില്‍ നിന്നുണ്ടായ അനുകരണങ്ങളാണെന്ന് വ്യക്തം. എന്നാല്‍, വൈകുന്നേരങ്ങളില്‍ പതിവായുള്ള പന്തുകളിക്കിടയില്‍, പന്ത് എനിക്ക് എറിഞ്ഞുതരുന്നതിനു മുന്‍പ്, വലതുകയ്യില്‍ പന്തു പിടിച്ച് ഇടതുകയ്യിലേയ്ക്കടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്നത് സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നു മാത്രം ‘പിടിച്ചെടുക്കാവുന്ന’തായതിനാല്‍, വളരെ സവിശേഷമായിത്തോന്നിയ അനുകരണങ്ങളിലൊന്നാണത്.

മാതാപിതാക്കളുടെ ഓരോ സ്വഭാവവിശേഷങ്ങളും എത്ര സൂക്ഷ്മമായാണ് കുട്ടികള്‍ സ്വന്തമാക്കുന്നതെന്നോ! അതും വളരെച്ചെറിയ പ്രായത്തില്‍ത്തന്നെ. പല അനുകരണങ്ങളും കുറച്ചുനാളുകള്‍ മാത്രം നിലനില്‍ക്കുന്ന താല്കാലികമായ സംഗതിയായിരിക്കും. എന്നാല്‍ സ്വഭാവരൂപീകരണത്തില്‍ത്തന്നെ സ്വാധീനം ചെലുത്തുന്ന മറ്റു ചില മാനറിസങ്ങളും നാമറിയാതെ, നാം കുട്ടികള്‍ക്ക് കൈമാറുന്നുണ്ട്.

ഉള്ളൂര്‍ അതിമനോഹരമായി ഇത് വരച്ചു കാട്ടിയിരിക്കുന്നു:
ജനിച്ച നാള്‍ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവള്‍ക്കു പാര്‍ത്താല്‍
ക്ഷിപ്രത്തലക്കെട്ടയഥാര്‍ഹമല്ല,
"തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും."

കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു എന്ന പേരില്‍ ഓസ്ട്രേലിയയിലെ ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയ ഒന്നര മിനുട്ട് നീളമുള്ള പരസ്യം ഈ സത്യം അരക്കിട്ടുറപ്പിയ്ക്കുന്നു. (ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ “Children See, Children do” എന്ന് സേര്‍ച് ചെയ്യുക.)

[പരസ്യം ശ്രദ്ധയില്‍പ്പെടുത്തിയ പ്രാപ്രയ്ക്ക് നന്ദി]

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 1:20 PM

0 Comments:

Post a Comment

<< Home