Tuesday, December 05, 2006

അതുല്യ :: atulya - കറിവേപ്പില്ല ചമ്മന്തി.

URL:http://atulya.blogspot.com/200...g-post_116534085862161842.htmlPublished: 12/5/2006 11:14 PM
 Author: കുറുക്കനതുല്യ
കറിവേപ്പില്ല ചമ്മന്തി.

ആദ്യമേ ,..
കറിവേപ്പില തൊണ്ടയ്കും, തൊലിയ്കും, മുടിയ്കും അത്യുത്തമം. പിന്നെ ഏറ്റവും പ്രൂവന്‍ (ഫോര്‍ മി.. ലിവിംഗ്‌ എക്സാബിള്‍..) ദിവസം മൂന്ന് കതിര്‍ കറിവേപ്പില തിന്നുന്നു. കനം കൂടുന്നത്‌ വളരെ അധികം ഇത്‌ മൂലം നിയന്ത്രിയ്കപെടുന്നു. കാരണം എനിക്കറിയില്ലാ. ദേവന്‍ പ്ലീസ്‌.. പക്ഷെ പഴമക്കാരുടെ മൊഴി പിന്തുടര്‍ന്ന്. എസ്പഷലി ഓണ്‍ ദാറ്റ്‌ ഫോര്‍ ഡിഫിക്ക്ക്കല്‍ട്ട്‌ ഡേയ്സ്‌, ഇത്‌ വളരെ നല്ലതാണു.

15 കതിര്‍ കറിവെപ്പില(കഴുകിയെടുത്തത്‌)
1 സ്പൂണ്‍ ഉ:പരിപ്പ്‌
വേണ്ടത്ര ഉപ്പ്‌
ഒരു ചെറിയ തുണ്ട്‌ പുളി
ഒരു ചെറിയ തുണ്ട്‌ ഇഞ്ചി
3 പച്ചമുളക്‌
5 കുരുമുളക്‌
ഒരു ചെറിയ കഷണം കായം. (വളരെ കുറച്ച്‌)
ഉഴുന്ന് പരിപ്പ്‌ എണ്ണയോഴിയ്കാതെ ചുവക്കേ വറുക്കുക.

ആദ്യം ഉഴുന്ന് പരിപ്പ്‌ നല്ലവണ്ണം പൊടിച്ച്‌ മാറ്റുക. മഷി പൊടി വേണ്ട. തര തരാന്ന് മതി.

പിന്നെ ചെറിയ ബൗളില്‍ കരിവേപ്പിലയും ബാക്കിയുള്ള ചേരുവകളും നല്ലവണ്ണം അരച്ചെടുക്കുക. അല്‍പം വെള്ളം വേണമെങ്കില്‍ തളിയ്കാം. പുളിയ്ക്‌ പകരം അരച്ച ശേഷം നാരങ്ങ പിഴിഞ്ഞാലും മതി. ഇതിലേയ്ക്‌ ഉ:പരിപ്പ്‌ പൊടിച്ചത്‌ ചേര്‍ത്ത്‌ ഒന്ന് കൂടി തിരിയ്കുക. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ തൂവി ഉപയോഗിയ്ക്കുക. പിടിച്ചാ കിട്ടാത്ത വയറൊഴിച്ചിലുള്ളപ്പോഴും, യാത്ര കഴിഞ്ഞെത്തുമ്പോഴും, (കെ.കെ എക്സ്‌-പ്രെസ്സില്‍ ഡെല്‍ഹി വരെ പോയി വരുമ്പോഴും) ഒക്കെ ഇത്‌ അത്യുത്തമം. പിന്നെ കേടാവില്യാ എന്ന ഗുണവും ഉണ്ട്‌.

കരിവേപ്പില പൊടി.

ഇനി കരിവേപ്പിന്റെ മരം തന്നെ വീട്ടിലുള്ളവര്‍, നല്ല മൂത്ത ഇല വരുമ്പോ, കുറെ പറിച്ച്‌ ഉതിര്‍ത്ത്‌ ഒരു മുണ്ടില്‍ റൂമിന്റെ മൂലയില്‍ ഉണക്കാനിടുക .(നിഴലുണക്ക്‌ എന്ന് പറയും ഞങ്ങള്‍) രണ്ട്‌ ദിവസം കഴിയുമ്പോ ഇത്‌ നല്ലവണ്ണം ക്രിസ്സ്‌-പി ആയിട്ടുണ്ടാവും, ഉരുണ്ട്‌ നടക്കുന്ന ഉണ്ണിമാര്‍ കേറി മൂത്രമൊഴിച്ചിലെന്‍ങ്കില്‍. ഇത്‌ ചീനചട്ടിയില്‍ ഇട്ട്‌ നല്ലവണ്ണം ചൂടാക്കുക. "വറുക്കറുത്‌" ചീന ചട്ടി ചൂടാക്കി അടുപ്പ്‌ ഓഫാക്കി അതില്‍ ഇട്ടാലും മതി.

15ഓ അതിലധികമോ (കരിവേപ്പിലയുടെ അളവു പോലേ) മുളക്‌ എണ്ണയില്ലാതെ വറുത്ത്‌ മാറ്റുക.
ഒരു ചെറിയ നെല്ലിക്ക പുളി. ഒരലപം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ നല്ലവണ്ണം കരിയാതെ മുപ്പിച്ചെടുക്കുക. പുളിയിലുള്ള മോയ്സ്റ്റര്‍ പോകാനാണിത്‌.

1/4 ഗ്ലാസ്‌ ഉ:പരിപ്പ്‌. ഉഴ്‌"പരിപ്പ്‌ ഒരു ഈവന്‍ മിക്സര്‍ എന്ന നിലയ്കാണു ഉപയോഗിയ്കുന്നത്‌, പല പാചക കുറിപ്പുകളിലും, ഗുണവും കാണും. ഉ:പരിപ്പ്‌ ചുമക്കെ എണ്ണയില്ലാതെ വറക്കുക.

1 സ്പൂണ്‍ കുരുമുളക്‌ വരുത്തത്‌.

അല്‍പം കായം വറുത്തത്‌

1 സ്പുണ്‍ ജീരകം വറുത്തത്‌. (സ്വാദിഷ്ടമാണെങ്കില്‍ കൂട്ടാം)

ഇതൊക്കെ ഉ:പരിപ്പ്‌ ഒഴിച്ച്‌, എല്ലാം നല്ലവണ്ണം ആറിയതിനു ശേഷം പൊടിയ്കുക. നല്ല പൊടിയായിട്ട്‌ തന്നെ. ഇത്‌ മാറ്റിയിട്ട്‌ ഈ ഉ:പരിപ്പും ഇട്ട്‌ പൊടിയ്കുക. ഇല്ലാം കൂടി ഇപ്പോ ഒരു പച്ച കളര്‍ (ഹെന്ന പൊടി) പോലെ കിട്ടും. ഇത്‌ കുപ്പിയിലാക്കി നല്ലവണ്ണം അടച്ച്‌ വയ്കുക. ഗര്‍ഭിണികളോ അല്ലെങ്കില്‍ പനിയൊക്കെ വന്നാലോ നാവിനു രുചിയില്ല്യാണ്ടെ ഇരിക്കുമ്പോ ഇതില്‍ നിന്ന് അല്‍പം എടുത്ത്‌ ചൂടു ചോറില്‍ ഇട്ട്‌ വെളിച്ചെണ്ണെയോ നറും നെയ്യും, (ദേവന്‍ കാണണ്ട, എനിക്ക്‌ പിന്നെ വധ ശിക്ഷയാ....) ഒക്കെ കൂട്ടി അല്‍പം ഉപ്പും ചേര്‍ത്ത്‌ കഴിയ്കാം, with curd rice too.

ഈയ്യിടെ ഒരു സുഹൃത്ത്‌ ചിക്കന്‍ തക്കാളി സവാളയിട്ട്‌ വേവിച്ച ശേഷം ഈ കറിവേപ്പില പൊടി ചേര്‍ത്ത്‌ കുറുക്കി, ചിക്കന്‍ ഇന്‍ കറി ലീവ്‌ മാരിനേറ്റഡ്‌ ആയി കുക്കിയിരുന്നു. സ്വാദുണ്ടായിരുന്നും എന്ന് റിപ്പോര്‍ട്ട്‌. എന്നാലും പട്ടത്തീ റിസിപ്പീടെ ഒരു സുക്രുതക്ഷയം...

പിന്നെ ഇഞ്ചിയേ.. എനിക്ക്‌ അറിയാവുന്ന ഒക്കെ എന്റെ വീട്ടിന്ന് കൈമാറി വന്നത്‌ തന്നെയുള്ളു, അത്‌ കൊണ്ട്‌ അഗ്രഹാര റ്റച്ചുള്ള വെജിറ്റേറിയന്‍ പാചകങ്ങളെ അറിയൂ. കത്രിയ്കാകുഴമ്പ്‌, ചേന എണ്ണ ക്കറി, പടവലങ്ങ പൊരിച്ച്‌ കുഴമ്പ്‌, കീര മുളകൂട്ടല്‍, പാവയ്ക പിട്ടല.. വാഴക്കൂമ്പ്‌ മശിയല്‍... പിന്നെ കെട്ടിച്ച്‌ വിട്ടത്‌ സോറി ഓടി ക്കേറിയത്‌ അങ്ങ്‌ യൂപ്പി കുഗ്രാമത്തിലേയ്യ്ക്‌.. ചോലെ, ദം ആലൂ, പഞ്ച്‌ ദാല്‍, ദാല്‍ ജീരാ, കുങ്ക്രൂ (കോവയ്ക്കാ..) അര്‍ബി ദം.. കരേലാ ബര്‍ത്താ, ബിന്‍ഡി ബര്‍ത്താ... ഇതൊക്കെ മതീയെങ്കി ഞാന്‍ തരാം. പക്ഷെ വേറെ ഒരു ലിങ്ക്‌ ഉണ്ടാക്കിട്ട്‌ അതിലിടാം ട്ടോ. അല്ലെങ്കില്‍ പിന്മൊഴിയ്കാരു എന്നെ തല്ലും, യു.പിക്കാരുടെ ഒക്കെ മുഴോനും നെയ്യാ,ആലൂ പൊറോട്ടാ, ഫൈനി പൊറോട്ട, ഫുല്‍കാ ദാല്‍.. ഒക്കെനും നെയ്യിലുണ്ടാക്കി,വെണ്ണ മുകളില്‍ വച്ചാ ശര്‍മാജീടെ അച്ഛന്‍ കഴിയ്കാറു. അതിനു മീതെ നാഴി നല്ല 1 ഇഞ്ച്‌ കനത്തിലു മലായ്‌ നിക്കണ പാലും!! അത്‌ കുടാതെ കടുകണ്ണ തേച്ച്‌ ഒരു കുളിയും.. എന്റപ്പാ.... മെനു പറയുമ്പോ ഞാന്‍ അടുത്ത്‌ കാണുന്ന കസേരയില്‍ ഇബ്രു പിടിച്ച പോലെ പിടിച്ച്‌ നിന്നിട്ടുണ്ട്‌. !! ഒക്കേനും പങ്കു വയ്കാം ട്ടോ. ഒരു ബ്ലോഗ്ഗ്‌ തുറക്കട്ടെ.

P.S

(വലിയ വീക്കന്റോ അവധികളോ ഒക്കെ കിട്ടുമ്പോ, ഞാന്‍ സാധാരണ അല്‍പം, 1/4 കിലോ വീതം ജീരകം, കുരുമളക്‌, ഉ:പരിപ്പ്‌, കടലപരിപ്പ്‌, പച്ചരി (വറുത്തിട്ട്‌), പെരും ജീരകം, കറുവാപട്ട, കരയാമ്പൂ , ഉലുവ(വറുത്തിട്ട്‌) എന്നിവ ഒക്കെ വേരേ വെറെ പൊടിച്ച്‌ കുപ്പിയിലാക്കി ഫീസര്‍ കവറുകളാക്കി വെയ്കും. (ഞാന്‍ ഫ്രീക്ക്വന്റലി ഉപയോഗിയ്കുന്നവ). പാചക കുറിപ്പുകള്‍ കാണുമ്പോ ഇതോക്കെ ഉപകാരപ്പെടും) സവാള/വെളുത്തുള്ളി/ഇഞ്ചി എന്നിവയും പുറം തോട്‌ കളഞ്ഞ്‌ "കഷ്ണിയ്കാതെ" കവറുകളില്‍ ഒാട്ടയിട്ട്‌ വച്ചാലും കുറെ കാലം കേട്‌ കൂടാതെ ഇരിയ്കും. അത്‌ പോലെ പുതിന പച്ചയ്ക്‌ ഇഞ്ചിയും പച്ചമുളകും കൂട്ടി അരച്ച്‌ ഫ്രീസറില്‍ വയ്കുകയാണേങ്കില്‍ ആവശ്യമുള്ളപ്പോ ഒരു തൈരില്‍ ഒഴിച്ച്‌ കുക്കുമ്പര്‍ ഇട്ട്‌ പുതിന പച്ചടിയോ അല്‍പം തേങ്ങ ചേര്‍ത്ത്‌ പുതിനാ ചട്ടണിയോ അല്ലെങ്കില്‍ പുതിന റൈസോ ഒക്കെ വിരുന്നുകാര്‍ വരുമ്പോ ഉണ്ടാക്കാം.)

posted by സ്വാര്‍ത്ഥന്‍ at 8:59 PM

0 Comments:

Post a Comment

<< Home