:: മന്ദാരം :: - :: നവമ്പര്‍ 18 ന്റെ ഡയറിത്താള്‍ ::
URL:http://mandaaram.blogspot.com/2006/12/18.html | Published: 12/4/2006 8:36 PM |
Author: Salil |
രാ വിലെ തന്നെ താരയുമായി കശപിശ കൂടി മിണ്ടാതെ ഇരിക്കുകയായിരുന്നു .. പെട്ടെന്ന് ഫ്ലാറ്റിന്റെ താഴെ ഒരു കരച്ചില്‍ കേട്ടു . ഒരു പട്ടിക്കുട്ടന്റെ നീണ്ട നിലവിളി .. ബാല്‍ക്കണിയില്‍ ചെന്ന് നോക്കിയപ്പോള്‍ താഴെ fight നടക്കുകയാണ് .. ഒരു പാവം പട്ടിക്കുട്ടനും പിന്നെ 'പുറത്ത്' നിന്നും വന്ന ഒരു 'വില്ലന്‍' പട്ടിയും. പുറത്ത് നിന്നും എന്ന് പറഞ്ഞതിന് കാരണമുണ്ട് .. അന്ന് വരെ ആ teritory'യില്‍ കണ്ടിരുന്നില്ല പുതിയ പുള്ളിയെ .. നമ്മുടെ അവിടത്തെ പട്ടികളൊക്കെ territory വളരെ നന്നായി സൂക്ഷിക്കുന്നവരാണ് !!fight എന്ന് പറഞ്ഞുകൂട .. വില്ലന്‍ പാവം പട്ടിക്കുട്ടനെ മലര്‍ത്തി കിടത്തി കടിച്ച് കീറുകയാണ് .. കൊല്ലാനുള്ള ഭാവം .. അന്നാദ്യമായിട്ടാണ് ഞാന്‍ ഒരു പട്ടി മറ്റൊരു പട്ടിയെ കടിച്ച് കൊല്ലാന്‍ നോക്കുന്നത് .. ചുറ്റിലും ഉള്ള ജനലുകള്‍ ഒക്കെ തുറന്നു തലകള്‍ പുറത്തേക്ക് നീണ്ടു .. ധാരാളം കാഴ്ചക്കാര്‍ . പാവം പട്ടിക്കുട്ടന്‍ നിലത്ത് മലര്‍ന്ന് കിടന്ന് നിലവിളിക്കാന്‍ മാത്രമേ അവന് കഴിയുന്നുണ്ടായിരുന്നുള്ളൂ .. മരണത്തിനും ജീവിതത്തിനും ഇടയിലെ നിസ്സഹായത ആ നിലവിളികളില്‍ മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു .. നമുക്ക് അത് ഏറെ നേരം കണ്ടും കേട്ടും നില്‍ക്കാന്‍ വയ്യായിരുന്നു .. ശരിയാണോ എന്നൊന്നും ഞാന്‍ ആലോചിച്ചില്ല .. ഉടനെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി ഓടി തെരുവിലേക്ക് .. ഒരു കല്ല് കൊണ്ട് വില്ലനെ അകറ്റി നിസ്സഹായനായി കിടക്കുന്ന കറുത്ത എല്ലിച്ച ആ പട്ടിക്കുട്ടനെ കോരിയെടുത്തു ഒരു ചാക്കില്‍ .. ലക്ഷ്മി അയ്യര്‍ അടുത്തുള്ള ഒരു അമര്‍ ക്ലിനിക്കിന്റെ വിലാസം പറഞ്ഞു തന്നു ..
...
പട്ടിക്കുട്ടനെ നന്നായി പരിശോധിച്ച് ഡോക്ടര്‍ അമര്‍നാഥ് പറഞ്ഞു .. "Wound അല്‍പം ആഴത്തിലാണ് .. ചെറിയ ഒരു surgery വേണ്ടി വരും .." .."എന്തെങ്കിലും ചെയ്തോളൂ .. ഇവനെ രക്ഷിക്കാനായാല്‍ മതി ..".അങ്ങനെ surgery കഴിഞ്ഞു .. പട്ടിക്കുട്ടന്‍ സുഖ നിദ്രയില്‍ .. അവനെ എടുത്ത് കാറില്‍ വച്ച് അമര്‍നാഥിനോട് ഫീസിനെ പറ്റി ചോദിച്ചു ..500 rupees.
"അതൊരിച്ചിരി കൂടുതലല്ലെ .."
ഓ അല്ല ഒരു ജീവന്റെ വില 500 രൂപയേ ഉള്ളൂ .. !!
അമറിന്റെ കണക്ക് തീര്‍ത്ത് ഞങ്ങള്‍ തിരിയെ വന്നു വീട്ടിലേക്ക് .. നീലാംബരി നിശ്ശബ്ദയായി എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു .. അവള്‍ക്കും മനസ്സിലായി തന്റെ ശാഠ്യങ്ങള്‍ കാണിക്കാനുള്ള സമയമല്ല ഇതെന്ന് .. പട്ടിക്കുട്ടനെ തല്‍ക്കാലം ബാല്‍ക്കണിയില്‍ കിടത്തി .. നമുക്ക് apartment'ല്‍ പട്ടിയെ വളര്‍ത്തുന്നതിന് ചില്ലറ ബുദ്ധിമുട്ടുണ്ടെന്ന് അറിയാമായിരുന്നു .. എങ്കിലും ബോധം വന്ന് ഒന്നുഷാറാകുന്നത് വരെ അവനെ അവിടെ കിടത്താന്‍ നമ്മള്‍ തീരുമാനിച്ചു .. ഇടക്കിടെ നമ്മള്‍ അവനെ ചെന്ന് നോക്കി .. അവന്‍ എഴുന്നേറ്റ് പാല്‍ കുടിക്കുന്നത് കണ്ടാല്‍ മതി ..!! .. നീലയും വളരെ ഉത്സാഹത്തിലായിരുന്നു .. 'ബൌ'വിനെ കാണുന്നത് അവള്‍ക്കും വളരെ ഇഷ്ടമായ കാര്യമായിരുന്നു .. അങ്ങനെ വൈകുന്നേരം വരെ ആ പട്ടിക്കുട്ടന്‍ കണ്ണുകളടച്ച് നിരങ്ങിയും മൂളിയും അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .. ഒരിക്കല്‍ നമ്മള്‍ ശ്രദ്ധിച്ചു നീല വല്ലാതെ disturbed ആയി പെരുമാറുന്നു .. കട്ടിലില്‍ കയറി തലകുത്തി മറിഞ്ഞ് അവള്‍ കരഞ്ഞു .. നമുക്ക് ഒന്നും മനസ്സിലായില്ല .. പിന്നെ അവള്‍ സാധാരണ നിലയിലേക്ക് വന്നു .. പഴയ കളികള്‍ .. പഴയ ശാഠ്യങ്ങള്‍ .. ഒക്കെയും പഴയത് പോലെ .. നമ്മള്‍ ശ്രദ്ധിച്ച ഒരു കാര്യം പുറത്ത് നിരങ്ങലുകളും പൊടുന്നനെ അവസാനിച്ചിരുന്നു .. ബാല്‍കണിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ - നിശ്ചലനായി സമാധാനത്തോടെ കിടക്കുന്ന കുട്ടനെയായിരുന്നു .. നമുക്കിടയില്‍ ഒരു നിശ്ശബ്ദതയുടെ episode കൂടെ കടന്നു വന്നു ..
അറിഞ്ഞു കൂട നീലയുടെ പെരുമാറ്റത്തില്‍ കണ്ട മാറ്റം വെറും യാദൃശ്ചികം മാത്രമായിരുന്നുവൊ അതൊ ..!! കേട്ടിട്ടുണ്ട് - കുട്ടികള്‍ക്ക് vibrations എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയും എന്ന് ..
അറിയില്ല ..

0 Comments:
Post a Comment
<< Home