Tuesday, December 05, 2006

അതുല്യ :: atulya - ബ്രെഡ്‌ ഉപ്പുമാവ്‌.

URL:http://atulya.blogspot.com/2006/12/blog-post_05.htmlPublished: 12/5/2006 5:16 PM
 Author: കുറുക്കനതുല്യ
ബ്രെഡ്‌ ഉപ്പുമാവ്‌.
(സ്പെഷലി വിത്‌ ലവ്‌ റ്റു ബാച്ചീസ്‌) (മൈനസ്‌ ശ്രീജിത്ത്‌..)


ഒരു പായ്കറ്റ്‌ ബ്രെഡ്‌ വാങ്ങിയാല്‍, ബാച്ചിയെങ്കിലും നമ്മടെ വീടുകളിലെങ്കിലും അഞ്ചാറു പീസ്‌ ബാക്കി വരും (പട്ടിയില്ലാ എങ്കില്‍). മിക്കവാറും ഫ്രിഡ്ജുള്ളവര്‍ ഫ്രിഡ്ജിലാവും ഇത്‌ വയ്ക്കാറും. രണ്ട്‌ ദിനം കഴിയുമ്പോ കഴിയ്കാതെ, കോറി വരയ്കാനുള്ള പാകത്തിലാവും ബ്രെഡ്‌. സോ എടുത്ത്‌ കളയും പുതിയത്‌ വാങ്ങും.

ഇത്‌ ഒന്ന് പരീക്ഷിയ്കുക്കൂ. (ഇന്നലെ ഉണ്ടാക്കിയതാണു. ക്യാമറ നഹി ഹേ..., അല്ലേങ്കില്‍ പടവും കൂടി ഇട്ട്‌ ബോര്‍ അടിപ്പിയ്കാമായിരുന്നു :)

ആവശ്യത്തിനു ബ്രെഡ്‌
(പുതിയ ബ്രെഡില്‍ പരീക്ഷയ്കണ്ട) മിക്കവാറും ബ്രെഡ്‌ ഉപ്പുമാവ്‌ എന്ന് പറഞ്ഞ്‌ എളുപ്പത്തില്‍ ബ്രെഡ്‌ പിച്ചി ചീന്തി യിട്ട്‌, കാക്ക കൊത്തിയ പരുവത്തിലാണു ആക്കുക. സോ റ്റ്രൈ തിസ്‌ ഔട്ട്‌.

ഞാന്‍ ബ്രെഡുകള്‍ ബ്രോണിന്റെ ഷ്രെഡ്ഡറില്‍ (ഒരെണ്ണം വീതം) ഇട്ട്‌ നല്ല സോഫ്ടായിട്ട്‌ ഷ്രേഡ്ഡാക്കും. നല്ല റവ പരുവത്തില്‍ കിട്ടും. ഇനി ഇതിനു 100 ദിര്‍ഹസ്‌ കൊടുത്ത്‌ ബ്രോണിന്റെ ഷ്രെഡ്ഡാര്‍ ബാച്ചീസ്സ്‌ വാങ്ങണ്ട. 2 ദിര്‍ഹസ്‌ കടയില്‍ ക്യാരറ്റ്‌/ചീസ്‌ ഒക്കെ ചിരവുന്ന സാധനം കിട്ടും, ഒരു പലക പോലത്തെ ഒന്ന്, വലുതും ചെറുതും തുളകള്‍ ഉള്ളവ. അതില്‍ ഇത്‌ പോലെ തന്നെ ചെറിയ റവ പരുവത്തില്‍ എടുക്കാന്‍ പറ്റും. (If your fingers get shredded, first go but bandaid, then continue scrapping..)

ഇത്‌ ഒരു നല്ല വായ വട്ടമുള്ള പാത്രത്തില്‍ വയ്കുക.

ഇനി ഉപ്പുമാവിന്റെ താളിയ്കല്‍ പോലെ, കടുക്‌, ഉ:ന്ന് പരിപ്പ്‌, ഇഞ്ചി പച്ച മുളക്‌ എന്നിവ ചീനചെട്ടിയില്‍ മൂപ്പിയ്കുക.

ബ്രെഡ്‌ എടുത്ത്‌ ചീനച്ചട്ടിയിലേയ്ക്‌ തട്ടാതിരിയ്കുക. പകരം ചീനച്ചട്ടിയിലുള്ളത്‌ പരന്ന പാത്രത്തിലേ ബ്രേഡിന്റെ മുകളിലേയ്ക്‌ ഇടുക. (ചീനച്ചട്ടിയിലേയ്ക്‌ ബ്രെഡ്‌ ഇട്ടാല്‍, ആദ്യം വീഴുന്ന ബ്ര്ഡില്‍ ഈ താളിയ്കല്‍സ്‌ പൊതിഞ്ഞ്‌ പിടിച്ച്‌, ബാക്കിയുള്ളവയിലേയ്ക്‌ പടരാന്‍ നിസ്സഹകരണ പ്രസ്ഥാനം കാണിയ്കും.

ആവശ്യത്തിനു ഉപ്പും/വേണമെങ്കില്‍ അല്‍പം കായ പൊടീം ഇടുക. Enjoy Eating.

ഇത്‌ സീദാ സാദാ.

ഇനി ഇതില്‍ അല്‍പം കൂടെ ബ്രേഡ്‌ അമ്മാവന്റെ നെഞ്ചത്ത്‌ കേറി നിരങ്ങണമെങ്കില്‍...

സവാള തീറെ ചെറിയതായി പച്ചയ്ക്‌ അരിഞ്ഞത്‌ (സവാള എണ്ണയില്‍ വഴറ്റിയിടണ്ട, ഒരു സുഖകരമല്ലാത്ത ടേയ്സ്റ്റ്‌ ഉണ്ടാവും)

റ്റുമാറ്റോ അധികം പഴുക്കാത്തത്‌ ചെറുതായി അരിഞ്ഞത്‌

കൊത്തമല്ലി ചെറുതായി അരിഞ്ഞത്‌

കപ്പലണ്ടി/കശുവണ്ടി എന്നിവ

തേങ്ങ നല്ല ഫ്രഷായി അപ്പോ ചിരകിയത്‌

ഞാന്‍ കടല/ചെറുപയര്‍ വേവിയ്കുമ്പോ അല്‍പം എടുത്ത്‌ ഫ്രീസറില്‍ വെയ്കും (എന്റെ ഫ്രിഡ്ജ്‌ ഉഗാണ്ടാ/ഇസ്രേല്‍/ലെബനണ്‍ എന്നീ സ്ഥലങ്ങളിലേയ്ക്‌ ആസ്‌ വെയര്‍ ഈസ്‌ കണ്ടീഷനില്‍ എത്തിച്ചാ ഒരു ഒരു മാസമൊക്കെ അവിടുത്തേ പട്ടിണി തീരും.... മൈദ, കടലമാവ്‌, ഗരം മസാല, പൊട്ട്‌ കടല എന്നിവ ഒക്കെ ഈ തണുപ്പലമാരയിലാ വയ്കാറു...)

സോ അല്‍പം കടല/ചെറുപയര്‍

എന്നിവ ഒക്കെ ചേര്‍ത്ത്‌ ഇളക്കിയാ ഇനിയും നന്നാക്കാം.

തക്കാളിയ്ക്‌ പകരം മാങ്ങാ കിട്ടുമെങ്കില്‍ ബേല്‍ പൂരിയിലൊക്കെ ഇടുന്ന പോലെ ഒരു ഒരു സ്പൂണ്‍ ചെറിയ തുണ്ടുകള്‍ ഇടാം.


എളുപ്പത്തില്‍ ഒരു ചെറുപരിപ്പ്‌ ഫ്രൈ. (യു.പി സ്റ്റ്യെലാ)രാത്രി വേണ്ടത്രേം ചെറുപരിപ്പ്‌ "കഴുകി" വെള്ളത്തില്‍ ഇട്ട്‌ വയ്ക്കുക.

രാവിലെ ചീന ചട്ടി വച്ച്‌, കടുക്‌ മുളക്‌ ഇഞ്ചി പച്ചമുളക്‌ എന്നിവയൊക്കെ താളിച്ച ശേഷം, ഈ കുതിര്‍ന്ന് ഇരിയ്കുന്ന ചെറുപരിപ്പ്‌ വെള്ളം ഒട്ടും ഇല്ല്യാതെ ചീനച്ചട്ടിയിലേയ്ക്‌ ഇടുക. (ചീനചട്ടിയ്ക്‌ ശ്വാസം മുട്ടാത്ത നിലയില്‍ എപ്പോഴും പാകം ചെയ്യുക.) നല്ല വണ്ണം എളുപ്പ്പത്തില്‍ ഇളക്കുവാനുള്ള അത്രേമേ പരിപ്പ്‌ ഇടാന്‍ പാടുള്ളു. ഒരു 10 മിന്‍. ഇത്‌ ഇടയ്ക്‌ ഇടയ്ക്‌ ഇളക്കുക. കുഴയാതെ നല്ല മൃദുവായി വെന്ത പരുവമാകും അപ്പോ. താഴെ ഇറക്കി വച്ച്‌ "ആറിയ" ശേഷം തക്കാളിയോ കൊത്തമല്ലിയോ സവാളയോ തീരെ പൊടിയായി അരിഞ്ഞൊക്കെ ഇട്ട്‌ അപ്പീസിലെയ്ക്‌ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ എന്ന നിലയ്കോ/അല്ലെകില്‍ പിക്ക്നിക്കില്‍ ഒരു ഐറ്റം എന്ന നിലയ്കോ കൊണ്ട്‌ പോകം. മുളപ്പിച്ച ചെറുപയറും ഇത്‌ പോലെ ചെയ്യാം. (ചൂടോടെ തക്കാളിയിട്ടാ ഒരു വെന്ത്‌/വേവാത്ത മണം വരും, പായ്ക്‌ ചെയ്യുമ്പോ ഇറ്റ്‌ മേ ഗിവ്‌ ഏ ഫൗള്‍ സ്മെല്‍)

posted by സ്വാര്‍ത്ഥന്‍ at 6:41 PM

0 Comments:

Post a Comment

<< Home