Wednesday, December 27, 2006

അതുല്യ :: atulya - പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 39

മൂകം കരോതി വാചാലം
പങ്കും ലങ്കയതേ ഗിരിം...

ഗുരുക്കള്‍ അന്നത്തെ ഹരികഥാകാലക്ഷേപം നിര്‍ത്തി. തട്ടത്തില്‍ നാണയങ്ങള്‍ വീണുകൊണ്ടിരുന്നു. പിന്നീട്‌ പ്രസാദമായിട്ട്‌ കുങ്കുമവും പൂക്കളും ഗുരുക്കള്‍ നല്‍കി.

പുറത്ത്‌ രാമരാമ എഴുതിയ മുണ്ട്‌ ഉടുത്ത്‌ ഒരാള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു,

"അത്താഴപൂജയ്ക്‌ സമയായിട്ടുണ്ടാവും, ആ ക്ഷേത്രസമിതിയോട്‌ എത്ര തവണ പറഞ്ഞൂ റ്റ്യൂബ്‌ ലൈറ്റില്ലിങ്കിലും ഒരു 60 ന്റെ എങ്കിലും ഇട്ടിരുന്നാ, ഇവരൊക്കെ തപ്പാതെ തടയാതെ പടിയിറങ്ങുമായിരുന്നു".

പ്രസാദവും പൂക്കളും വാങ്ങി, അവളും അമ്പല പറമ്പിലേ താല്‍കാലിക ഷെഡ്‌ വിട്ടിറങ്ങി.

നീലകണ്ഠന്റെ ഓല മറച്ച സീ ക്ലാസ്സ്‌ കടയുടെ മറവില്‍ എത്തി അവള്‍ മേല്‍മുണ്ട്‌ എടുത്ത്‌ മാറ്റി, നെറ്റിയിലേ കുറി മാച്ച്‌, തിളങ്ങുന്ന സാരി ഉടുത്തു. പ്രസാദം കിട്ടിയ കുങ്കുമം ചുണ്ടില്‍ അണിഞ്ഞു.

കോട്ടമതില്‍ കഴിഞ്ഞ്‌ നാലുംകൂടിയ മുക്കില്‍ സ്ഥിരം സ്ഥലത്ത്‌ മറഞ്ഞും മറയാതെയും അവള്‍ നിന്നു.

അടുത്ത്‌ വന്ന നിന്നയാളെ അവള്‍ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
പരിചയം തോന്നി. ഹരികഥയ്ക്‌ കിഴക്കേ വശത്ത്‌ ഇരുന്ന വരയന്‍ ഷര്‍ട്ടുകാരന്‍.

വരണോടീ?

ഉം.. അവള്‍ മൂളി.

പുറകെ നടക്കുമ്പോ അയാള്‍ ചോദിച്ചൂ,
"അമ്പല പെരേലു നീയല്ലേ മുണ്ടും ബ്ലൗസുമിട്ടോണ്ട്‌..."

ഉം.. "കുറീം മുണ്ടുമൊക്കെ... ഈ തൊഴിലിനിറങ്ങാന്‍ വേഷം മാറാതെങ്ങനാ സാറെ.. ഷര്‍ട്ടും കളസോം പോലെയല്ലല്ലോ..."

posted by സ്വാര്‍ത്ഥന്‍ at 8:48 AM

0 Comments:

Post a Comment

<< Home