Tuesday, December 26, 2006

എന്റെ ലോകം - മൂക്കു് എന്ന കവിത

URL:http://peringodan.wordpress.co...95%e0%b4%b5%e0%b4%bf%e0%b4%a4/Published: 11/21/2006 3:20 PM
 Author: പെരിങ്ങോടന്‍

മൂക്കു്,
അതു തലതിരിച്ചു പണിചെയ്ത
മുഖലക്ഷണമാണു്
കണ്ണുകള്ക്കു തൊട്ടുതാഴെയിരുന്നിട്ടും
കണ്ണതു കാണുന്നില്ല
അതിനുള്ളിലെ അഴുക്കിളക്കാന്‍ വേണ്ടി
ഞാനെത്ര പ്രയത്നം ചെയ്യുന്നു
വിരലിട്ടുതിരിച്ചു്
ഞെരമ്പുകള്‍ മുറിച്ചു്
ചോരപറ്റിച്ചു്
വൃത്തിയില്ലാത്തവനെന്ന ദുഷ്പേര് നേടുന്നു.

മൂക്കു്,
നേരെ വേണമായിരുന്നു
രണ്ടു് അടപ്പോടുകൂടി (semi permeable)
അപ്പോള്‍
അതൊരു ട്രാഫിക് സൂചകമാകും
വിശന്നു വഴിതെറ്റി വീട്ടില്‍ ഉണ്ണാനിരിക്കുമ്പോള്‍
‘വായിലേയ്ക്കുള്ള വഴി ആരും പറഞ്ഞുതരണ്ടല്ലേ’യെന്നു്
ഒരച്ഛനും പിന്നെ പുച്ഛിക്കയില്ല!

മൂക്കു്,
വെള്ളം പൊങ്ങുന്നതും
കൊടുങ്കാറ്റ് വരുന്നതും
മുന്‍‌കൂര്‍‍ അറിയുന്നില്ല
പുക മണത്തു് അതു സന്ദേശം പായിക്കും
തീയുണ്ടു്, ജാഗരൂകനായിരിക്കുക
പുറകിലൊരു വാലും
അതില്‍ തീപിടിക്കാന്‍ പാകത്തില്‍ അല്പം രോമവും
ഘടിപ്പിക്കേണ്ടതിലുള്ള അപഹാസ്യത
ഓര്ത്താകുമോ മൂക്കു് ഇപ്രകാരം സൃഷ്ടിക്കപ്പെട്ടതു്?

വിനോദിനു് (ലാപുട) കടപ്പാടു്, കവിതയെ കുറിച്ചു കൂടുതല്‍ പഠിപ്പിച്ചു തന്നതിനു്, കവിതകള്‍ വായിക്കാന്‍ തന്നതിനു് (എന്നിട്ടും ഞാന്‍ നന്നായില്ല!).

posted by സ്വാര്‍ത്ഥന്‍ at 12:11 PM

0 Comments:

Post a Comment

<< Home