Tuesday, December 26, 2006

കുട്ടിപ്പാട്ടുകള്‍ - 3 pems

URL:http://kuttippaattukal.blogspot.com/2006/12/3-pems.htmlPublished: 12/22/2006 4:54 PM
 Author: Balendu
കാന്തമെന്ന സൂത്രം

എന്തൊരു സൂത്രമീ കാന്തമമ്മേ
എന്തിലുമൊട്ടുന്നതെന്തു കൊണ്ടോ
ഏന്തിലുമൊട്ടുകയില്ല കുഞ്ഞേ
കാന്തമിരുമ്പിലാണൊട്ടിടുന്നു.
കുപ്പായക്കീശയിലെക്കുടുക്കില്‍
ഒട്ടുന്നതെങ്ങിനെ ചൊല്ലുകമ്മേ.
ആ ബട്ടണ്‍ തീര്‍ത്തതിരുമ്പിലാവും
ആകയാലൊട്ടുന്നു ശങ്ക വേണ്ട.

ഉറുമ്പിന്റെ അറിവ്‌

വരിവരിയായിച്ചുള്ളനുറുമ്പുകള്‍
മുട്ടയുമേന്തി പോകുമ്പോള്‍
പഴയവര്‍ പറയും മഴയുടെ വരവായ്‌
സംശയമില്ലയുറപ്പിക്കാം.
ഇങ്ങിനെ മഴയുടെ വരവറിയാനായ്‌
എങ്ങിനെ പറ്റുമുറുമ്പിന്ന്
കാലാവസ്ഥകള്‍ ശരിയായ്‌ പറയും
റേഡിയോ കയ്യിലിരിപ്പുണ്ടോ?

ചെമ്പോത്തിനോട്‌
കുറ്റിക്കാട്ടില്‍ മുളങ്കൂട്ടത്തില്‍
ചുറ്റിനടക്കും ചെമ്പോത്തേ
പൊത്തില്‍ത്തിരയുവതെന്താണ്‌
സ്വത്തോ, വിത്തോ, പറ മുത്തോ,
കാക്കകള്‍ തേടിയതൊക്കേയും
*കുമ്പളംചാത്തിക്കെന്നല്ലോ
പഴമൊഴി, അതിനാല്‍ തിരയുന്നേന്‍
പലവഴിയിങ്ങനെയെപ്പോഴും.
*ചെമ്പോത്ത്‌

posted by സ്വാര്‍ത്ഥന്‍ at 8:46 AM

0 Comments:

Post a Comment

<< Home