ചിത്രജാലകം - ബീച്ച് ഫോട്ടോഗ്രഫി
URL:http://chithrajaalakam.blogspot.com/2006/12/blog-post.html | Published: 12/20/2006 11:06 AM |
Author: യാത്രാമൊഴി |

നോട്ടത്തിന്റെ കടല്‍
ഫോട്ടോഗ്രഫി...
അതിന്റെ തീരത്ത് അന്തം വിട്ട് നില്‍ക്കുന്ന
ഇവനെ പരിചയപ്പെട്ടാലും.
കവിന്‍, മൂന്നര വയസ്സ്.
എന്റെ സുഹൃത്തിന്റെ മകന്‍.
ഭാവിയുടെ വാഗ്ദാനം!

ഒരു കരച്ചിലില്‍ തുടങ്ങുന്നു,
എല്ലാം!
അപ്പാവോട ഓട്ട ക്യാമറ യാരുക്ക് വേണം?
എനക്ക് ഡാനി അങ്കിളോട പുതു സൈബര്‍ഷോട്ട് താന്‍ വേണും.
(വിവ: അപ്പാ, അപ്പന്റെ ഓട്ട ക്യാമറ ആര്‍ക്ക് വേണം? എനിക്ക് ഡാനി അങ്കിളിന്റെ പുതിയ സൈബര്‍ഷോട്ട് മതി)

ക്യാമറ കിടച്ചാച്ച്, ആനാ ഒരു നല്ല ലൊക്കേഷന്‍ ഇല്ലിയേ...
കൊഞ്ചം തള്ളിപ്പോയി പാക്കലാം!
(വിവ: ക്യാമറ കിട്ടി. നല്ലൊരു ലോക്കേഷന്‍ ഇല്ലല്ലോ. വേറെ സ്ഥലം നോക്കാം.)

അങ്കിള്‍, ഇന്ത സെറ്റിങ്ങ്‌സ് എല്ലാം കൊഞ്ചം സൊല്ലിക്കുടുങ്കളേ.
(വിവ: അങ്കിള്‍ ഈ സെറ്റിങ്ങ്‌സ് ഒന്നു പറഞ്ഞുതരൂ)

ഇന്ത ഷോട്ട് സരിയാ വരലെ.
അങ്കിളുക്ക് ഒരു എളവും തെരിയാത് പോലിറുക്ക്.
(വിവ: ഈ ഷോട്ട് ശരിയായില്ല. അങ്കിളിന് ഒരു കുന്തോം അറിയത്തില്ലെന്ന് തോന്നുന്നു)

മോഡല്‍ വന്താച്ച്.
ലൈറ്റ് പോറതുക്ക് മുന്നാടി ഷോട്ട് മുടിച്ചിടലാം.
(വിവ: അമ്മിണി വന്നു. ലൈറ്റ് പോകുന്നതിനു മുമ്പ് ഷോട്ട് എടുത്തുകളയാം)

ഇന്ത ഷോട്ട് സൂപ്പറാ വരും പാറുങ്കോ!
(വിവ: ഈ ഷോട്ട് സൂപ്പറാകും, നോക്കിക്കോ!)
0 Comments:
Post a Comment
<< Home