Thursday, November 09, 2006

Suryagayatri സൂര്യഗായത്രി - ജീവിതം ഇതൊക്കെയല്ലേ?

ലാഭത്തില്‍ നിന്നും നഷ്ടത്തിലേക്കും, നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്കും ചാഞ്ചാടുമ്പോള്‍ അറിയാതെ നഷ്ടപ്പെടുന്ന ഭീമമായ തുകയാണ് ‍ ജീവിതം.


ജനനം എന്ന ബിന്ദുവില്‍ ആരംഭിച്ച്‌, മരണമെന്ന ബിന്ദുവില്‍ ഒടുങ്ങുന്ന മാരത്തോണ്‍ ആണ്‌‍ ജീവിതം.


എങ്ങിനെ? എന്തിന്? എന്നീ സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴേക്കും, സമയപരിധി തീരുന്ന പരീക്ഷയാണ്‌ ജീവിതം.


തെറ്റാണോ ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ അറിയാതെ നഷ്ടപ്പെട്ട്‌ പോകുന്ന മേല്‍വിലാസമാണ്‌‍ ജീവിതം.


ഇന്നലെയെ വിടാതെ, ഇന്നിനെ അറിയാതെ, നാളെയെ കണ്ടെത്താന്‍ ശ്രമിക്കുന്ന, ബുദ്ധിമോശമാണ്‌ ജീവിതം.

posted by സ്വാര്‍ത്ഥന്‍ at 6:47 PM

0 Comments:

Post a Comment

<< Home