Monday, November 27, 2006

അനുഭവങ്ങള്‍ പാളിച്ചകള്‍ - O അബ്ദുള്ളയുടേ കണ്ടെത്തലുകള്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ തൊഗ്ഗഡിയ നടത്തിയ " ഓരോ മുസ്ലിം വീടുകളും ഒോരോ LP school ആയിരിക്കെ ഇവര്‍ക്ക്‌ ജനസംഖ്യാനുപാതികമായി എങ്ങനെ സംവരണം കൊടുക്കും " എന്ന പ്രസ്തവനയ്ക്ക്‌ മറുപടിയായി O അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍.
സച്ചാര്‍ റിപ്പോട്ടും സംഘപരിവാര്‍ പ്രതിഷേധവും
അബ്ദുള്ളയുടേ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌

  1. മുസ്ലിംകളില്‍ സമ്പന്നരും ദരിദ്രരും ഉണ്ട്‌ . ആ സ്വത്ത്‌ ആനുപാതികമായി പങ്കുവച്ചാല്‍ മുസ്ലിമുകള്‍ക്ക്‌ പിടിച്ചു നില്‍ക്കാം
  2. മുസ്ലിം സംഘടനകള്‍ ഒന്നും തന്നേ കാര്യക്ഷമമായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നില്ല
  3. ഏതെല്ലാം കാരണത്താലാണോ പട്ടികജാതി വിഭാഗങ്ങള്‍ പ്രത്യേക പരിഗണനക്ക്‌ അര്‍ഹരായത്‌ , അതേ കാരണത്താല്‍ മുസ്ലിമുകളും അവക്ക്‌ അര്‍ഹരാണ്‌
  4. ജാതി അടിസ്ഥാനത്തില്‍ സംവരണം ആകാം എങ്കില്‍ മത അടിസ്ഥാനത്തിലുമാകാം
  5. കടുത്ത വിവേചനങ്ങള്‍ക്കിടയിലും എല്ലാം സഹിച്ച്‌ കഴിയുന്ന മുസ്ലിമുകള്‍ മിണ്ടാപ്രാണികളേപ്പോലെ കഴിഞ്ഞു കൂടുന്നു.
  6. -രാഷ്ട്രീയക്കാര്‍ തങ്ങളുടെ കൊടിയും ചിഹ്നങ്ങളുമല്ലാതെ മറ്റൊന്നും അവരേ പഠിപ്പിച്ചിട്ടില്ല.
  7. - 15 കോടി ജനങ്ങളേ പാഠശാലകളിലും പണിശാലകളിലും ഇറങ്ങാന്‍ അനുവദിക്കാതെ ഗട്ടറില്‍ തള്ളിയാല്‍ അവര്‍ പൊങ്ങുന്നത്‌ അധോലോക ഗലികളിലും വേശ്യാത്തെരുവുകളിലും കഞ്ചാവ്‌ കരിഞ്ചാന്തകളിലുമാകും. ഇത്‌ അമേരിക്കയില്‍ നീഗ്രോകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധന പ്രശ്നങ്ങളേക്കാല്‍ പതിന്‍ മടങ്ങായിരിക്കും
  8. ഇറാനില്‍ നിന്നുള്ള ഗ്യാസും ഗള്‍ഫ്‌ നാടുകളിലേ അറബി ശൈഖുമാര്‍ വലിച്ചെറിയുന്ന എച്ചിലുകളും കുവൈറ്റിന്റെയും ഖത്തറിന്റെയും നിക്ഷേപങ്ങളും വ്യാപരക്കരാര്‍ വിഴി സൌദി നല്‍ക്കുന്ന സമ്പന്നതയുമൊക്കേയാകമെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളാട്ടേ എന്നു വയ്ക്കുന്നതിലെ പന്തികേട്‌ നേര്‍ക്കുനേര്‍ ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല.


പക്ഷേ എനിക്കു മനസ്സിലാകാത്തത്‌ ഇവിടെ മുസ്ലിമുകളോട്‌ പഠിക്കണ്ടാ എന്ന് ആരാണാവോ പറഞ്ഞത്‌. രാഷ്ട്രീയക്കാര്‍ ഇവരുടേ വിദ്യാഭ്യാസത്തില്‍ വഹിക്കേണ്ടിയിരുന്ന പങ്ക്‌ എന്തായിരുന്നു? മറ്റ്‌ സമുദായങ്ങളുടേ വിദ്യാഭ്യാസക്കര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്താണാവോ ചെയ്തത്‌. എന്തുകൊണ്ടാണ്‌ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യസത്തേക്കുറിച്ചുള്ള കുറ്റകരമായ( ചൈനയില്‍ പോയിപ്പോലും അറിവു നേടണമെന്നാണ്‍` നബി പറഞ്ഞത്‌) അനാസ്ഥയേക്കുറിച്ച്‌ ശ്രീ അബ്ദുള്ള ഒന്നും മിണ്ടാത്തത്‌. ഈ വിഷയം ഇന്ത്യാ വിഷനില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ശ്രീ E.T. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞത്‌ വിദ്യാഭ്യാസപരമായി പിന്നോക്കം പോയതുകൊണ്ടാണ്‌ ജോലിപരമായും പിന്നോക്കം പോയത്‌ എന്നാണ്‌.
O അബ്ദുള്ളയേപ്പറ്റി കല്ലേച്ചിയെഴുതിയ ലേഖനം ചന്ദ്രികയിലെഴുതുമ്പോള്‍

posted by സ്വാര്‍ത്ഥന്‍ at 1:30 AM

0 Comments:

Post a Comment

<< Home