Thursday, November 16, 2006

പലവക - സ്വപ്നങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍

വിശാലന്റെ സ്ക്രാപ് സ്വപ്നങ്ങള്‍ വായിക്കുകയായിരുന്നു. അപ്പോഴാണു കഴിഞ്ഞ കുറേകാലമായി എന്റെ ഉറക്കത്തെ കുറിച്ചു നിരീക്ഷിക്കുവാന്‍ കഴിഞ്ഞ ഒരു കാര്യത്തെ പറ്റി അല്പം എഴുതണമെന്നു തോന്നിയതു്.

ഒരു ഉറക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ ആ ഉറക്കത്തിലെ ഒരു സ്വപ്നത്തില്‍,

ഞാന്‍ ഒരു കാളവണ്ടി തെളിക്കുന്നു...
പുറകില്‍ ഒരു സൈക്കിളില്‍ ഉമേഷ്ജി വന്നു ബെല്ലടിക്കുന്നു, എന്തുകൊണ്ടോ അതു ഗൌനിക്കാതെ ഞാന്‍ കാളകളെ തെളിച്ചുകൊണ്ടേയിരിക്കുന്നു...

അന്നു് ഉറങ്ങി എഴുന്നേറ്റതു ലേറ്റായിട്ട്, അലാറമായിരുന്നു ഞാന്‍ കേട്ടിരുന്ന ആ ബെല്ലടി.

എന്നെ സ്ഥിരം ‘ലേറ്റാക്കുന്നതു്’ ഇത്തരം സ്വപ്നങ്ങളാണു്, അതിലെപ്പോഴും അവസാനം ഈ ‘റിങ്’ അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന മറ്റേതെങ്കിലും ശബ്ദം കേള്‍ക്കാം. സന്ദര്‍ഭങ്ങള്‍ പലതുമാകാം, എന്റെ പഴയ സ്കൂളില്‍ ബെല്ലടിക്കുന്നതാകാം, ബീറ്റ് പോലീസുകാരന്റെ നിര്‍ത്താതെയുള്ള വിസിലടിയാകാം (എന്നെ തുരത്തുകയാവും അയാള്‍).

സ്വപ്നം കാണുന്നതിന്റെ ദൈര്‍ഘ്യം രണ്ടോ മൂന്നോ സെക്കന്‍ഡുകള്‍ മാത്രമാണെന്നു എവിടെയോ വായിച്ചിട്ടുണ്ടു്, അപ്രകാരമാണെങ്കില്‍ അലാറത്തിന്റെ ശബ്ദം കേള്‍ക്കുന്നതിനിടയിലാകാം ഞാന്‍ സ്വപ്നം കണ്ടു തുടങ്ങുന്നതും. മറിച്ചു മൊബൈല്‍ ഫോണിന്റെ റിങ്‌ടോണ്‍ (ആവര്‍ത്തനമില്ലാത്ത ശബ്ദമാണെങ്കില്‍ - മ്യൂസികല്‍ റിങ്ടോണ്‍സ് പോലെ എന്തെങ്കിലും) ഞാന്‍ എളുപ്പം തിരിച്ചറിയുകയും ഉറക്കത്തില്‍ നിന്നു് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ആവര്‍ത്തിക്കപ്പെടുന്ന ശബ്ദങ്ങള്‍ എന്നെ ഉണര്‍ത്താനുള്ളതാണെന്നും അതിനോടു പ്രതികരിക്കരുതെന്നും എന്റെ ശരീരത്തിനോടു് ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ആരോ നിര്‍ബന്ധിക്കുന്നുണ്ടു്.

ഒരു ചതി മണക്കുന്നില്ലേ? ഞാന്‍ കേള്‍ക്കുന്ന ശബ്ദം എന്റെ അലാറത്തിന്റേതാണെന്നു തിരിച്ചറിയുവാന്‍ ഉപബോധമനസ്സു സമ്മതിക്കാത്തതു പോലെ, പകരം ഞാനതൊരു സ്വപ്നമായി അനുഭവിച്ചു്, ഉറക്കത്തില്‍ തന്നെ ലയിച്ചുപോകുന്നു. എന്റെ ഉപബോധമനസ്സു് എന്നെ കരുതിക്കൂട്ടി വഞ്ചിക്കുകയാണോ എന്നൊരു സംശയം, ആര്‍ക്കു പരാതി കൊടുക്കണം?

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:16 AM

0 Comments:

Post a Comment

<< Home