Saturday, October 07, 2006

ഗന്ധര്‍വലോകം - ചിന്തകളും ബ്ലോഗും- ഒരു ട്രാഷ്

പാപത്തിന്റെ കറകളെല്ലാം തിരുനാവായിലെ ഐവര്‍ മഠത്തിലൊരുക്കിയ ചിതയില്‍ കത്തിത്തീരുന്നതും കണ്ട്‌ ഒരു വിലോല മേഘമായ്‌ ഗന്ധര്‍വ മാനസം ഘനീഭവിക്കുകയായിരുന്നു. മനസ്സുക്കൊണ്ടെത്തുന്നതിനേക്കാള്‍ ദൂരം മാരത്തോണ്‍ നടത്തിയ കാലുകള്‍ വിറകുകൊള്ളികള്‍ക്കിടയില്‍ തിരിച്ചറിയാനൊക്കാത്ത വിധം എരിയുന്നുണ്ടായിരുന്നു. പാപക്കറപൂണ്ട കയ്യുകള്‍ മുന്നെ അഗ്നിസ്നാനം ചെയ്ത്‌ ഭസ്മമായിരുന്നു. കൊടിയ വിഷം വമിച്ചിരുന്ന കരളാകട്ടെ ഇളം നീല കലര്‍ന്ന പച്ചനിറത്തിലുള്ള നാളമായി അതിന്റെ ഘടനയിലുള്ള ചെമ്പിന്റെ കുടിയ അളവിലുള്ള സാന്നിധ്യമറിയിച്ചു. വക്രതകളിലൂടെ മാത്രം സഞ്ചരിക്കുന്ന തലയാകട്ടെ ഒന്നുമോര്‍ത്തെടുക്കാനാകാത്ത വിധം ഒരു പൊട്ടിത്തെറിയോടെ ചിതാവശിഷ്ടമായി. ഹൃദയത്തിന്റെ മിടിപ്പ്‌ മാത്രം നിലച്ചിരുന്നില്ല. അത്‌ ഇഹലോകത്തിലെ എല്ലാ ബന്ധങ്ങളുമുപേക്ഷിച്ചങ്ങിനെ യാത്രയാവുകയാണ്‌.
സ്വപ്നം കാണനറിയാത്ത ഗന്ധര്‍വന്റെ ഉണര്‍വിലെ കാടുകയറിയ ചിന്തകള്‍. സമയം പാതിരാക്കോഴികള്‍ കൂവാത്ത പാതിര. പ്രിയപ്പെട്ടവരുമായി അനിവാര്യമായ പിണക്കങ്ങള്‍ ഉടക്കുകള്‍. അതു മൂലമുണ്ടാകുന്ന വ്യഥകളാണ്‌ പലപ്പോഴും ഈ വികല ചിന്തകളുണ്ടാക്കുന്നെതെന്ന്‌ ഫ്രൊയിഡ് .

‌പിന്നെ ചിന്തകള്‍ ബ്ലോഗിലേക്കു കയറുന്നു.
കുറുമാന്‍ ഡെന്മാര്‍ക്കില്‍ നിന്നു വന്നിട്ടെന്തുകോണ്ടെഴുതുന്നില്ല. കമെന്റുകളുടെ മലവെള്ളപ്പാച്ചിലില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നല്ല ബ്ലോഗുകളെങ്ങിനെ ഫോകസ്സിലേക്കെടുക്കും. (ഗന്ധര്‍വനെ മതിച്ചിരുന്ന ഈ ചോദ്യം വേറേയും ബ്ലോഗര്‍മാരില്‍ നിന്നും കേട്ടിരുന്നു). കുമാര്‍ വരച്ച വിശാലന്റെ പടം. പെരിങ്ങോടന്റെ ആന്റിക്ലൈമാക്സുപോലെ കുത്തഴിഞ്ഞു പോകുന്ന ജീവിതങ്ങള്‍. ദേവന്‍ എന്തുകോണ്ട്‌ മുഖ്യധാര മാഗസിനുകളില്‍ എഴുതുന്നില്ല. ഒരു പാടുപകാരപ്രദമായ ഇയാളുടെ ബ്ലോഗുകള്‍ ബ്ലോഗിലെ ഇട്ടാവട്ടത്ത്‌ കിടന്ന്‌ തിരിഞ്ഞുകളീക്കേണ്ടതല്ല.
അടുത്തെവിടേയൊ ഉള്ള ഫ്ലേറ്റില്‍ താമസിക്കുന്ന സിദ്ധാര്‍ത്തന്‍ ബ്ലോഗിലേക്കുള്ള വഴി മറന്നുവോ ആവൊ.
അഭിപ്രായങ്ങള്‍ക്കുവേണ്ടിയുള്ള അഭിപ്രായ ലഹളകളില്‍ കുടുങ്ങി ഏതോ മിടുക്കനുകിട്ടേണ്ടിയിരുന്ന സഹായം ഇല്ലാതായൊ.
കലേഷിന്റെ യു എ യി മീറ്റ്‌ അഭിപ്രായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയൊ ആവൊ.
ഇപ്പോഴത്തെ ബ്ലോഗിന്റെ പോക്കിനെക്കുറിച്ച്‌ അനില്‍ എന്തു കരുതുന്നുണ്ടാകും. വിശ്വം സാറിന്റെ സാനിധ്ധ്യം ഇപ്പോള്‍ കാണുന്നുണ്ട്‌.

സ്വപ്നം, സ്വാര്‍ത്ഥന്‍, സുനില്‍, ഷിജു തുടങ്ങി മറ്റ്‌ ഗള്‍ഫ്‌ നാട്ടുകാര്‍.

ബഹുവ്രീഹി, പച്ചാളം, രാജമാണിക്യം.. അങ്ങിനെ ഓര്‍മയിലെത്തുന്ന ഒരുപാട്‌ പേരുകള്‍.

ദില്‍ബാസുരന്‍, ഇടിവാള്‍, ഇത്തിരിവെട്ടം, അഗ്രജന്‍, വല്യമ്മായി, ജ്യോതിര്‍മയി, ശ്രീജിത്ത്‌ തുടങ്ങിയവരുടെ ഇപ്പോഴുള്ള സ്പിരിറ്റ്‌ നില നില്‍ക്കുമോ?.

കൈപ്പള്ളിയുടേയും, വില്ലൂസിന്റേയും, ചന്തുവിന്റേയും ആലാപനങ്ങള്‍ കേള്‍ക്കാനൊക്കാത്ത പരിമിതികള്‍.

ഉമേശന്‍ സാര്‍, ആദിത്യന്‍, ബിന്ദു, സന്തോഷ്‌, ശനിയന്‍ , വേളിക്ക്‌ െവളുപ്പാന്‍ കാലമായ പുല്ലൂരാന്‍. നെല്ലിക്കയും വര്‍മസാരും, ഇഞ്ചിയും നാലുകെട്ടും, ചെറിയ ലോകത്തിലെ വലിയ മനുഷ്യ സാന്നിദ്ധ്യം.

മറിയം , ലാപ്പുട, ശിശു തുടങ്ങിയ പുതിയ ക്വാളിറ്റി എഴുത്തുകാര്‍.

നല്ല രചനകള്‍ മാത്രമെങ്ങിനെ വായിക്കാം. ഇവരെയൊക്കെ എങ്ങിനെ കാണാം. ഏവൂരാന്റെ കഥകള്‍....
സിബുവിനെ ഇന്നാളല്ലെ കൈരളിയില്‍ കണ്ടത്‌ .

അതുല്യയുമായുള്ള ബ്ലോഗുടക്കുകള്‍.

മുസാഫിര്‍ തറവാടി ഏറനാടന്‍... നല്ല ലേഖനങ്ങള്‍ എഴുതി മൗനത്തിന്റെ ചിപ്പിയില്‍ ഇരിക്കുന്ന സമീഹ.

സു-വും അല്‍പം പിന്വാങ്ങി നില്‍ക്കുന്നതുപോലെ.


അള്ളാഹു അക്ബര്‍ അള്ളാഹു. .. അഷ്വദു ഹന്ന ലാ ഇലാഹി ഇല്ലള്ളാ..

രംസാന്‍ വ്രതാരംഭത്തിനുള്ള വാങ്കു വിളി.

അങ്ങിനെ ഒരു വെള്ളിയാഴ്ച്ച മുടക്കത്തിലെ ഉറക്കവും കുളമായി.

posted by സ്വാര്‍ത്ഥന്‍ at 11:17 AM

0 Comments:

Post a Comment

<< Home