Saturday, October 07, 2006

കലേഷിന്റെ ലോകം :: Kalesh's World - മാരിലീവ് , യൂ ആര്‍ ക്രേസീ!

റമദാന്‍ മാസത്തിലെ നൊയമ്പിന് ആരോ കൊടുത്ത തഗാലോഗ് ഭാഷയിലുള്ള ഇസ്ലാ‍മിനെകുറിച്ചുള്ള പുസ്തകങ്ങളൊക്കെ വായിച്ച് നൊയമ്പ് പിടിക്കുന്ന മാരിലീവിനെ കണ്ട് അന്തം വിട്ട് നില്‍ക്കുന്ന എന്നോടവള്‍ ചോദിച്ചു. “ഫാസ്റ്റിംഗ് ഈസ് വെരി ഗുഡ് ഫോര്‍ ദ ബോഡി ആന്‍ഡ് മൈന്‍ഡ്, വൈ ഡോണ്ട് യൂ ഫാസ്റ്റ് മാന്‍?”

“യൂ ആര്‍ ആന്‍ ആര്‍ഡെന്റ് റോമന്‍ കത്തോലിക്ക് ആന്റ് ഏ റെഗുലര്‍ ചര്‍ച്ച്ഗോവര്‍ നോ? വാട്ട് ഹാപ്പന്‍ഡ് റ്റു യൂ? ആര്‍ യൂ ഗോയിംഗ് റ്റു കണ്‍‌വേര്‍ട്ട് റ്റു ഇസ്ലാം?”

“യാ!“

ഞാനത് കേട്ട് ഞെട്ടി!

“മാരിലീവ് യൂ ആര്‍ ക്രേസീ. ഡോണ്ട് ബി സില്ലി. ദിസ് ഈസ് നോട്ട് ലൈക്ക് യുവര്‍ വണ്‍ നൈറ്റ് സ്റ്റാന്‍ഡ്‌സ്”. ഞാനവളോട് പറഞ്ഞു.

“കലീസ്, കലീസ്, ലാസ്റ്റ് വീക്ക് ഐ വെന്റ് റ്റു ദ ഫിലിപൈന്‍ എംബസി ഇന്‍ അബുദാബി നോ?“

“യെസ്”

“ഐ മെറ്റ് ജെസ്സ ദെയര്‍.” അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തു.

“ഐ വില്‍ ടെല്‍ ദ റെസ്റ്റ് മാരിലീവ് . ദെന്‍ ഹീ ഇന്‍‌വൈറ്റഡ് മീ ഫോര്‍ ഡീന്നര്‍ , ഐ വെന്റ് ഫോര്‍ ദ ഡിന്നര്‍, നൌ അയാം ഇന്‍ ലവ്വ്! ഈസ്ന്റ് ഇറ്റ്?” ഞാനവളോട് ചോദിച്ചു.

ചിരിച്ചുകൊണ്ട് അവള്‍ “യെസ് . ദിസ് ഈസ് സീരിയസ്സ് ആന്റ് വീ ആര്‍ ഗോയിംഗ് റ്റു മാരി സൂണ്‍.” എന്ന് പറഞ്ഞു.

ഹോട്ടലില്‍ ജോലി ചെയ്യുന്ന മറ്റ് ഫിലിപൈനി പെണ്ണുങ്ങളെപോലെയല്ലായിരുന്നു മാരിലീവ് സൊറിയാനോ സപുണ്ടോ എന്ന മാരിലീവ്. അവളുടെ തന്റേടവും ധൈര്യവും കണ്ടിട്ട് പലപ്പോഴും ഇവളൊരു ആണായിട്ട് പിറക്കേണ്ടവളായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവള്‍ എന്നോടെല്ലാം തുറന്നു പറയുമായിരുന്നു. ജെസ്സെയെപ്പറ്റി അവളെന്നോട് പറഞ്ഞു. “ജെസ്സെ“ എന്നതയാളുടെ വിളിപ്പേരാണ്. പുള്ളിക്കാരന്‍ 10-56 വയസ്സുള്ള ഒരു മുസ്ലിം ബിസ്സിനസ്സുകാ‍രനാണ്. വിഭാര്യന്‍, സര്‍വോപരി മില്യനേര്‍! മനിലയില്‍ ഒരുപാട് വസ്തുവകകളുടെ മുതലാളി. അവകാശികളാരുമില്ല.മാരിലീവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, “ഹീ ഈസ് ലുക്കിംഗ് ഫോര്‍ ഏ കെയറിംഗ് & പാഷണേറ്റ് ഫിലിപ്പിനാ വൈഫ്“. അയാളാണ് മാരിലീവിന് ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങളൊക്കെ കൊടുത്തത്. അയാളുടെ ഭാര്യ മുസ്ലിം ആയിരിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്രേ!

മാരിലിവിനെ ജെസ്സെ വശീകരിക്കുകയായിരുന്നുവെന്നോ അതോ മാരിലീവ് ജെസ്സെയെ വശീകരിക്കുകയായിരുന്നുവെന്നോ എനിക്ക് അറിയില്ല. പിന്നീടെപ്പഴോ അവരുടെ കല്യാണം കഴിഞ്ഞെന്ന് മാരിലീവ് എന്നോട് പറഞ്ഞു.

മാരിലീവ് സുന്ദരിയായിരുന്നു-സാധാരണ ഫിലിപ്പൈനികളെക്കാളും. സ്പാനിഷ് രക്തമാണവളുടെ സിരകളിലോടുന്നതെന്ന് അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്! മാരിലീവിന് 10-48 വയസ്സായി. അവളുടെ നല്ല പ്രായമൊക്കെ കഴിഞ്ഞെങ്കിലും മേക്കപ്പിന്റെയും ഹെയര്‍‌സ്റ്റൈലിന്റെയും ഫാഷന്റെയുമൊക്കെ സഹായത്താലവള്‍ പ്രായത്തെ വെല്ലുവിളിച്ചാണ് പിടിച്ച് നില്‍ക്കുന്നത്. ജീവിതത്തില്‍ മനസമാധാനമെന്താണെന്ന് അവള്‍ ശരിക്കും അറിഞ്ഞിരുന്നില്ല. മാരിലീവിന് ഒരു മകള്‍ ഉണ്ട്. ചെറുപ്രായത്തിലേ ഭര്‍ത്താവുപേക്ഷിച്ച (അതോ തിരിച്ചോ?) മാരിലീവ് മകള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. മകളെ മിന്‍ഡനാവോയിലുള്ള വയസ്സായ അമ്മയെ ഏല്‍പ്പിച്ചിട്ട് അവരെ പോറ്റാനായി മാരിലീവ് ഗള്‍ഫിലേക്ക് വിമാനം കയറി.

പലയിടങ്ങളിലായി പല പല ജോലികള്‍ ചെയ്ത് ഒടുവിലവള്‍ ഇവിടെ ഹോട്ടലിലെ റിസപ്‌ഷനില്‍ ജോലിക്കെത്തി. സാധാരണ ഫിലിപൈനികളെ കണക്ക് ജീവിതം ആഘോഷിച്ച് അടിച്ച് പൊളിച്ച് തീര്‍ക്കുന്നവളല്ലായിരുന്നു മാരിലീവ്‍. കിട്ടുന്ന കാശെല്ലാം സ്വരുക്കൂട്ടി അവള്‍ നാട്ടിലേക്കയച്ചുകൊടുക്കുമായിരുന്നു. അവളുടെ എല്ലാ‍ പ്രതീക്ഷകളും “ഐമി“ എന്ന് അവള്‍ വിളിക്കുന്ന അവളുടെ മകളില്‍ ആയിരുന്നു. മകളെ വളരെ കഷ്ടപ്പെട്ട് ന‌ഴ്‌സിംഗ് ബിരുദ പഠനത്തിനവള്‍ ചേര്‍ത്തു. മകള്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ ജോലിക്ക് പോകുന്നതുവരയേ ഇവിടെ ജോലി ചെയ്യൂ എന്ന് മാരിലീവ് പല തവണ എന്നോട് പറഞ്ഞിരുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന മകളുടെ ചിലവില്‍ മനസമാ‍ധാനത്തോടെ അവളുടെ സ്വദേശമായ മിന്‍ഡനാവോയില്‍ വയസാങ്കാലം ചിലവഴിക്കുന്നതവള്‍ സ്വപ്നം കണ്ടു.

അങ്ങനെയിരിക്കേ ഒരുദിവസമൊരു സംഭവമുണ്ടായി. അന്നേദിവസം ഹോട്ടലിലേക്ക് ഫോണ്‍ വിളിച്ച സകലരെയും മാരിലീവ് തെറി പറഞ്ഞു. അതൊരു കമ്പ്ലൈന്റായി എന്റെ മുന്നിലെത്തി. എന്താ പ്രശ്നമെന്ന് തിരക്കാനായി ഞാന്‍ മാരിലീവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവള്‍ വല്ലാത്ത ചൂടിലായിരുന്നു. മര്യാദയുടെ ഭാഷയില്‍ പറഞ്ഞിട്ട് തണുക്കാതെ നിന്ന അവളോട് ഷൌട്ട് ചെയ്യേണ്ടിവന്നു എനിക്ക്. എന്റെ വായീന്ന് നല്ലത് കേട്ട് കഴിഞ്ഞപ്പോള്‍ അവളൊന്നടങ്ങി. അതിനു ശേഷം , “കലേസ്, മൈ ഡോട്ടര്‍ റണ്‍ എവേ! നൌ വൈ ഷുഡ് ഐ ലീവ് മാന്‍?” എന്നുമ്പറഞ്ഞ് അവളെന്റെ മുന്നിലിരുന്ന് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ഐമി അവളുടെ അമ്മൂ‍മ്മയുടെ വീടിനടുത്തുള്ള ഒരു തലതെറിച്ച പയ്യനുമായി ഒളിച്ചോടി കല്യാണം കഴിച്ചു. നഴ്‌സിംഗ് കോളേജില്‍ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അവള്‍ പഠിത്തവും നിര്‍ത്തിയത്രേ! തിരിച്ചറിവില്ലായിരുന്ന പ്രായത്തില്‍ മാരിലീവ് കാണിച്ച അതേ അബദ്ധം അവളുടെ മകള്‍ക്കും പറ്റിയെന്നും പറഞ്ഞ് കരഞ്ഞ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഐമിയുമാ‍യുള്ള സകല ബന്ധവും മാരിലീവ് വിച്ഛേദിച്ചു. അവള്‍ക്കിനി ചിലവിന് അഞ്ച് ഫില്‍‌സ് അയച്ചുകൊടുക്കില്ലെന്ന് മാരിലീവ് ശപഥം ചെയ്തു.

അതിനുശേഷം മാരിലീവ് ആകെ മാറി. മാരിലീവ് ഫിലിപ്പൈനികള്‍ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാന്‍ തുടങ്ങി - നൈറ്റ് ക്ലബ്ബില്‍ പോക്ക്, പുതിയ ബോയ്‌ഫ്രണ്ട്സ്, പുതിയ മൊബൈല്‍ ഫോണുകള്‍... ആഞ്‌ജി ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ തുടങ്ങി!

മാരിലീവിന്റെ ഈ പോക്ക് കണ്ട് ഇത് ശരിയാണോന്ന് ചോദിച്ച എന്നോടവള്‍ പറഞ്ഞു , “എനിക്ക് ആരുമില്ല. ഇതുവരെ ഞാന്‍ എന്റേതെന്നുകരുതിയ ഒരുത്തിക്ക് വേണ്ടി എന്റെ ജീവിതം ഹോമിച്ചു, എന്നിട്ട് എനിക്കെന്ത് കിട്ടി? ഇനിയെങ്കിലും എനിക്ക് ജീവിക്കണം. എനിക്ക് ജീവിതം ആസ്വദിക്കണം. നഷ്ടപ്പെട്ട ജീവിതം എനിക്ക് കോമ്പെന്‍സേറ്റ് ചെയ്യണം ” ഇങ്ങനത്തെ വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ റിസ്കിയാണെന്ന് പറഞ്ഞ എന്നോടവള്‍ പറഞ്ഞു, “ശരിയാ, എനിക്കിഷ്ടപ്പെട്ട ഒരാളെ ഞാന്‍ കണ്ടെത്തട്ടെ. ഞാനയാളെ വിവാഹം കഴിക്കും”. അങ്ങനെയിരിക്കേയാണ് അവള്‍ ജെസ്സയെ പരിചയപ്പെടുന്നതും മാരിലീവ് പേരിനെങ്കിലും മതം മാറുന്നതും വിവാഹം കഴിക്കുന്നതും.

ജെസ്സേയേ “ഓള്‍ഡ് മാന്‍” എന്നായിരുന്നു മാരിലീവ് വിളിച്ചിരുന്നത്. കിളവന്‍ മേടിച്ചുകൊടുക്കുന്ന പുതിയ മൊബൈല്‍ ഫോണുകളും പുതുപുത്തന്‍ ഫാഷനിലുള്ള തുണിത്തരങ്ങളുമൊക്കെ ഇട്ട് മാരിലീവ് വിലസി! കിളവന്റെ പൈസ അവളൊരുപാട് ചിലവാക്കി. ഇതിനിടയ്ക്ക് കിളവനെക്കൊണ്ട് ഫിലിപൈന്‍സില്‍ അവളുടെ പേരില്‍ ഒരു “ബനാന“ തോട്ടം മേടിപ്പിച്ചു എന്നും മാരിലീവ് എന്നോട് രഹസ്യമായി പറഞ്ഞു.

വര്‍ഷം ഒന്ന് കഴിയാറായി. വീണ്ടും പരിശുദ്ധ റമദാന്‍ മാസം വന്നെത്തി. നൊയമ്പ് കാലത്ത് നട്ടുച്ചയ്ക്ക് ചോറും സലാഡും ചിക്കന്‍ അഡോബോയും വെട്ടി വിഴുങ്ങുന്ന മാരിലീവിനെ കണ്ട് ഞാന്‍ ഞെട്ടി!

ഞാനവളോട് പറഞ്ഞു. “മാരിലീവ് , യൂ ആര്‍ എ മുസ്ലിം ആന്റ് ഈസ് സപ്പോസ്ഡ് റ്റു ഫാസ്റ്റ് ഡ്യൂറിംഗ് ദ് ഹോളീ മന്ത് ഓഫ് റമദാന്‍ !“

“അയാം ഗോയിംഗ് റ്റു റ്റെല്‍ ദ ഓള്‍ഡ് മാന്‍ റ്റു ഗോ റ്റു ഹെല്‍!“

“ബട്ട് മാരിലീവ് , ഇറ്റ്സ് ഹാര്‍ഡ്‌ലി ആന്‍ ഇയര്‍ മാന്‍!“

“സോ വാട്ട്! കല്ലീ വല്ലി!“

“മാരിലീവ് യൂ ആര്‍ ക്രേസീ!“

“നോ നോ കലേസ്, യൂ ഡോണ്ട് നോ. ഇന്‍ ഇസ്ലാം, ഇഫ് യൂ ഡോണ്ട് ഹാവ് ടൈം ഫോര്‍ യുവര്‍ വൈഫ്, വുമണ്‍ കാന്‍ മേക്ക് ദ മാര്യേജ് വോയിഡ്!“

കിളവനിപ്പോള്‍ മാരിലീവിന്റെ കാര്യം നോക്കാന്‍ സമയമില്ലത്രേ! അതുകൊണ്ട് മാരിലീവ് അയാളെ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ഇസ്ലാം മതം ഉപേക്ഷിച്ചു!

മാരിലീവ് തുടര്‍ന്നു. “ യൂ നോ കലീസ്, റീസന്റ്ലി, ഐ മെറ്റ് വണ്‍ റോബര്‍ട്ട് ഇന്‍ എ ചാറ്റ് റൂം ഓണ്‍ ഇന്റര്‍നെറ്റ് ! നൌ ഹീ ഈസ് ഇന്‍ ദബാവു, ദാറ്റീസ് 30 മിനിറ്റ്സ് ഫ്രം മൈ ഹോം ഇന്‍ ഫിലിപൈന്‍സ്! ഹീ ഹാസ് ഓള്‍‌റെഡീ ബിസിനസ്സ് ഇന്‍ ഫൈവ് കണ്ട്രീസ്. ഹീ ഈസ് സ്റ്റാര്‍ട്ടിംഗ് ബിസിനസ്സ് ഇന്‍ ദബാവു. ഹീ ഈസ് കമിംഗ് റ്റു ദുബൈ നെക്സ്റ്റ് വീക്ക് മാന്‍ റ്റു സീ മീ! ഹീ വാണ്ട്സ് എ കെയറിംഗ് & പാഷണേറ്റ് ഫിലിപ്പിനാ വൈഫ്, ഹൂ വില്‍ ഓള്‍സോ ബീ ഹിസ് പാര്‍ട്ട്നര്‍ ഇന്‍ ബിസ്സിനസ്സ്!“

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 8:21 AM

0 Comments:

Post a Comment

<< Home