Thursday, October 05, 2006

Aruninte Blog - Vicco Turmeric-ine പറ്റി എന്താണു അഭിപ്രായം ?

From the movie വടക്കുനോക്കിയന്ത്രം

പ്രിയപ്പെട്ട മനശാസ്ത്ര ഡോക്ടർക്കു,

ഏനിക്കു ഒരു പിടിയും കിട്ടുന്നില്ല സർ. ദയവു ചെയ്തു എത്രയും പെട്ടന്നു 'സ്ത്രീകളുടെ മനശാസ്ത്രത്തേപ്പറ്റി' വാരികയിൽ മറുപടി എഴുതണം. കാരണം എന്റെ വിവഹം നിശ്ചയിച്ചിരിക്കുകയാണ്‌.

ഭാര്യയാകാൻ പോകുന്ന പെൺകുട്ടി അതിസുന്ദരിയാണ്‌ ഡോക്ടർ. ഏനിക്കു അർഹതയില്ലത്ത ഒരു കുട്ടിയെയാണോ ഞാൻ കെട്ടാൻ പോകുന്നത്‌ എന്ന ചിന്ത എന്നെ വല്ലതെ അലട്ടുകയാണ്‌ സർ. പലപല ഘട്ടങ്ങളിൽ ഡോക്ടർ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങൽക്കനുസരിച്ചാണ്‌ ഞാൻ ജീവിച്ചിട്ടുള്ളത്‌. ഏല്ലത്തിനും നന്ദി. ആദ്യമായി ഞാൻ ഡോക്ടറോട്‌ ഒരു നഗ്ന സത്യം തുറന്നു പറയട്ടെ. ഞാൻ ഒരു സുന്ദരനേയല്ല ഡോക്ടർ. കറുത്തിട്ടാണ്‌. ഉയരവും വളരെ കമ്മിയാണ്‌. ആതുകൊണ്ട്‌ ഭര്യയാകാൻ പോകുന്ന ഈ സുന്ദരിയെ മനശാസ്ത്രപരമായ ഒരു സമീപനത്തിൽ കൂടി മാത്രമേ കീഴ്പ്പെടുത്താൻ പറ്റൂ. അവളുടെ ഹൃദയത്തിൽ ഒരു സ്താനം നേടാൻ പറ്റൂ. ആദ്യ രാത്രിയിൽ തന്നെ എനിക്കതു സാധിക്കണം. ഏല്ലാ മാർഗങ്ങളും ഉപദേശിക്കാൻ അപേക്ഷ.

കള്ളുകുടിയും പുകവലിയും ഇല്ലാത്തവൻ, സംബാദ്യശീലമുള്ളവൻ. എന്റെ ഈ പ്രത്യേകതകളാണ്‌ ആ കുട്ടിയുടെ വീട്ടുകാരെ ആകർഷിച്ചിരിക്കുന്നതെന്നു തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.

ഏന്റെ ഒരു മൂത്തചേട്ടനോടെന്ന പോലെ താങ്കളോട്‌ ഞാൻ ചോദിക്കുകയാണ്‌ ഡോക്ടർ. ഉയരം കൂട്ടാൻ വല്ല വിദ്യകളുമുണ്ടോ ? മുഖ സൌന്ദര്യം വർധിപ്പിക്കാനുള്ള ഉപായങ്ങൽ എന്തൊക്കെയാണ്‌ ? ഞാൻ ഇതു വരെ ക്രീമുകളൊന്നും ഉപയോഗിച്ചിട്ടില്ല. വിക്കൊ ടർമറിക്കിനെ പറ്റി എന്താണു അഭിപ്രായം ? അതു തേയ്ച്ചാൽ വെളുക്കുമോ ? മേൽപറഞ്ഞ എല്ലാ ചോദ്യങ്ങൽക്കും വാരികയിലൂടെ വിശദമായ മരുപടി തന്നു ഈ ദുർഖടാവസ്തയിൽ നിന്നു എന്നെ കരകയറ്റണമെന്നു വിനീതമയി അപേക്ഷിക്കുകയണു.


ഏന്ന്‌ സ്വന്തം,
തളത്തിൽ ദിനേശൻ

posted by സ്വാര്‍ത്ഥന്‍ at 3:40 AM

0 Comments:

Post a Comment

<< Home