Wednesday, October 04, 2006

ഭൂതകാലക്കുളിര്‍ - കളി

URL:http://thulasid.blogspot.com/2006/10/blog-post.htmlPublished: 10/4/2006 10:29 AM
 Author: Thulasi

മച്ചകത്ത് കുടിയിരുത്തിയിരിക്കുന്ന കുറത്തിയെ സാക്ഷി നിര്‍ത്തി പത്തായപ്പുരയുടെ പിറകിലുള്ള അടക്കാക്കളത്തില്‍ നിന്നാണ് ഞങ്ങള്‍ കളിച്ച്‌ തുടങ്ങിയത്‌. അന്നത്തെ സ്വപ്നങ്ങളില്‍ യോര്‍ക്കറുകളില്‍ തെറിക്കുന്ന കുറ്റികളും, ഔട്സ്വിങറില്‍ ബാറ്റ് വെച്ച് മടങ്ങുന്നവന്റെ സങ്കടവും ഒക്കെയായിരുന്നു. മഴയെന്നോ വെയിലെന്നോ നോക്കാതെ എറിഞ്ഞുതീര്‍ത്ത ഓവറുകള്‍. ഞങ്ങളുടെ പിറകെ വന്നവര്‍ക്ക് കളിക്കാന്‍ നേരമില്ലാത്തതുകൊണ്ട് ഇവിടെ ഇപ്പോള്‍ കളിയില്ല. ലോങ് ഓണില്‍ നാഗത്തറയായിരുന്നു. ബോള്‍ ചെന്ന്‌ നാഗത്തില്‍ വീണാന്‍ തിരിച്ചെടുക്കാറില്ല. ഈ ഫ്രെയിമില്‍ ചിത്രമെടുക്കാന്‍ പറ്റിയത് നാഗത്തറയ്ക്ക് പകരം അവിടെ ചെറിയൊരു കാട്‌ മാത്രം ബാക്കിയായതുകൊണ്ടാണ്.

posted by സ്വാര്‍ത്ഥന്‍ at 8:23 AM

0 Comments:

Post a Comment

<< Home