Thursday, September 21, 2006

പലവക - ബ്ലോഗിനികള്‍

URL:http://palavaka.blogspot.com/2006/09/blog-post.htmlPublished: 9/21/2006 12:43 PM
 Author: പെരിങ്ങോടന്‍
മലയാള മനോരമയിലെ She എന്ന ആനുകാലികത്തില്‍ ‘ബ്ലോഗിനികളെ’ കുറിച്ചൊരു ലേഖനം. എഴുതിയതു് എ.എന്‍. ശോഭ.
തലക്കെട്ട് വായിച്ചു തലകുത്തി വീണവര്‍ കണ്ണുരുട്ടാതിരിക്കുക. മലയാളപദാവലിയില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് പാവം 'ബ്ളോഗിനി' , പകരം വാക്ക് കണ്ടെത്തും വരെ നമുക്കീ ബ്ളോഗിനിയെ കൊണ്ട് തൃപ്തിപ്പെടാം. പെണ്ണെഴുത്തെന്ന് മുദ്രകുത്തി വേലികെട്ടി നിര്‍ത്തിയപ്പോള്‍ 'അവള്‍' എഴുതുന്നതെന്തും 'അവളുടെ കഥ'യാണെന്നായിരുന്നു വായനക്കാരുടെ വിലയിരുത്തല്‍. തൂലികാനാമത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുമ്പോഴും അവള്‍ ആരെന്ന് തേടിപ്പിടിച്ച് ചികഞ്ഞ് കുത്തിക്കീറി മുറിക്കാനായിരുന്നു സമൂഹത്തിന് താല്പര്യവും. അവളുടെ വാക്കുകളേക്കാള്‍ അവളെ ആയിരുന്നു എല്ലാവരും വിലയിരുത്തിയിരുന്നത്. താന്‍ എഴുതിയത് എങ്ങനെയുണ്ടെന്ന് അറിയണമെങ്കില്‍ സ്വയം ബലിയാടാവണമെന്ന അവസ്ഥ. അതുമാത്രമല്ലല്ലോ, നാലാള്‍ വായിക്കണമെങ്കില്‍ അതൊന്ന് അച്ചടിമഷി പുരണ്ടുകിട്ടാന്‍ ആരെങ്കിലും കനിയുക കൂടി വേണ്ടേ ? വിവാദങ്ങള്‍ക്ക് തോഴിയാവാതെ, അവളെഴുതുന്നത് ആരെങ്കിലും വായിക്കാനോ അതിനെക്കുറിച്ച് അഭിപ്രായമറിയാനോ കഴിയാതെ വരുന്നു...
ലേഖനം പൂര്‍ണ്ണമായും വായിക്കുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

ലേഖിക എ.എന്‍. ശോഭ, ഒരു പെരിങ്ങോട്ടുകാരിയും എന്റെ അയല്‍‌ക്കാരിയുമാണെന്ന സ്വകാര്യ സന്തോഷവും നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 12:14 PM

0 Comments:

Post a Comment

<< Home