നെല്ലിക്ക Nellikka - ദുഷിപ്പിന്റെ തെക്കന്‍കാറ്റ്
URL:http://nellikka.blogspot.com/2...g-post_115873282634617965.html | Published: 9/19/2006 11:40 AM |
Author: Rajesh R Varma |
മാതൃഭൂമി പത്രത്തില്‍ ചൊവ്വാഴ്ചകളില്‍ 'മധുരം മലയാളം' എന്നൊരു പംക്തിയുണ്ട്. ഭാഷയില്‍ താത്‌പര്യമുള്ളവര്‍ക്കു വളരെ പ്രയോജനപ്രദമാണിത്. കഴിയുമ്പോഴൊക്കെ ഞാനിതു വായിക്കാറുണ്ട്. വാക്കുകളുടെ നിഷ്‌പത്തി, പരിണാമം തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും കുറിപ്പുകള്‍ വരാറുണ്ടിതില്‍.
2006 സെപ്റ്റംബര്‍ 12ന്റെ 'മധുരം മലയാള'ത്തില്‍ സി. സാന്ദീപനി എന്നു പേരായ ഒരെഴുത്തുകാരന്‍ ചേട്ടന്‍, ചേട്ടത്തി എന്നീ തെക്കന്‍ മലയാള വാക്കുകള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ചിരിക്കുന്നു. അശ്രീകരം എന്നര്‍ത്ഥമുള്ള ചേട്ട, ചേട്ടത്തം എന്നീ വാക്കുകളുമായി സാമ്യം തോന്നുന്നു എന്നതാണ് ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന്റെ കാരണം.
മാതൃഭൂമിയിലെ കുറിപ്പ് ഇവിടെ കാണാം. മാതൃഭൂമി ഫോണ്ട് ഇല്ലാത്തവര്‍ക്കുവേണ്ടി അതു താഴെ ചേര്‍ക്കുന്നു:
ചേട്ട എന്ന വാക്ക് മഹാലക്ഷ്മിയുടെ/ശ്രീഭഗവതിയുടെ മൂത്ത സഹോദരിയായി സങ്കല്‍പിച്ചിരിക്കുന്ന, പൊട്ടി, മൂധേവി, മൂശേട്ട എന്നും മറ്റും പേരുകളുള്ള ജ്യേഷ്ഠ എന്ന ക്ഷാമദേവതയുടെ പേരിന്റെ മലയാളീകരണമാണെന്ന് ഈ ലേഖകന് അറിയാത്തതാവുമോ? അതറിഞ്ഞിരുന്നെങ്കില്‍ ജ്യേഷ്ഠന്‍, ജ്യേഷ്ഠത്തി എന്നീ വാക്കുകള്‍ക്കും ഈ 'പിശ'കുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നോ? ചേട്ട എന്ന അര്‍ത്ഥത്തില്‍ ഏട്ട എന്ന വാക്കും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹത്തിനറിയാത്തതോ? അങ്ങനെയായാല്‍ വടക്കന്‍ പ്രയോഗങ്ങളായ ഏട്ടനും ഏടത്തിയും കൂടി പിശകായി മാറുകയില്ലേ? അതോ ടിവി കാരണമായി വടക്കോട്ടു വീശുന്നതായി അദ്ദേഹം ഭയക്കുന്ന തെക്കന്‍ കാറ്റിലാണോ 'പിശക്' അദ്ദേഹത്തിനനുഭവപ്പെടുന്നത്?

'ചേട്ടന്‍'മാരും 'ചേട്ടത്തി'മാരും സൂക്ഷിക്കുക!
പിശക് എന്ന വാക്കിന് തെറ്റ് എന്നാണ് അര്‍ത്ഥം. ഓര്‍മ്മപ്പിശക്, അക്ഷരപ്പിശക് എന്നിങ്ങനെ 'പിശക്' ചേര്‍ന്ന ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ് 'ചേട്ടനും ചേട്ടത്തിയും പെശകാ' എന്ന വാചകത്തിലെ പിശകിന്റെ അര്‍ത്ഥം. ഇവിടെ പിശക് എന്ന വാക്കില്‍ സാമൂഹികമോ സദാചാരപരമോ ആയ ദുസ്സൂചനകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. നമ്മളറിയാതെയാണ് വാക്കുകളില്‍ ദുസ്സൂചനകള്‍/ദുരര്‍ത്ഥങ്ങള്‍ കയറിപ്പറ്റുന്നത്. 'ചേട്ടന്‍' എന്ന വാക്കിലുമുണ്ട് ('ചേട്ടത്തി'യിലും) ഇങ്ങനെയൊരു അപകടം. 'ജ്യേഷ്ഠന്‍', ജ്യേഷ്ഠത്തി' എന്നിവയുടെ മയപ്പെടുത്തിയ രൂപങ്ങളാണിവ. തീരെമോശമായതിന്, വൃത്തികെട്ടതിന്, ദുഷിപ്പുവരുത്തുന്നതിന് നമ്മള്‍ പണ്ടുമുതലേ പ്രയോഗിക്കുന്ന വാക്കാണ് 'ചേട്ട'. ചേട്ടയെ ഓടിച്ചാണ് നമ്മള്‍ ശീപോതിയെ കുടിയിരുത്തുന്നത്. 'ചേട്ട'യുടെ ഗുണാവസ്ഥ 'ചേട്ടത്തം' ആണ്. ചേട്ടനോ ചേട്ടത്തിയോ ആകുന്ന അവസ്ഥയും മലയാളത്തിന്റെ വ്യാകരണവഴക്കമനുസരിച്ച് 'ചേട്ടത്തം' ആകും! വടക്കന്‍ കേരളത്തിന്റെ പ്രയോഗ നിഘണ്ടുവില്‍ 'ചേട്ട'യുടെ സ്പര്‍ശമില്ല. ഏട്ടനും ഏടത്തിയുമാണിവിടെ. എന്നാല്‍ ചാനലുകളില്‍ ചേട്ടന്‍മാരും ചേട്ടത്തിമാരും അവതരിച്ചതു മുതല്‍ വടക്കിനെയും 'ചേട്ട' പിടികൂടിത്തുടങ്ങിയിട്ടുണ്ട്. -സി.സാന്ദീപനി
ചേട്ട എന്ന വാക്ക് മഹാലക്ഷ്മിയുടെ/ശ്രീഭഗവതിയുടെ മൂത്ത സഹോദരിയായി സങ്കല്‍പിച്ചിരിക്കുന്ന, പൊട്ടി, മൂധേവി, മൂശേട്ട എന്നും മറ്റും പേരുകളുള്ള ജ്യേഷ്ഠ എന്ന ക്ഷാമദേവതയുടെ പേരിന്റെ മലയാളീകരണമാണെന്ന് ഈ ലേഖകന് അറിയാത്തതാവുമോ? അതറിഞ്ഞിരുന്നെങ്കില്‍ ജ്യേഷ്ഠന്‍, ജ്യേഷ്ഠത്തി എന്നീ വാക്കുകള്‍ക്കും ഈ 'പിശ'കുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നോ? ചേട്ട എന്ന അര്‍ത്ഥത്തില്‍ ഏട്ട എന്ന വാക്കും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹത്തിനറിയാത്തതോ? അങ്ങനെയായാല്‍ വടക്കന്‍ പ്രയോഗങ്ങളായ ഏട്ടനും ഏടത്തിയും കൂടി പിശകായി മാറുകയില്ലേ? അതോ ടിവി കാരണമായി വടക്കോട്ടു വീശുന്നതായി അദ്ദേഹം ഭയക്കുന്ന തെക്കന്‍ കാറ്റിലാണോ 'പിശക്' അദ്ദേഹത്തിനനുഭവപ്പെടുന്നത്?
1 Comments:
കുറച്ചു ദിവസമായി പറയണം എന്നു കരുതുന്ന കാര്യമാണ്.
ഇതിന്റെ template ഒന്നു മാറ്റു pleeeeeease !!!!
Post a Comment
<< Home