Tuesday, August 08, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - കടലിനും കരയ്ക്കും വേണ്ടാതെ.

ആകലെ, അങ്ങകലെ എനിക്കു കേള്‍ക്കാം ആഴക്കടലിന്റെ ഇരമ്പം.

ഇങ്ങു ദൂരെ കരയുടെ ഒടുങ്ങാത്ത ക്രൂരതയുടെ കൊടുംചൂടില്‍ ചുട്ടുപൊള്ളിക്കിടക്കുന്ന എന്റെ ചങ്കില്‍ ഞാനറിയുന്നു നിന്റെ ഉള്ളില്‍ ഞാന്‍ ഊളിയിട്ടെത്തിപ്പിടിച്ചിരുന്നിരുന്ന തണുപ്പിന്റെ സ്നേഹത്തെ.
അതിന്റെ നീലിച്ച വിശാലതയെ.

എവിടെയോ അടര്‍ന്നു പോയ എന്റെ കണ്ണുകള്‍ ഇപ്പോള്‍ തിരയുന്നത്‌ എന്റെ കണ്‍കുഴികളെയല്ല, മറിച്ച്‌ നിന്റെ നുരകളേയും അതില്‍ തുള്ളിച്ചാടിക്കളിക്കുന്ന എന്റെ കൂട്ടാളരേയുമാണ്‌.

ശൂന്യമായ എന്റെ കണ്‍കുഴികളില്‍ എനിക്കിപ്പോഴും കാണാം , ഞാനുരുമ്മി നിന്നിരുന്ന നിന്റെ പവിഴപ്പുറ്റുകളെ, എന്നെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്ന നിന്റെ അലക്കൈകളെ, ഒരു വലയ്ക്കും വിട്ടു കൊടുക്കാതെ എന്നെ കാക്കാന്‍ നീ എന്റെ മേല്‍ പുതച്ച നീലിച്ച സ്നേഹക്കമ്പിളിയെ.

മസ്തിഷ്കത്തില്‍ ഇരുട്ടു കയറുന്നു, എങ്കിലും ഞാനറിയുന്നു, നിന്റെ ഉപ്പ്‌ ഇടയ്ക്കിടെ എന്നെ വന്നു തൊട്ടു തലോടുന്നത്‌.

(ചതിയുടെ വലയില്‍ അല്ലാതെ വീണു ചത്താല്‍ മീനുകളെ കരയ്ക്കും കടലിനും വേണ്ട. ഗോവയില്‍ ഒരു കടല്‍ തീരത്തു കണ്ട കാഴ്ച)

posted by സ്വാര്‍ത്ഥന്‍ at 11:24 AM

0 Comments:

Post a Comment

<< Home