Wednesday, August 09, 2006

പലവക - വരമൊഴി പ്രൊജക്റ്റ് സ്ഥിതിവിവരക്കണക്കുകള്‍

ബൂലോഗത്തിന്റെ വളര്‍ച്ചയുമായി നേരനുപാതത്തിലാണെന്നു് (directly propotional?) തോന്നുന്നു വരമൊഴി പ്രൊജക്റ്റിന്റെ പോപ്പുലാരിറ്റിയും.




ചില സ്ഥിതിവിവരക്കണക്കുകള്‍:

വരമൊഴി എഡിറ്റര്‍ ജൂലൈ മാസത്തെ ഡൌണ്‍‌ലോഡ് എണ്ണം: 2593, ആഗസ്റ്റ് മാസത്തിലിതുവരെ: 861.
മൊഴി കീമാപ്പ് ജൂലൈ മാസത്തെ ഡൌണ്‍‌ലോഡ് എണ്ണം: 1878, ആഗസ്റ്റ് മാസത്തിലിതുവരെ: 570.
അഞ്ജലി ഫോണ്ട് ജൂലൈ മാസത്തെ ഡൌണ്‍‌ലോഡ് എണ്ണം: 2083, ആഗസ്റ്റ് മാസത്തിലിതുവരെ: 696.

ജൂലൈ മാസത്തിലായിരുന്നു ബൂലോഗത്തില്‍ ഏറ്റവും കൂടുതല്‍ നവാഗതര്‍ എഴുതി തുടങ്ങിയതു് എന്ന സ്ഥിതിവിവരക്കണക്കും ഇതിനോടുകൂടെ വായിക്കേണ്ടതാണു്.

യൂ.ഏ.യീയിലെ എഫ്.എം ചാനലായ റേഡിയോഏഷ്യയില്‍ ബ്ലോഗുകളെ കുറിച്ചും, മലയാളം നെറ്റില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന പ്രോഗ്രാം പ്രക്ഷേപണം ചെയ്ത അന്നു് അഞ്ജലി ഫോണ്ട് 162 തവണയും, മൊഴി കീമാപ്പ് 130 തവണയും, വരമൊഴി എഡിറ്റര്‍ 142 തവണയും ഡൌണ്‍‌ലോഡ് ചെയ്യപ്പെട്ടു. ജൂലൈ മാസത്തിലെ ആവറേജ് ഡൌണ്‍‌ലോഡ് റേറ്റിനേക്കാളും രണ്ടു മടങ്ങാണിതു്.

വരമൊഴിയെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ വരമൊഴി ഹോം‌പേജ് സന്ദര്‍ശിക്കുക.

posted by സ്വാര്‍ത്ഥന്‍ at 1:47 AM

0 Comments:

Post a Comment

<< Home