Tuesday, August 01, 2006

ഭൂതകാലക്കുളിര്‍ - ഇടവഴി

URL:http://thulasid.blogspot.com/2006/07/blog-post_31.htmlPublished: 8/1/2006 12:00 PM
 Author: Thulasi


"മഴപെയ്താല്‍ വഴുതിവീഴാറുള്ള രണ്ടു വഴികളുണ്ട്‌ എന്റെ വീട്ടിലേക്ക്‌. ഒന്നു കവുങ്ങിൻ തോട്ടങ്ങള്‍ക്കിടയിലൂടേയും മറ്റൊന്നു ഈ ചിത്രത്തിൽ കാണുന്ന കശുവണ്ടി തൊട്ടത്തിൽ കൂടിയുള്ളതും. പുസ്തക സഞ്ചി തോളത്തിട്ട്‌ രാവിലെ ഓടിപോയതും, പഠിച്ച്‌ കളിച്ച്‌ തളർന്നു വൈക്കുന്നേരം നടന്നുവന്നതും, പുസ്തകതാളുകൽക്കിടയിൽ ഒളിപ്പിച്ച്‌ അവള്‍ തന്ന പ്രണയ ലേഖനം വായിച്ചതും, ചൂട്ടു കത്തിച്ച്‌ തെയ്യം കാണാൻ പൊയതും, കുടയുണ്ടായിട്ടും മഴനഞ്ഞതും, പാതിയുറക്കത്തിൽ മറഡോണയുടെ കളി കാണാൻ ടീവിയുള്ള വീട്ടിലേക്കൊടിയതും ഈ വഴിയിൽകൂടിയാണ്‌. ഒരുപാടു വൈകി .... എനിക്കു തിരിച്ചു പോകണം വഴിമറന്നു പൊകുന്നതിനുമുമ്പ്‌. വിട്ടിലേക്കുള്ള വഴി ഒരിക്കലും ഇറങ്ങി ഓടാനുള്ളതല്ല, തിരിച്ചു നടക്കാനുള്ളതാണ്‌...."

വീട്ടിലേക്കുള്ള വഴി
Thursday, September 29, 2005

വീട്ടിലേക്ക്‌ ഞാന്‍ ഓടിപോയതായിരുന്നു. അല്ലെങ്കിലും ഇങ്ങനെയൊക്കെ കേട്ടാല്‍ ഓടാതിരിക്കുന്നതെങ്ങനെ? നാടായ നാട്ടിലെ ഇടവഴികളൊക്കെ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ തഴകീഴായിട്ട്‌ നാഷണല്‍ ഹൈവേയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണത്രെ. ഭാഗ്യം എന്റെ വീട്ടിലേക്കുള്ള ഇട വഴി അവിടെ തന്നെയുണ്ടായിരുന്നു. പഴയവരൊക്കെ അങ്ങനെ തന്നെയുണ്ട്‌, പുളിയന്മാവില്‍ പടര്‍ന്ന്‌ കയറി കെട്ടിപിടിച്ച്‌ ഒരിത്തിള്‍ കണ്ണി കൂട്ടായെത്തിയിട്ടുണ്ട്‌. ഞാന്‍ ആദ്യമായിട്ട്‌ കണ്ടതാ , എന്നിട്ടും എന്നോടു ചോദിച്ചു “അന്ന്‌ പുസ്തകത്തിലൊളിപ്പിച്ച്‌ കത്തു തന്നവള്‍ ഇപ്പോള്‍ എവിടെയാ” എന്ന് . ഉം..... പുളിയന്‍ മാവ്‌ പറഞ്ഞു കൊടുത്തതായിരിക്കും അവളുടെ കാര്യം. അവളിപ്പോള്‍ എവിടെയാണാവോ....

posted by സ്വാര്‍ത്ഥന്‍ at 1:01 AM

0 Comments:

Post a Comment

<< Home